സ്വന്തം കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞു എന്ന കുറ്റത്തിന് കഴിഞ്ഞ ഇരുപതുകൊല്ലങ്ങളായി ജയിലിൽ കഴിഞ്ഞിരുന്ന ഒരമ്മ, അവർക്കുമേൽ ആരോപിതമായ കുറ്റം, അവർ കുറ്റവാളിയെന്ന് വിധിക്കപ്പെട്ട കൃത്യം , അവർ ചെയ്തിട്ടില്ല എന്ന് ഇപ്പോൾ കോടതി കണ്ടെത്തിയിരിക്കുന്നു . ആ അമ്മയെ വിട്ടയക്കുവാൻ പോകുന്നു . ഈ വാർത്ത , നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന ആയിരക്കണക്കിന് വാർത്തകളിൽ ഒന്ന് എന്ന നിലയിലല്ല നമ്മുടെ മുന്നിൽ കിടക്കുന്നത് . മനുഷ്യവംശത്തിൻ്റെ വിവിധകാലങ്ങളിലെ നീതിബോധങ്ങളും നീതിസാരങ്ങളും അതുസംബന്ധിച്ച പലസഹസ്രം ചിന്താപദ്ധതികളും കൊഴിഞ്ഞ ഇലകളായി ആ വർത്തയ്‌ക്കുമേൽ കിടക്കുന്നതായി തോന്നുന്നു.
മാപ്പ്, പ്രീയപ്പെട്ട കാതലീൻ.
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
07 ജൂൺ 2023
https://www.dillidalipodcast.com/