
Sign up to save your podcasts
Or


പിനു ആ കാട്ടിലെ ഏറ്റവും ശക്തിയുള്ള പുള്ളിപ്പുലിയാണ്. അത് അവൾക്ക് കൃത്യമായി അറിയാം. ഏകദേശം അതേ അളവിൽ ബുദ്ധിയുള്ള ഒരേയൊരു ആളാണ് മൂപ്പി മുള്ളൻപന്നി. ഒരാൾക്ക് കുറെ ശക്തിയും മറ്റെയാൾക്ക് കുറേ ബുദ്ധിയും. അങ്ങോട്ടും ഇങ്ങോട്ടും ഇരുവർക്കും ഇഷ്ടമല്ല. അതിന്റെ കാരണം ആ കാട്ടിലെ ആർക്കും അറിയില്ല. പക്ഷെ ഇവർ രണ്ടുപേരും ശത്രുക്കളാണ് എന്ന് എല്ലാവര്ക്കും അറിയാം. ഒരു ദിവസം പിനുപ്പുലിക്ക് വല്ലാത്ത വയർ വേദന വന്നു. സഹിക്കാൻ പറ്റാത്ത അത്ര വേദന. ഗുഹയിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ പോലും ആവാതെ പിനുപ്പുലി കഷ്ടപ്പെടുകയായിരുന്നു. തീരെ സഹിക്കാതെവന്നപ്പോൾ പിനുപ്പുലി ഉറക്കെ കരയാൻ തുടങ്ങി. കഥ കേട്ടോളൂ... അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി.
Pinu was the strongest leopard in the forest, and she knew it very well. The only one who was nearly as intelligent was Mooppi the porcupine. One had great strength, and the other had great intelligence. The two of them did not like each other. No one in the forest knew the reason for it, but everyone knew that they were enemies. One day, Pinu the leopard had a terrible stomach ache. The pain was unbearable. Pinu struggled, unable to even step out of her cave. When the pain became completely unbearable, Pinu the leopard started to cry out loudly. Listen.
See omnystudio.com/listener for privacy information.
പണ്ട് പണ്ട്... 'കിങ്കിലവനം' എന്നൊരു വലിയ കാടുണ്ടായിരുന്നു. ആ കാട്ടിൽ ഒരു മാനുണ്ടായിരുന്നു. അവന്റെ പേരായിരുന്നു 'സുന്ദരൻ. ഒരു ദിവസം ആ കാട്ടിലെ തെളിനീർ തടാകത്തിന്റെ കര/fnd]. നമ്മുടെ 'സുന്ദരൻ' മാനും അവന്റെ കൂട്ടുകാരൻ 'മണിക്കുട്ടനും' വെള്ളം കുടിക്കാൻ വന്നതാണ്. കഥ കേട്ടോളൂ...
Once upon a time... there was a large forest called 'Kinkilavanam'. In that forest lived a deer. His name was 'Sundaran'. One day, by the bank of a clear water lake in that forest, our deer Sundaran and his friend 'Manikuttan' came to drink water. Let's listen to the story.
Credits:
Narration - Jesna Nagaroor
Story: Sanu Thiruvarppu
AI Images and Production - Nidhi Thomas
See omnystudio.com/listener for privacy information.
നീലത്തിരകൾ ഓളം തല്ലുന്ന നീലോലി നദിയിൽ പൊൻതിളക്കമുള്ള ഒരു മത്സ്യം തന്റെ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരിരുന്നു. കാഴ്ചയിൽ ആരെയും ആകർഷിക്കുന്ന അഴകും ശരീരഭംഗിയുമുള്ള അവന്റെ പേര് ടീമോ എന്നായിരുന്നു.അച്ഛനും അമ്മയും പറഞ്ഞാൽ കേൾക്കാത്ത ഒരു കുസൃതിക്കുരുന്നായിരുന്നു ടീമോ. കഥ കേട്ടോളൂ...
In the Neeloli river, where blue waves lapped the shores, lived a fish with a golden sheen along with his parents. His name was Teemo, and he possessed a beauty and charm that could attract anyone. Let's listen to the story.
Credits:
Narration - Athuilya R Krishnan
Story: Lakshmi Narayanan
AI Images and Production - Nidhi Thomas
See omnystudio.com/listener for privacy information.
ഒരിടത്ത് ഒരു നായ ഉണ്ടായിരുന്നു. അവൻ മിടുക്കനായിരുന്നെങ്കിലും അവന് ഒരു കുഴപ്പമുണ്ടായിരുന്നു അവൻ മഹാ അത്യഗ്രഹിയായിരുന്നു. ഒരു ദിവസം അവന് വല്ലാതെ വിശന്നു. "വിശന്നിട്ട് വയ്യല്ലോ, എന്തെങ്കിലും കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ..." നടന്ന് നടന്ന് അവൻ ഒരു കടയുടെ അടുത്തെത്തി. അപ്പോഴാണ് അവൻ അത് കണ്ടത്! താഴെ ഒരു എല്ലിൻ കഷ്ണം കിടക്കുന്നു
Once, there was a dog. Although he was clever, he had one problem: he was very, very greedy.One day, he was extremely hungry. "I'm so hungry, I can't stand it. If only I could get something to eat..." Wandering around, he came near a shop.
Credits:
Narration - Jesna Nagaroor
Story: Sanu Thiruvarppu
Production - Nidhi Thomas
See omnystudio.com/listener for privacy information.
പണ്ട്, ഒരു പുഴയുടെ തീരത്ത് ധാരാളം എലികൾ താമസിച്ചിരുന്ന ഒരിടമുണ്ടായിരുന്നു. ആരും ഉപദ്രവിക്കാനില്ലാത്തതിനാൽ അവർ അവിടെ വിഹരിച്ച് നടന്നു. ഒരു ദിവസം തൊട്ടടടുത്ത കാട്ടിൽനിന്ന് ഒരു സൂത്രക്കാരൻ പൂച്ച അവിടേക്ക് വന്നു. അവന് എലികളെ ഓടിച്ചിട്ട് പിടിക്കാൻ ആരോഗ്യമില്ലായിരുന്നു. ഒരു തന്ത്രം പ്രയോഗിക്കാമെന്നും എലികളെ തിന്നൊടുക്കാമെന്നും അവൻ കരുതി. കഥ കേട്ടോളൂ...
Once upon a time, there was a place on the bank of a river where many mice lived. Since there was no one to bother them, they roamed around freely. One day, a cunning cat came there from the nearby forest. He wasn't strong enough to chase and catch the mice. He thought he could employ a trick and devour the mice. Let's listen to the story.
Credits:
Narration - Jesna Nagaroor
Story: Sanu Thiruvarppu
Production - Nidhi Thomas
See omnystudio.com/listener for privacy information.
ഒരിടത്തൊരിടത്ത് ഒരു ദുഷ്ടനായ ചെന്നായ ഉണ്ടായിരുന്നു. അവന്റെ പേര് മിങ്കു എന്നായിരുന്നു. ഒരു ദിവസം മിങ്കുവിന് നല്ല ഒരു ഇര കിട്ടി. ആർക്കും കൊടുക്കാതെ വയറു നിറയെ ആഹാരം കഴിച്ചു കഴിച്ച്, ചെന്നായയുടെ തൊണ്ടയിൽ ഒരു എല്ലിൻ കഷ്ണം കുടുങ്ങി! അയ്യോ! ഭയങ്കര വേദന!. ചെന്നായ വേദനകൊണ്ട് അലറി. കഥ കേട്ടോളൂ...
Once upon a time, there was a wicked wolf. His name was Minku. One day, Minku found a good prey. After eating his fill without sharing with anyone, a bone got stuck in the wolf's throat! Oh no! Terrible pain! The wolf howled in pain. Let's listen to the story.
Credits:
Narration - Jesna Nagaroor
Story: Sanu Thiruvarppu
Production - Nidhi Thomas
See omnystudio.com/listener for privacy information.
വൈരണിക്കാടുകൾക്ക് നടുവിലുള്ള പൂഴിമണൽ വിരിച്ച പാതയിലൂടെ കിഴക്കേവശത്തുള്ള പുഴക്കരയിലേക്ക് വെള്ളം കുടിക്കാനായി പോകുകയായിരുന്നു തമ്പു ആന. കരിമ്പ് കാട്ടിലെ ഇളം കരിമ്പുകൾ തിന്നു വീർത്ത കുംഭയും കുലുക്കിയുള്ള തമ്പുവിന്റെ ഓട്ടം ഒന്ന് കണേണ്ടത് തന്നെയാണ്. അങ്ങനെ തമ്പു ചെവികളും തലയും ആട്ടിയാട്ടി പുഴയോരം ലക്ഷ്യമാക്കി നടക്കുമ്പോൾ, അതാ... പുൽമേടുകൾ നിറഞ്ഞ പടിഞ്ഞാറ് ഭാഗത്ത് നിന്നും ഒരു കരച്ചിൽ. തമ്പു ചെവി വട്ടം പിടിച്ചു, കരച്ചിൽ കേൾക്കുന്ന ദിക്കിലേക്ക് ശ്രദ്ധിച്ചു കഥ കേട്ടോളൂ...
Thampu the elephant was walking along a sandy path, amidst thorny bushes, heading towards the river on the eastern side to drink water. Thampu's lumbering run, his belly swaying, swollen from eating young sugarcane in the sugarcane field, was truly a sight to behold. As Thampu swayed his head and ears, walking towards the riverbank, suddenly... a cry echoed from the grassy meadows on the western side. Thampu cupped his ears, focusing on the direction from which the cry emanated. Let's listen to the story.
Credits:
Narration - Jesna Nagaroor
Story: Lakshmi Narayanan
Production - Nidhi Thomas
Production Consultant - Vinod SS
See omnystudio.com/listener for privacy information.
കന്നാരംതോട്ടത്തിൽ പിച്ചു എന്നൊരു പുൽച്ചാടി ഉണ്ടായിരുന്നു. ചുറുചുറുക്കുള്ള അവൻ പാട്ടും കളിയുമായി ഓരോ ദിവസവും ആഘോഷിച്ചു. വയലുകളിലും പുൽമേടുകളിലും ചാടിച്ചാടി നടന്ന്, അവൻ സമയം ചെലവഴിച്ചു. കഥ കേട്ടോളൂ...
In Kannaramthottam, there lived a grasshopper named Pichu. Lively and cheerful, he celebrated each day with song and play. He spent his time hopping around in fields and meadows. Let's listen to the story.
Credits :
Narration - Athulya R Krishnan
Production - Nidhi Thomas
Production Consultant - Vinod SS
See omnystudio.com/listener for privacy information.
കാക്കോത്തിക്കാവിലെ ഇലിഞ്ഞിമരത്തിന്റെ ഉയരത്തുള്ള കൊമ്പിലായിരുന്നു കിങ്ങിണിക്കുയിലിന്റെ കൂട്. ഒരിക്കൽ ഒരു വർഷക്കാലത്ത് കിങ്ങിണി ആറ്റുനോറ്റ് ഒരു മുട്ടയിട്ടു. മുട്ട വിരിഞ്ഞു കുഞ്ഞിക്കുയിലുമായി കാക്കോത്തിക്കാവ് മുഴുവൻ പറന്നു നടക്കുന്ന സ്വപ്‌നങ്ങൾ കണ്ട് മുട്ടയ്ക്ക് അടയിരുന്ന കിങ്ങിണി പെട്ടന്ന് ആ കാഴ്ച കണ്ട് ഉറക്കെ കരയാൻ തുടങ്ങി.
Kingini the cuckoo's nest was on a high branch of the Ilini tree in Kakothikkavu. One year, Kingini laid an egg, having waited for it eagerly. As she brooded over the egg, dreaming of flying all over Kakothikkavu with her baby cuckoo once it hatched, she suddenly saw something that made her cry out loud. Let's listen to the story.
Narration - Jesna Nagaroor
AI Animation & Editing - Arun Cheruvathoor
AI Images and Production - Nidhi Thomas
Production Consultant - Vinod SS
See omnystudio.com/listener for privacy information.
ആ അരുവിയുടെ കരയിലെ മരത്തിന്റെ പേര് നീർമരുത് എന്നായിരുന്നു. ആത്മവിശ്വാസമുള്ള ഒരു കുട്ടിയെപ്പോലെ തലയുയർത്തിയായിരുന്നു നീർമരുതിന്റെ നിൽപ്പ്. സന്ധ്യ മയങ്ങുമ്പോൾ നീർമരുത് നിന്നു തിളങ്ങും. താരങ്ങൾ നിറഞ്ഞ ആകാശത്തിന്റെ ഒരു കഷ്ണം അരുവിയുടെ തീരത്ത് വന്നു നില്കുകയാണോ എന്നുപോലും തോന്നിയവരുണ്ട്. അതെങ്ങനെയാ? അതെ. സൂര്യമാമൻ അസ്തമിക്കാൻ തുടങ്ങുമ്പോൾ മിന്നാമിന്നികൾ കൂട്ടമായി പാറി പാറി വന്നു നീർമരുത് മരത്തിൽ വന്നിരിക്കും. മിന്നാമിന്നികൾക്ക് ഏറ്റവും ഇഷ്ടമുള്ള മരമാണത്രെ നീർമരുത്. പിന്നെ കളിയായി, ചിരിയായി, വർത്തമാനമായി.. ആ കാഴ്ച ഒന്ന് കാണണേണ്ടതു തന്നെയാണ്. അത്രയ്ക്ക് രസാണ്.. ആ മിന്നാമിന്നിക്കൂട്ടത്തിലെ ഏറ്റവും മിടുക്കിക്കുട്ടിയുടെ പേര് ബ്ലിങ്കിമിന്നി എന്നായിരുന്നു. ഇത് അവളുടെ കഥയാണ്. കഥ കേട്ടോളൂ...
The tree on the bank of that stream was called Neermaruthu. Neermaruthu stood tall, its head held high, like a confident child. As evening fell, the Neermaruthu would glow brightly. Some even felt as if a piece of the star-filled sky had descended upon the stream's bank. How was that possible? Well, as 'Uncle Sun' began to set, fireflies would flutter in groups and settle on the Neermaruthu tree. It was said that the Neermaruthu was the fireflies' favorite tree. Then came play, laughter, and chatter... That sight truly was something to behold. It was utterly charming. Among that cluster of fireflies, the cleverest little one was named Blinkyminni. Its her story. Let's hear the story...
See omnystudio.com/listener for privacy information.
From the publisher's feed