ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ രാജാവായിരുന്നു അംബാസഡർ . മുപ്പതു വർഷത്തോളം കാർപ്രേമികളുടെ ഇഷ്ട വാഹനമായിരുന്ന വമ്പൻ. സാധാരണക്കാര്‍ മുതല്‍ പ്രധാനമന്ത്രി വരെ ഉപയോഗിച്ചിരുന്ന വാഹനം. 1980 കളോട് കൂടിയാണ് വിപണിയിൽ അംബാസഡറിനു ശക്തമായ മത്സരം നേരിട്ടു തുടങ്ങിയത്. ഇപ്പോൾ രണ്ടുവർഷത്തിനുള്ളിൽ ഒരു തിരിച്ചു വരവ് നടത്തി വിപണി വീണ്ടും കീഴടക്കാനാണ് അവരുടെ ശ്രമം.