Dilli Dali

മൂന്ന് ക്രിസ്തു അനുഭവങ്ങൾ: Dostoevsky, Tolstoy and Gandhi A podcast by S. Gopalakrishnan on Dilli Dali 103/2021


Listen Later

2021 ലെ ക്രിസ്തുമസ് ദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  

'ഒരു കുറ്റവാളിയെ വിധിക്കുന്നതിനു മുൻപ് നിങ്ങൾ അയാളുടെ കുറ്റം സ്വയം ഏറ്റെടുക്കണം . എന്നാൽ മാത്രമേ നിങ്ങൾക്ക്  സത്യസന്ധമായി ശിക്ഷിക്കുവാൻ കഴിയൂ'   ഡോസ്റ്റോയെസ്‌കിയിൽ 'ക്രിസ്തു' അസാന്നിധ്യത്തിൽ സന്നിഹിതനായിരുന്നു . ടോൾസ്റ്റോയ് ആകട്ടെ 'ക്രിസ്തു' ദൈവപുത്രനല്ല , മനുഷ്യനാണ് എന്ന് വിശ്വസിച്ചു . 'യേശു ഉയിർത്തെഴുന്നേറ്റോ ഇല്ലയോ എന്നത് എനിക്കൊരു പ്രശ്നമല്ല' എന്ന് ടോൾസ്റ്റോയ് പറഞ്ഞു. ഡോസ്റ്റോയെസ്‌കിയാകട്ടെ ക്രിസ്തുവും സത്യവും രണ്ടായാൽ താൻ  സത്യത്തെ ഉപേക്ഷിച്ച് ക്രിസ്തുവിനെ സ്വീകരിക്കും എന്നുപറഞ്ഞു .  ക്രിസ്തു അവരെഴുതിയ  കഥകളിലൂടെയാണ്  അനാച്ഛാദിതനായത്  . രണ്ടുപേരുടെയും ക്രിസ്തു ആശ്രമത്തിൽ ശാന്തനായി ഇരുന്നയാളല്ല , അരാജകനായി ചോദ്യം ചെയ്തുനടന്നയാളായിരുന്നു . ഗാന്ധിയിലും അങ്ങനെതന്നെ .  ഗാന്ധി പറഞ്ഞു , 'എന്നെ നിങ്ങൾ ഒരു കൃസ്ത്യാനി എന്നു വിളിച്ചോളൂ ...പക്ഷേ ചരിത്രത്തിലെ ഒരു മുഹൂർത്തം വരെ ...കോൺസ്റ്റാന്റിനോപ്പിളിലെ ചക്രവർത്തി ക്രിസ്തുമതത്തെ സാമ്രാജ്യത്വത്തിൻ്റെ മതമാക്കിയ മുഹൂർത്തം വരെ.'  വെടിയേറ്റുമരിക്കുമ്പോൾ ഗാന്ധിയുടെ മനസ്സിൽ ക്രൂശാരോഹണമായിരുന്നു   മൂന്ന് ക്രിസ്തു അനുഭവങ്ങൾ . പോഡ്‌കാസ്റ്റ് headphones ഉപയോഗിച്ചു കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . പശ്ചാത്തലം  : റഷ്യൻ ക്രിസ്തുമസ് രാസംഗീതം   സ്നേഹപൂർവ്വം   എസ് . ഗോപാലകൃഷ്ണൻ  25 ഡിസംബർ 2021

...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners