Manorama INDIA FILE

Manorama INDIA FILE

By Manorama OnlineNewsPolitics
Download on the App Store

Manorama INDIA FILE episodes

  • നല്ലനേരത്തൊരു കെണി; അംബേദ്കറിനും മോദി സർക്കാരിനും ഇടയിൽപ്പെട്ട് ചീഫ് ജസ്റ്റിസ് | India File | Political Analysis

    ബില്ലുകളിലെ സമയപരിധി കാര്യത്തിലുള്ള രാഷ്ട്രപതിയുടെ റഫറൻസാണ് പുതിയ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ആദ്യം പരിഗണിക്കേണ്ട ഫയലുകളിലൊന്ന്. റഫറൻസ് കോടതിക്കു നൽകാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുംവരെ സർക്കാർ കാത്തിരുന്നത് എന്തിനുവേണ്ടിയായിരിക്കും? അതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ? ഈ വിഷയത്തിന്റെ പശ്ചാത്തലവും പ്രശ്നങ്ങളും വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. 

    One of the first files newly appointed Chief Justice B.R. Gavai is expected to consider is the Presidential reference on the time limit for passing bills. Why did the government wait until the retirement of former Chief Justice Sanjiv Khanna to refer the matter to the Supreme Court? Was there a political motive behind the delay? In this episode of India File, Malayala Manorama’s Delhi Chief of Bureau, Jomi Thomas, explores the background, implications, and controversies surrounding this crucial constitutional issue.

    See omnystudio.com/listener for privacy information.

    7 min
  • മറുപടി വേണ്ട വാക്കുകൾ | India File | Political Analysis

    ഇന്ത്യ– പാക്ക് വെടിനിർത്തൽ യുഎസ് ഇടപെടലിനെത്തുടർന്നാണോ? പ്രതിസന്ധികാലത്ത് സർക്കാരിനൊപ്പം നിന്ന പ്രതിപക്ഷം ആ ചോദ്യം ഉയർത്തുമ്പോൾ മറുപടി പറയാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്. രാഷ്ട്രീയമായി വിശദീകരിക്കാ‍ൻ ബിജെപിക്കും. പക്ഷേ കേന്ദ്രം എന്തു മറുപടി നൽകും? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. 

    Is the India-Pakistan ceasefire due to US intervention? When the opposition, which stood with the government during the crisis, raises this question, the Centre has a responsibility to answer. The BJP also has to explain it politically. But what answer will the Centre give? Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast.

    See omnystudio.com/listener for privacy information.

    6 min
  • മിസൈൽ ആരുടേത്? India File | Political Analysis

    തമിഴ്നാട് ബില്ലുകളുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ വിമർശിച്ചപ്പോൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പരിധിവിട്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ സർക്കാരിന്റെയും നിലപാടാണോ? ബിജെപിയാൽ പ്രേരിതമാണ് പരാമർശങ്ങളെന്ന് ആരോപിക്കാമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. 

    The Opposition has alleged that Vice President Jagdeep Dhankhar overstepped his limits while criticizing the Supreme Court verdict related to the Tamil Nadu bills. Do his remarks reflect the government's stance? Can they be seen as influenced by the BJP? Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast.

     

     

    See omnystudio.com/listener for privacy information.

    7 min
  • കാരാട്ട് വരച്ച യെച്ചൂരി ലൈൻ | India File | Jomy Thomas

    കോൺഗ്രസ് ബന്ധത്തെ അതിശക്തമായി എതിർത്തിരുന്ന പ്രകാശ് കാരാട്ടിന് മനംമാറ്റം സംഭവിച്ചിരിക്കുന്നു. കോൺഗ്രസുമായുള്ള ധാരണ കേരളത്തിൽ ദോഷം ചെയ്യുമെന്ന പിണറായിപക്ഷ വാദത്തിന് ഒപ്പം നിൽക്കാൻ ഡൽഹിയിൽ ആളില്ലാത്ത സ്ഥിതി. കോൺഗ്രസിനൊപ്പം തുഴയുകയാണ് ഇപ്പോൾ ബുദ്ധിപരമെന്ന് അദ്ദേഹം പാർട്ടി കോൺഗ്രസ്കാലത്ത് ചിലരോടൊക്കെ പറഞ്ഞുവെന്നാണ് കേൾക്കുന്നത്. യച്ചൂരി തെളിച്ച വഴിയെയാണോ കാരാട്ടും സഞ്ചരിക്കുന്നത്? വിലയിരുത്തുകയാണ്  മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ 

