കുട്ടിക്കാലത്ത് കേട്ട കഥകളില്‍ പലതും വളര്‍ച്ചയില്‍ മറന്നുപോകുന്നുവെങ്കിലും ഭയത്തിന്റെ കഥകള്‍ ആഴത്തില്‍ തന്നെ വേരൂന്നാറുണ്ട്. ഭയം അത്രമേല്‍ ആദിമവികാരമായതുകൊണ്ടാകാം അതിനോടുള്ള മനുഷ്യന്റെ ഈ പ്രതിപത്തി. രാത്രികളില്‍, ഇരുട്ടില്‍, തനിച്ചാകുന്ന വേളകളില്‍, ഒറ്റപ്പെട്ടുപോകുന്ന ഇടങ്ങളില്‍, വന്യവും പ്രാകൃതവുമായ പ്രദേശങ്ങളില്‍ എല്ലാം ഭയം സിരകളിലേക്ക് പടര്‍ന്നുകയറുന്നു. താന്‍ പോലുമറിയാതെയാകും അതിന്റെ ആഗമനം. പിന്നെ വിട്ടുപോകാതെ പിടിമുറുക്കുകയും ചെയ്യും. ഷോറീല്‍ എന്‍.പി മുരളീകൃഷ്ണന്‍. അവതരണം; രമ്യ ഹരികുമാര്‍. എഡിറ്റ് ദിലീപ് ടി.ജി