Dilli Dali

കോവിഡ് കാലത്ത് ഒരു പല്ലി ശാസ്ത്രം പറഞ്ഞപ്പോൾ 64/2021


Listen Later

പ്രിയ സുഹൃത്തേ ,

ഒരു പല്ലി നമ്മോട് ചിലതു സൂചിപ്പിക്കുകയേയുള്ളു , സർവ്വതും പറയില്ല എന്നാണ് ഗൗളിശ്ശാസ്ത്രം പറയുന്നത് . ഡൽഹിയിൽ കഴിഞ്ഞ ദിവസം ഒരു സൂചന തന്നു , കോവിഡ് കാലത്തെക്കുറിച്ച്. 

ഡൽഹിയിലെ AIIMS ലെ orthopaedics പ്രൊഫസറായ ഷാ ആലം ഖാൻ കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ഒരു ലേഖനമാണ് എന്നെ ഗൗളീശാസ്ത്രത്തിലേക്ക് കൊണ്ടുപോയത് . കാൻസർ ബാധിച്ചു ഭാര്യ  മരിച്ചതിനുശേഷം വീട്ടിൽ ഒറ്റയ്ക്കായിപ്പോയ ഒരു സുഹൃത്തുമായി ചുവരിലെ ഒരു പല്ലി ഒരു ആത്മബന്ധമുണ്ടാക്കിയ ഹൃദയസ്പർശിയായ അനുഭവമാണിത് . 

ഗൗളിയെ ബുദ്ധിജീവിയായി സക്കറിയ മലയാളത്തിലെ എക്കാലത്തേയും  മനോഹരമായ ഒരു കഥയിൽ വിവരിച്ചിട്ടുണ്ട്. നസ്രാണിയെ സംബന്ധിച്ചിടത്തോളം പുസ്തകമായി ഒരു പുസ്തകം മാത്രം , വേദപുസ്തകം , എന്നു വിശ്വസിച്ചിരുന്ന മാത്തുക്കുട്ടിയിലേക്ക് ഗൗളിശ്ശാസ്ത്രം കടന്നുചെല്ലുന്ന കഥ .

ഈ പോഡ്കാസ്റ്റ് അടഞ്ഞ പുസ്തകങ്ങൾ ആത്യന്തികമായ സത്യമെന്ന് വിശ്വസിക്കുന്നവരോട് ഒരു കാര്യം പറയാൻ ശ്രമിക്കുന്നു ...സർവാർത്ഥസാരവും ഏതെങ്കിലും ഒരു പുസ്തകത്തിൽ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാളെങ്കിലും ഉണ്ടെങ്കിൽ ,  ഗൗളിശ്ശാസ്ത്രവും വിശ്വസിക്കപ്പെടാം ....ചിത്തിരതിരുനാൾ രാജാവ് അധികാരമേറ്റെടുക്കുമ്പോൾ ഒരു പല്ലി ഉത്തരം കിട്ടാതെ മലർന്നുവീണതിനാൽ അദ്ദേഹത്തിന് ഭൂമിനഷ്ടം വന്നു എന്നും വിശ്വസിക്കാം. ഒരു പുസ്തകത്തിനെ മാത്രമായി രക്ഷിച്ചെടുക്കണമെങ്കിൽ അതിനായി ഒരു മുറിയിൽ നമുക്ക് പല്ലികളെ പെറ്റുവളർത്തേണ്ടിവരും ...അല്ലെങ്കിൽ കോവിഡ് കാലത്ത് ഡൽഹിയിൽ അനാഥനായ ഒരു മനുഷ്യനെ സ്നേഹിക്കുവാൻ വന്ന ഒരു വെറും പല്ലി നൽകുന്ന സൂചനകളിൽ നിന്നും പഠിക്കാം . 

ദയവായി പോഡ്കാസ്റ്റ് കേൾക്കാൻ headphones ഉപയോഗിക്കുക .

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ 

4 ജൂൺ 2021

www.dillidalipodcast.com


...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners