Sign up to save your podcasts
Or

ഒരാൾ മറ്റൊരാളുമായി ഉള്ളുതുറക്കുമ്പോൾ ജോണി ലൂക്കോസ് അച്ചടിവാർത്തയിൽ നിന്നും ദൃശ്യവാർത്തയിലേക്ക് യാത്രചെയ്തയാളാണ് . ഈ ലക്കം ദില്ലി ദാലി അദ്ദേഹത്തിന്റെ വാർത്താലോകത്തിലെ ഒരു ഭൂഖണ്ഡത്തെക്കുറിച്ചുമാത്രമാണ് , 'നേരേ ചൊവ്വേ' എന്ന അഭിമുഖപരിപാടിയെക്കുറിച്ച് മാത്രം . പതിനഞ്ചുകൊല്ലങ്ങളായി മലയാളത്തിൽ തുടരുന്ന അഭിമുഖപരിപാടിയാണിത്. ഔചിത്യം എന്ന അതിലളിതവസ്ത്രം മനോഹരമായി ചേരുന്നതാണ് ജോണിയുടെ അഭിമുഖപരിപാടിയുടെ ദർശനശരീരം. എന്നാൽ ഒരു ഹൃദയശസ്ത്രക്രിയയിലെന്നപോലെ സൂക്ഷ്മതയും ജോണി തന്റെ ചോദ്യങ്ങളിൽ പുലർത്തിപ്പോരുന്നു . നേരേ ചൊവ്വേയെ ക്കുറിച്ചുമാത്രം ഒരു മണിക്കൂർ സംസാരിക്കാമോ എന്നു ചോദിച്ചപ്പോൾ സുഹൃത്തുകൂടിയായ ജോണി സ്നേഹപൂർവ്വം സമ്മതിക്കുകയായിരുന്നു . മലയാളത്തിലെ ഏതൊരു മാധ്യമവിദ്യാർത്ഥിയും കേട്ടിരിക്കേണ്ടതാണ് ജോണി ലൂക്കോസിന്റെ നേരേ ചൊവ്വേയുള്ള അനുഭവലോകം ഈ അഭിമുഖസംഭാഷണത്തിലൂടെ തുറക്കുന്നത്. അറുനൂറിൽപരം അഭിമുഖങ്ങൾ നേരെ ചൊവ്വേയിൽ ഇതിനകം നടന്നു ...കരുണാകരൻ ചിരിക്കുമ്പോഴും നായനാർ ചിരിക്കുമ്പോഴുമുള്ള വ്യത്യാസവും ആൻറണി ചിരിക്കാത്തപ്പോഴും അച്യുതാനന്ദൻ ചിരിക്കാത്തപ്പോഴുമുള്ള വ്യത്യാസവും ഒന്നും മറക്കാത്ത പിണറായിയും മറക്കാൻ മടിയില്ലാത്ത എം എൻ വിജയനും തമ്മിലുള്ള വ്യത്യാസവും ജോണി പറയുന്നു. യേശുദാസ് മുതൽ സിതാര വരെ , മമ്മൂട്ടിയും മോഹൻലാലും മുതൽ ടോവിനോ വരെ ...തലമുറകളിലെ മനുഷ്യരിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ജോണി ലൂക്കോസ് പറയുന്നു ....ജോണി പറയുന്നത് ഏതുതാരവും അടുത്തറിയുമ്പോൾ ഒരു സാധാരണമനുഷ്യനാണെന്നാണ്. ഒന്നരപ്പതിറ്റാണ്ടുകാലത്തെ കേരളസമൂഹത്തിന്റെ വിവിധഗതികൾ നിർണയിച്ചവരുടെ മനസ്സിനകത്തേക്ക് ജോണി യാത്ര ചെയ്തതിന്റെ അനുഭവവിവരണമാണ് ഈ അഭിമുഖം . കൂടാതെ സത്യാനന്തരകാലത്ത് മാധ്യമവ്യവസായം എങ്ങനെ സത്യത്തെ അഭിമുഖീകരിക്കുന്നു എന്ന ഒരു ചോദ്യവും സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 12 ജൂലായ് 2021 ഡൽഹി www.dillidalipodcast.com
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners