Dilli Dali

നാളൈ നമതേ Dilli Dali 51/2021


Listen Later

നാളെ നമ്മുടേതാണ്, നാളൈ നമതേ!

മുത്തുവേൽ കരുണാനിധി മകൻ സ്റ്റാലിനെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് .

സംസാരിക്കുന്നത് MK സ്റ്റാലിനുമായി പലപ്പോഴും ഇടപഴകിയിട്ടുള്ള, തമിഴ്‌രാഷ്ട്രീയം ആഴത്തിൽ മനസ്സിലാക്കുന്ന പത്രപ്രവർത്തകൻ അരുൺ ജനാർദ്ദനനാണ്. അരുൺ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ ചെന്നൈയിലെ അസിസ്റ്റൻറ് എഡിറ്ററാണ്.

അഴഗിരി , കനിമൊഴി തുടങ്ങിയ മനോഹര തമിഴ് പേരുകൾ മക്കൾക്കു കൊടുത്ത കരുണാനിധി 1950 ൽ എന്തേ ഒരാൺകുട്ടിയ്ക്ക് സ്റ്റാലിൻ എന്നു പേരിട്ടു ? പതിനൊന്നുവയസ്സിൽ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ അയാളുടെ ക്ഷമാപൂർവ്വമായ കാത്തിരിപ്പിന്റെ മാനങ്ങൾ എന്താണ് ?

സ്റ്റാലിൻ തമിഴ്നാട്ടിൽ ഇന്നുള്ളതിൽ ഏറ്റവും പ്രബലനായ നേതാവായി മാറിയോ ?  DMK ജില്ലാ സെക്രട്ടറിമാരുടെ മാഫിയാസംഘങ്ങളെ സ്റ്റാലിൻ എങ്ങനെ വരുതിക്കുനിർത്തുന്നു ? സ്റ്റാലിന്റെ ശക്തി -ദൗർബല്യങ്ങൾ എന്തൊക്കെയാണ് ? അഴിമതിയുടെ നിഴൽ ഇതുവരെ വീഴാതെ സ്റ്റാലിൻ തുടന്നർന്നതെങ്ങനെ ?

ഈ സ്റ്റാലിൻ വിജയം 2031 വരെയുള്ള വിജയമാണെന്ന് പ്രശാന്ത് കിഷോർ പറയാനുള്ള കാരണമെന്താണ് ?

ദേശീയരാഷ്ട്രീയത്തിൽ സ്റ്റാലിന് സംഭാവനകൾ ചെയ്യാൻ കഴിയുമോ ? ഇത്തവണ തമിഴ്‌നാട്ടിൽ പ്രചാരണവേദിയിൽ രാഹുൽ ഗാന്ധിയെ സ്റ്റേജിൽ ഇരുത്തി  'നിങ്ങൾ ഇനിയും ശരിയാകാനുണ്ട്' എന്ന് വിമർശിച്ച സ്റ്റാലിൻ ...ഊഷ്മളമായ പെരുമാറ്റം , വിഷമം തോന്നുമ്പോൾ കരയുന്ന സ്റ്റാലിൻ , പ്രതിപക്ഷബഹുമാനമുള്ള സ്റ്റാലിൻ ..ജയലളിതയെ സ്റ്റാലിൻ അമ്പരപ്പിച്ച ഒരു സംഭവം ...

സ്റ്റാലിനെക്കുറിച്ച് വിശദമായ ഒരു സംഭാഷണം .

കേരളത്തിന്റെ അയൽപക്കത്തെ പുതിയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .


സ്നേഹപൂർവ്വം 

എസ് . ഗോപാലകൃഷ്ണൻ 

09 മെയ്‌ 2021 

ഡൽഹി 

www.dillidalipodcast.com

...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners