Dilli Dali

നവൽനി എന്ന പ്രതിഭാസം 22/2021


Listen Later

പ്രിയ സുഹൃത്തേ ,

റഷ്യയിൽ വ്ലാദിമിർ  പുടിനെതിരെ നിർണ്ണായകമായ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്ന വിവാദനായകനെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റ് . റഷ്യൻ സമകാലീന ആഭ്യന്തര  രാഷ്ട്രീയത്തേയും സമ്പദ്‌രംഗത്തേയും വിദേശബന്ധങ്ങളേയും അടുത്ത് പഠിക്കുന്ന ഡോക്ടർ ഉമാ പുരുഷോത്തമനാണ് ദില്ലി -ദാലിയിലെ അതിഥി . സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളായിൽ International Relations and Politics ൽ അധ്യാപികയാണ് ഉമ .

വ്ലാദിമിർ പുടിൻ ഇതുവരെ നാവെടുത്തുപേര് പറയാത്ത ഒരാളാണ് അലക്സി നവൽനി എന്ന 44 കാരൻ . പക്ഷേ പുടിൻ ഈ തീപ്പൊരിയെ ഭയക്കുന്നുണ്ടോ ? അല്ലെങ്കിൽ എന്തിന് കേസ്സുകൾ കൊണ്ട് അയാളെ വേട്ടയാടണം ? വിദേശത്തുവെച്ചു നവൽനിക്ക് വിഷബാധയേൽക്കണം ? നവൽനി ഒരു നഗരപ്രതിഭാസം മാത്രമോ ?

എന്താണ് ഇയാളുടെ രാഷ്ട്രീയം ? സാമ്പത്തികദർശനം ? സ്ത്രീകളുടെ ഇടയിൽ ആരാണ് കൂടുതൽ ജനകീയൻ ? യുവാക്കൾ എന്തുകൊണ്ട് നവൽനിയെ ഇഷ്ടപ്പെടുന്നു ? എന്തുകൊണ്ട് ആഗോളമാധ്യമങ്ങൾ റഷ്യൻ കാര്യങ്ങൾ വലുതായി റിപ്പോർട് ചെയ്യാത്തത് ? നവൽനി പൂർണ്ണമായും സോവിയറ്റാനാന്തര രാഷ്ട്രീയത്തിന്റെ ഉൽപന്നമാണോ ? നവൽനിയ്ക്ക് റഷ്യയുടെ അയൽരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ എങ്ങനെയാണ് ? നവൽനിയുടെ രാഷ്ട്രീയപാർട്ടിയായ Russia for the Future എത്രമാത്രം സംഘടിതമാണ് ? റഷ്യയിൽ കമ്മ്യുണിസ്റ് പാർട്ടിയുണ്ടോ ? USSR ശാസ്ത്രരംഗത്തുണ്ടാക്കിയ മുന്നേറ്റങ്ങൾ റഷ്യയ്ക്ക് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നുണ്ടോ ? ഇന്ത്യയുമായുള്ള ബന്ധം ?

റഷ്യൻ രാഷ്ട്രീയത്തെ ആഴത്തിൽ മനസ്സിലാക്കാൻ ഒരു ശ്രമം .

പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

എസ് . ഗോപാലകൃഷ്ണൻ

ഡൽഹി

23 ഫെബ്രുവരി 2021

...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners