Sign up to save your podcasts
Or

ഒന്നാം സ്വാതന്ത്ര്യസമരത്തിന് തൊട്ടു മുന്നേ സ്വന്തം രാജധാനി ഉപേക്ഷിച്ച് കൽക്കത്തയിലേക്ക് നാടുകടത്തപ്പെട്ട അവധിലെ രാജാവ് എഴുതിയ ഗാനമാണ് ഹിന്ദുസ്താനി സംഗീതത്തിലെ പ്രശസ്തതുംരി 'ബാബുൽ മൊരാ'. നവാബ് വാജിദ് അലി ഷാ എഴുതിയ ഈ തുംരിയുടെ ചരിത്രവും അത് വിവിധ ഘരാനകളിൽ പാടുന്നതിൽ നിന്നും ചില ഉദാഹരണങ്ങളുമാണ് ഈ ലക്കം ദില്ലി -ദാലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അച്ഛാ , ഞാൻ എൻ്റെ വീടുവിട്ടുപോകുന്നു . നാലുപേർ എൻ്റെ പല്ലക്കുചുമക്കുന്നു . എന്റേതെന്ന് എന്ന് ഞാൻ കരുതിയ എല്ലാവരേയും ഞാൻ ഇവിടെ ഉപേക്ഷിച്ചുപോകുന്നു . അച്ഛാ , അങ്ങയുടെ ഉമ്മറം എനിക്കേതോ മഹാമേരു പോലെ തോന്നുന്നു . അങ്ങയുടെ വാതിൽ ഏതോ അന്യരാജ്യം പോലെ തോന്നുന്നു . ഞാൻ പോകുകയാണ് അച്ഛാ , എൻ്റെ പ്രിയൻ്റെ ഇടത്തിലേക്ക്. കെ എൽ സൈഗാൾ , ഗിരിജാ ദേവി , ഉസ്താദ് ബിസ്മില്ലാ ഖാൻ , പണ്ഡിറ്റ് ഭീംസെൻ ജോഷി , കിശോരി അമോൻകർ , ആർജിത് സിംഗ് എന്നിവർ പാടിയ 'ബാബുൽ മൊരാ' കളും ഉൾപ്പെടുത്തിയിരിക്കുന്നു .
പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
06 ജൂൺ 2022 ഡൽഹി
https://www.dillidalipodcast.com
Note: I have included few excerpts for few seconds from various renditions of 'Babul Mora' in this episode and there is no monetization involved. My intention was creating an awareness about the history of this famous song amongst the Malayali listeners. I hope the copyright owners would appreciate this educational value.
By S Gopalakrishnan5
22 ratings

2 Listeners

4 Listeners

3 Listeners