Sign up to save your podcasts
Or
റഷ്യയ്ക്കു മാത്രം അവകാശപ്പെട്ടതല്ല റാസ്പുട്ടിൻ . എല്ലാ ലോകാധികാരസ്ഥാനങ്ങളിലും അയാൾക്ക് അനശ്വരമായ ഇടമുണ്ട്. വ്യക്തിയിലും , കുടുംബത്തിലും , രാഷ്ട്രത്തിലും അയാൾ കടന്നുവരാം .
1978 ൽ Boeny M എന്ന ഗായകസംഘം ഈ ഗാനം പാടുമ്പോൾ ധീരേന്ദ്ര ബ്രഹ്മചാരി ഡൽഹിയിൽ ഉണ്ടായിരുന്നു എന്ന് നമുക്കറിയാം ...അതിനും എത്രയോ മുൻപ് മാഡം ബ്ലാവാതസ്കി എന്ന റഷ്യക്കാരി AO ഹ്യുമിനെ മന്ത്രവാദത്താൽ മയക്കിയതും നമുക്കറിയാം . ബാബാ രാംദേവിനെ നമുക്കറിയാം .
ഒരു കമ്മ്യൂണിസ്റ്റുകാരൻ ജീവിതാശങ്കകളിൽ ജ്യോതിഷിയെക്കാണാൻ റാസ്പുട്ടിൻ അവിടെയുണ്ട് ...ആശുപത്രികൾക്കുമുൻപിലൂടെ രോഗശാന്തിപ്രാർത്ഥനയ്ക്ക് നമ്മെ കൊണ്ടുപോകുന്നത് ഒരു റാസ്പുട്ടിനാണ്
അയാൾ ഒരു പ്രതിഭാസമാണ് ...അയാൾ ബോൾഷെവിക്കുകളുടെ വരവ് സാർ ചക്രവർത്തിയോട് നേരത്തേ പ്രവചിച്ചു. അയാൾ കൊട്ടാരതീൻമേശയുടെ മര്യാദകളെ അപമാനിച്ചു . ജീർണതയിൽ പുഷ്പിക്കുന്ന ജീർണ്ണപുഷ്പമായിരുന്നു അയാൾ ...കൊന്നിട്ടും മരിക്കാത്ത റാസ്പുട്ടിൻ .
റാ റാ റാസ്പുട്ടിൻ എന്ന ഗാനവും മലയാളവിവർത്തനവും ഈ പോഡ്കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു . ദയവുചെയ്ത് head phones ഉപയോഗിച്ചു കേട്ടാലും.
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
12 ഏപ്രിൽ 2021
ഡൽഹി
www.dillidalipodcast.com
5
22 ratings

1,062 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners