Julius Manuel

Malabar Pirates - 2


Listen Later

കടൽകൊള്ളക്കാരെ പിടിക്കാനിറങ്ങി അവസാനം ഒരു കടൽക്കൊള്ളക്കാരൻ തന്നെ ആയി മാറിക്കൊണ്ടിരിക്കുന്ന സ്കോട്ടിഷ് പൈറേറ്റ് ക്യാപ്റ്റൻ വില്ല്യം കിഡ് 1697 ൽ കർണാടകയിലെ കാർവാർ തുറമുഖത്ത് എത്തുകയും, അവിടെ ഇറങ്ങുകയും ചെയ്തു. താൻ ഇപ്പോഴും രാജാവിന് വേണ്ടി തന്നെയാണ് പ്രവർത്തിക്കുന്നത് എന്ന് കാരവാറിലെ ഇംഗ്ലീഷ് അധികാരികളെ കിഡ് ബോധ്യപ്പെടുത്തിയെങ്കിലും, കിഡിന്റെ കപ്പലായ അഡ്വഞ്ചറിൽ നിന്നും രക്ഷപെട്ട ചിലർ കിഡ്,  മേരി എന്ന  ഇംഗ്ലീഷ് കപ്പൽ ആക്രമിച്ച് ക്യാപ്റ്റനെയും, മറ്റൊരാളെയും തടവുകാരാക്കി വെച്ചിരിക്കുകയാണ് എന്നുള്ള സത്യം ഈസ്റ്റ് ഇന്ത്യ കമ്പനി അധികാരികളെ അറിയിക്കുക തന്നെ ചെയ്തു. ഇതേ സമയം കിഡ് പിടിച്ചെടുത്ത കപ്പലിൽ ഉണ്ടായിരുന്ന പോർച്ചുഗീസ് പുരോഹിതന്മാർ വഴി ഗോവയിലുണ്ടായിരുന്ന പോർട്ടുഗീസ് അധികാരികൾ കിഡ് ഒരു ഇംഗ്ലീഷ് പൈറേറ്റ് ആണെന്നുള്ള കാര്യം തിരിച്ചറിഞ്ഞു. അതോടുകൂടി അവർ കിഡിനെ പിടികൂടുവാനായി രണ്ട് പോർട്ടുഗീസ് പടക്കപ്പലുകളെ കാരവാറിലേക്ക് അയച്ചു. 
1697 സെപ്റ്റംബർ 13 ന് വൈകുന്നേരമാണ്  രണ്ട് പോർച്ചുഗീസ് പടക്കപ്പലുകൾ കാരവാറിലേക്ക് വരുന്നുണ്ട് എന്ന വിവരം കിഡിനു ലഭിച്ചത്. രാത്രി തന്നെ കിഡ് അഡ്വഞ്ചറിന്റെ നങ്കൂരമെടുക്കുവാൻ ഉത്തരവിട്ടു. കാർ സ്റ്റാർട്ട് ചെയ്തു പോകുന്നത് പോലെ എളുപ്പമുള്ള പണിയല്ല, ഒരു കപ്പൽ തുറമുഖം വിടുക എന്നത്. എന്നാൽ അപകടം മനസ്സിലാക്കിയ അഡ്വഞ്ചറിലെ നാവികർ തുടർച്ചയായി പണിയെടുക്കുകയും രാത്രിയോടെ കപ്പലിനെ അഴിമുഖത്ത് നിന്നും പുറംകടലിലേക്ക് മാറ്റുവാൻ അവർക്ക് സാധിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഉദിച്ചുയർന്ന സൂര്യന്റെ ആദ്യ കിരണം പ്രകാശിച്ചപ്പോൾ തന്നെ തൊട്ടരികിൽ രണ്ട് പോർട്ടുഗീസ് കപ്പലുകൾ എത്തിയിരുന്നത് കണ്ട് കിഡും കൂട്ടരും ഞെട്ടി.

...more
View all episodesView all episodes
Download on the App Store

Julius ManuelBy Julius Manuel

  • 5
  • 5
  • 5
  • 5
  • 5

5

7 ratings


More shows like Julius Manuel

View all
MkJayadev Podcasts In Malayalam by M K Jayadev

MkJayadev Podcasts In Malayalam

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

3 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners