Julius Manuel

Malabar Pirates -1


Listen Later

Story of Captain Kidd

മുന്നൂറു വർഷങ്ങൾക്ക് മുൻപ് അമേരിക്കയുടെ അറ്റ്ലാന്റിക് തീരത്തുള്ള ലോങ്ങ് ഐലൻഡ് എന്ന ദ്വീപിലെ ഒരു രാത്രി. ഇരുളിന്റെ മറവിൽ ഒരുകൂട്ടം ആളുകൾ ഒരു പ്രത്യേക സ്ഥലം ലക്ഷ്യമാക്കി നീങ്ങുകയാണ്. നിലാവെളിച്ചത്തിൽ അവരുടെ ഭീതിനിറഞ്ഞ മുഖങ്ങൾ വ്യക്തമായി കാണുവാൻ സാധിക്കും. അവർ പരസ്പരം ഒരക്ഷരം ഉരിയാടാതെയാണ് മുന്നോട്ട് നടക്കുന്നത് . അതിനൊരു കാരണവുമുണ്ട്. ഒന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപ് ഇക്കൂട്ടത്തിലെ ഒരാൾ ഒരു മന്ത്രവാദിയെ കണ്ടിരുന്നു. അയാളാണ് നിധിയിരിക്കുന്ന സ്ഥലം അവർക്ക് വെളിപ്പെടുത്തി കൊടുത്തത്. പക്ഷേ അതിനൊരു കുഴപ്പമുണ്ട്. ആ നിധി കുപ്രസിദ്ധ കടൽക്കൊള്ളക്കാരൻ ക്യാപ്റ്റൻ വില്യം  കിഡ്ഡിന്റേത് ആണ്. തന്റെ ആത്മാവിനെ പിശാചിന് വിറ്റ ഭീകരനാണ് അയാൾ. അതുകൊണ്ട് തന്നെ പൈശാചിക ശക്തികളാണ് അയാളുടെ നിധിക്ക് കാവലിരിക്കുന്നത്. പരസ്പരം സംസാരിച്ചാൽ ആ ശക്തികൾ ഉണരുകയും നിധി എടുക്കാൻ ശ്രമിക്കുന്നവരെ അപായപ്പെടുത്തുകയും ചെയ്യും. ഇക്കാരണങ്ങൾകൊണ്ടാണ് ആ ഭാഗ്യാന്വേഷികൾ ഒരക്ഷരം ഉരിയാടാതെ രാത്രിയുടെ മറവിൽ നിധിയിരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നീങ്ങുന്നത്. മുന്നിൽ നീങ്ങുന്ന ആളുടെ കയ്യിൽ മാത്രം ഒരു റാന്തൽ പ്രകാശിക്കുന്നുണ്ട്. കോടാലിയും, മൺവെട്ടിയുമൊക്കെയാണ് മറ്റുള്ളവരുടെ കൈവശമുള്ളത്. ഏതാണ്ട് അഞ്ചടി താഴേയ്ക്ക് കുഴിച്ചപ്പോൾ തന്നെ അവർക്ക് ഓക്ക് തടി കൊണ്ടുണ്ടാക്കിയ ഒരു പെട്ടി കാണുവാൻ സാധിച്ചു. ഇരുമ്പ് പ്ലേറ്റുകൾ കൊണ്ട് പൊതിഞ്ഞ പുറംചട്ടയായിരുന്നു അതിന് ഉണ്ടായിരുന്നത്. അതിന്റെയുള്ളിൽ അനേകം സ്വർണ്ണനാണയങ്ങളും ഉണ്ടായിരുന്നു. സ്വർണ്ണനാണയങ്ങളുടെ പ്രഭ കണ്ട് കണ്ണ് മഞ്ഞളിച്ചു പോയ ഒരാളുടെ വായിൽ നിന്നും അറിയാതെ രണ്ട് വാക്കുകൾ പുറത്തേക്ക് വീണുപോയി. Thank God! അതുകേട്ട് മറ്റുള്ളവർ ഞെട്ടലോടെ അയാളെ ഒന്ന് നോക്കി. മന്ത്രവാദി പറഞ്ഞ വ്യവസ്ഥ തെറ്റിയിരിക്കുന്നു! 

...more
View all episodesView all episodes
Download on the App Store

Julius ManuelBy Julius Manuel

  • 5
  • 5
  • 5
  • 5
  • 5

5

7 ratings


More shows like Julius Manuel

View all
MkJayadev Podcasts In Malayalam by M K Jayadev

MkJayadev Podcasts In Malayalam

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

3 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners