രെഫാത് അലരീർ എഴുതി :
ഞാൻ മരിക്കണമെന്ന് നിർബന്ധമാണെങ്കിൽ
എൻ്റെ കഥപറയാനായി
നിങ്ങൾ നിർബന്ധമായും ജീവിച്ചിരിക്കണം .
എൻ്റെ മരണം അങ്ങനെ ഒരു കഥകൂടി കൊണ്ടുവരട്ടെ .
ദില്ലി -ദാലി അതിനാൽ ആ കഥ പറയാൻ തീരുമാനിച്ചു .
അതാണ് ഈ പോഡ്‌കാസ്റ്റ് ;
ഡിസംബർ ആറാം തീയതി ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനിയൻ കവി രെഫാത് അലരീർക്കുള്ള ആദരമാണിത്. നാല്പത്തിനാലുകാരനായ അദ്ദേഹവും കുടുംബവും കൊല്ലപ്പെട്ടു .
നമ്മുടെയൊക്കെ അനുതാപവും പ്രതിഷേധവുമൊക്കെ വലിയ ജീവിതസുരക്ഷിതത്വത്തിനുള്ളിൽ നിന്നുകൊണ്ട് നാം ചെയ്യുന്ന ആത്മാനുരാഗപ്രകടനങ്ങളാണെന്ന് തോന്നിപ്പോകുന്നു.
എന്നിട്ടും രെഫാത് ലോകത്തോട് പറഞ്ഞ അവസാന അഭ്യർത്ഥന നാം ഏറ്റെടുക്കുകയാണ് ,
നാം നമ്മുടെ കുട്ടികളോട് കഥകൾ പറഞ്ഞുകൊണ്ടേയിരിക്കണം .
പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
സ്നേഹപൂർവം
എസ് . ഗോപാലകൃഷ്ണൻ
14 ഡിസംബർ 2023
https://www.dillidalipodcast.com/