1902-ല്‍ മോണോ റെയില്‍ വരികയും 1909-ല്‍ തന്നെ നാരോ ഗേജിലേക്ക് മാറുകയും ചെയ്ത മലയോര മേഖലയാണ് മൂന്നാര്‍. ഉന്നത നിലവാരത്തിലുള്ള റോഡുകളും ടോപ്സ്റ്റേഷനില്‍ നിന്നുള്ള റോപ് വേകളും ആധുനികമായ പാലങ്ങളും മികച്ച വാണിജ്യ കേന്ദ്രങ്ങളുമായി ആധുനികമായ ഒരു മൂന്നാറിനെ കെട്ടിപ്പടുത്തത് ടോബി മാര്‍ട്ടിന്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ്. എന്നാല്‍ ഇതേ ടോബി മാര്‍ട്ടിന് 1924-ലെ വെള്ളപ്പൊക്കത്തില്‍ മൂന്നാര്‍ കണ്‍മുന്നിലൂടെ ഒഴുകിപ്പോകുന്ന കാഴ്ച്ചയും കാണേണ്ടി വന്നു. മൂന്നാറിന്റെ അറിയപ്പെടാത്ത ചരിത്രം പറയുകയാണ് സജി മാര്‍ക്കോസ്.