Sign up to save your podcasts
Or

സ്വാമി അഗ്നിവേശിനെക്കുറിച്ച് അമൃത് ലാൽ സംസാരിക്കുകയാണ് ഇന്ന് ദില്ലി ദാലിയിൽ.
ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ ശാരീരികാക്രമണങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ ഹിന്ദു സന്ന്യാസി. വേദം പോലെ പ്രധാനമാണ് ഇന്ത്യൻ ഭരണഘടന എന്ന് വിശ്വസിച്ച സന്ന്യാസി. സുഹൃത്തായിരുന്ന അടൽ ബിഹാരി വാജ്‌പേയിയുടെ മൃതദേഹം കാണാൻ ചെന്നപ്പോഴും ആക്രമിക്കപ്പെട്ട മനുഷ്യൻ . തോട്ടിപ്പണി ചെയ്യുന്ന ദളിത് യുവതിയുടെ കാൽ തൊട്ടു വന്ദിച്ചതിന് ബാഹ്മണശ്രേഷ്ഠരുടെ ക്രോധം ഏറ്റുവാങ്ങിയ ജന്മനാൽ ബ്രാഹ്മണൻ.
ആധുനിക ഇന്ത്യയിലെ തൊഴിലിടങ്ങളിലെ അടിമപ്പണിക്കെതിരെ കുരിശുയുദ്ധം നടത്തിയ നേതാവ് ...അടിയന്തിരാവസ്ഥയെയും , അഴിമതിയെയും , മതവർഗ്ഗീയതയേയും എതിർത്ത അഗ്നിവേശ്.
എന്തായിരുന്നു അദ്ദേഹത്തിന് ആര്യസമാജ് ?...നിതാന്ത പ്രതിപക്ഷ സന്ന്യാസിയ്ക്ക് ആദരം നൽകുന്ന പോഡ്‌കാസ്റ്റാണ് അമൃത് ലാലുമായുള്ള ഈ അഭിമുഖം . കേട്ടാലും
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners