Sign up to save your podcasts
Or

എല്ലാം നിഗൂഢമായിരുന്നു…. ഇരുണ്ടതും, അജ്ഞാതവുമായ ദുരൂഹത. അമേരിക്കൻ പര്യവേഷകനായ ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ (John Lloyd Stephens) വാക്കുകളാണിത്. അതുവരെയും പുറംലോകത്തിന് യാതൊരു അറിവുകളുമില്ലാതിരുന്ന മായൻ സംസ്ക്കാരത്തെ 1839 ൽ അദ്ദേഹം നമുക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. മായൻ സംസ്കാരമെന്ന് കേൾക്കുമ്പോൾ നമ്മുട മനസ്സിലേക്ക് എന്താണ് ആദ്യം കടന്നു വരിക? പടവുകൾ കെട്ടിയിരിക്കുന്ന വലിയ പിരമിഡുകൾ, കാടിനുള്ളിൽ മറഞ്ഞിരിക്കുന്ന അനേകം നഗരങ്ങൾ ഇതൊക്കെയാണ്. പക്ഷേ അവരുടെ ആ പ്രപഞ്ചത്തിൽ നമ്മൾ കാണാത്ത മറ്റൊരു ലോകം കൂടിയുണ്ട്. ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന ഒരു രഹസ്യലോകം. ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ വാക്കുകളുടെ അർഥവും അതായിരുന്നു. എല്ലാം നിഗൂഢമായിരുന്നു…. ഇരുണ്ടതും, അജ്ഞാതവുമായ ദുരൂഹത. ഈ വാക്കുകൾ നമ്മെ കൊണ്ടുപോകുന്നത് മായൻസ് നിർമ്മിച്ച കൂറ്റൻ പിരമിഡുകളുടെയും, നഗരങ്ങളുടെയും അടിയിലേക്കാണ്. അതെ, മായൻ പ്രപഞ്ചത്തിൽ മറ്റൊരു ലോകം കൂടെയുണ്ട്. ഗുഹകളുടെയും, ഭൂഗർഭനദികളുടെയും ഇരുട്ടിൻ്റെയും മായാ ലോകം.
By Julius Manuel5
77 ratings

2 Listeners

2 Listeners

4 Listeners