    Prakash Karat, who vehemently opposed the Congress alliance, has seemingly had a change of heart.  There's a lack of support in Delhi for Pinarayi Vijayan's argument that an understanding with Congress will harm Kerala.  It's being heard that he told some people during the party congress that allying with Congress is now the wisest course of action. Is Karat following the path illuminated by Yechury? Malayala Manorama's Delhi Chief of Bureau, Jomy Thomas, evaluates this in the 'India File' podcast.

    See omnystudio.com/listener for privacy information.

    8 min
  • ഗുജറാത്തിലെ പരിഷ്‌കാരം | India File Podcast

    സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള നടപടികൾ ഉൾപ്പെടെ നിർദേശിക്കുന്നതാണ് ഗുജറാത്തിലെ ഭരണപരിഷ്കാര കമ്മിഷന്റെ ആദ്യ റിപ്പോർട്ട്. നോട്ടുനിരോധന കാലത്ത് കേന്ദ്ര ധനമന്ത്രാലയത്തിൽ ഉന്നതസ്ഥാനത്തുണ്ടായിരുന്ന വ്യക്തിയാണ് ഈ കമ്മിഷന്റെ അധ്യക്ഷൻ. ജനത്തെ ചേർത്തുപിടിച്ചുള്ളതാകുമോ ഭരണപരിഷ്കാരത്തിലെ ഗുജറാത്ത് മോഡൽ? ഗുജറാത്തിൽനിന്ന് ‘കേന്ദ്രത്തിലേക്ക്’ വരാൻ സാധ്യതയുള്ളതിനാൽ റിപ്പോർട്ടിനെ വിശദ വായനയ്ക്കു വിധേയമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ 

    Improving Governance in Gujarat: What will be the Objectives in the Gujarat's Administrative Reform Commission Report? Malayala Manorama's Delhi Chief of Bureau, Jomy Thomas, evaluates this in the 'India File' podcast.

    See omnystudio.com/listener for privacy information.

    6 min
  • സങ്കടത്തിൽ സംഘടിച്ചവർ |India File | Tamil Politics

    ഉത്തരേന്ത്യയിലെ സീറ്റുകളുടെ ബലത്തിൽ തങ്ങളുടെ മേധാവിത്വം കൂടുതൽ ശക്തിപ്പെടുത്താനാണോ ബിജെപി ലക്ഷ്യമിടുന്നത്? അതോ ദക്ഷിണേന്ത്യയുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ സങ്കടം പരിഹരിക്കുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ 

     

    Is the BJP aiming to further consolidate its dominance through the strength of its seats in North India? Or will it address the concerns of states including South India?  Malayala Manorama's Delhi Chief of Bureau, Jomy Thomas, evaluates this in the 'India File' podcast.

    See omnystudio.com/listener for privacy information.

    7 min
  • കോൺഗ്രസ്സിൽ എലികൾ എത്ര? | India File Podcast

    ഗുജറാത്തിൽ പതിറ്റാണ്ടുകളായി പ്രതിപക്ഷത്തുള്ള കോൺഗ്രസിൽ ഇരുന്നുകൊണ്ട് ബിജെപിക്കായി പണിയെടുക്കുന്നവരെ തുരത്താൻ വടിയെടുക്കുകയാണു രാഹുൽ. പാർട്ടിയെ ഉള്ളിലിരുന്ന് ഇല്ലാതാക്കുന്ന എലികൾ ഗുജറാത്തിൽ മാത്രമാണോ ഉള്ളത്? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. 

    Rahul is taking a firm stand to oust those within the Congress party in Gujarat, who have been in the opposition for decades but have secretly worked for the BJP.  Are such elements, working from within to destroy the party, only present in Gujarat?  Jomy Thomas, Delhi Chief of Bureau for Malayala Manorama, evaluates this in the ‘India File’ podcast.

    See omnystudio.com/listener for privacy information.

    8 min
  • ഹിന്ദി പരീക്ഷയ്ക്ക് തമിഴിൽ ഉത്തരം | India File | MK Stalin | Narendra Modi

    2025ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിൽ നേട്ടമുണ്ടാക്കാൻ പലവഴി തേടുകയാണ് ബിജെപി. പക്ഷേ, ഹിന്ദിവിരുദ്ധത എന്ന ഒറ്റ ആയുധത്താൽ അതിനെയെല്ലാം ഫലപ്രദമായി ചെറുക്കുകയാണ് സ്റ്റാലിൻ. ദേശീയ വിദ്യാഭ്യാസ നയവും ത്രിഭാഷാ ഫോർമുലയും ഹിന്ദി ഭാഷയുടെ ‘അടിച്ചേൽപ്പിക്കലുമെല്ലാം’ എങ്ങനെയാണ് കേന്ദ്രത്തിനെതിരെയുള്ള ആയുധമാക്കി സ്റ്റാലിൻ മാറ്റിയത്? ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    In Tamil Nadu, where assembly elections are scheduled for 2025, the BJP is exploring various strategies to gain a foothold. However, Stalin is effectively countering all of them using the single weapon of anti-Hindi sentiment.  How has Stalin turned the National Education Policy, the three-language formula, and the alleged 'imposition' of Hindi into weapons against the central government? Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in detail in the 'India File' podcast.

    See omnystudio.com/listener for privacy information.

    7 min
  • ഫാഷിസത്തിന്റെ വേവ് നോക്കുമ്പോൾ | India File | Prakash Karatt

     

    സിപിഎമ്മിനു നവ ഫാഷിസത്തെക്കുറിച്ചു സ്വന്തമായൊരു നിർവചനമുണ്ടോ? അത് ഇറക്കുമതിയാണോ അതോ ഇന്ത്യൻ സാഹചര്യങ്ങളെ വിലയിരുത്തിയുള്ളതാണോ? മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്‍’ പോഡ്‌കാസ്റ്റിൽ വിശദമാക്കുന്നു.

    Does the CPM have its own definition of neo-fascism? Is it imported or is it based on an assessment of Indian circumstances? Jomy Thomas, Delhi Chief of Bureau for Malayala Manorama, explains in detail in the 'India File' podcast.

    See omnystudio.com/listener for privacy information.

    7 min
  • പുല്ല് കരിഞ്ഞാലേ പൂ വിരിയൂ... | India File | Amit Shah and his new political move

    അമിത് ഷായ്ക്കു ബാക്കിയുള്ള ജോലിയാണ് ബംഗാൾ. 2014ൽ ബിജെപി അധ്യക്ഷനായപ്പോൾ ഷാ പറഞ്ഞിരുന്നു, തന്റെ ജോലി പൂർത്തിയായെന്നു കരുതണമെങ്കിൽ വലിയ സംസ്ഥാനങ്ങളായ ബംഗാളും ബിഹാറും യുപിയും തമിഴ്നാടും പാർട്ടിയുടെ കൈപ്പിടിയിലാകണമെന്ന്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്‍’ പോഡ്‌കാസ്റ്റിൽ 

    Amit Shah's remaining task is Bengal.  In 2014, when he became BJP president, Shah had said that for his work to be considered complete, large states like Bengal, Bihar, UP, and Tamil Nadu should be under the party's control. Jomy Thomas, Delhi Chief of Bureau, Malayala Manorama, evaluates this in the 'India File' podcast.

    See omnystudio.com/listener for privacy information.

    7 min

About Manorama INDIA FILE

From the publisher's feed

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച.