Sign up to save your podcasts
Or
ബംഗാളി കലണ്ടർ പ്രകാരം 1316 ലെ ഭാദ്രമാസം പത്താം തീയതിയാണ് ഉസ്താദ് ഫൈയാസ് ഖാൻ രബീന്ദ്രനാഥ് ടാഗോറിന്റെ മുന്നിൽ പാടിയത് . ആ സായാഹ്നമാണ് 1936 ൽ ടാഗോറിൽ നിന്നും എക്കാലത്തെയും മഹത്തായ ഒരു ഗാനം പിറക്കുന്നതിന് കാരണമായത് , 'തുമി കേമോ കോറേ , ഗാൻ കൊറേ ഹെ ഗുണി', മഹാഗായകാ , താങ്കൾക്ക് എങ്ങനെ ഇങ്ങനെ പാടാൻ കഴിയുന്നു ?
ബർമ്മൻ കടലിടുക്കിൽ മൂടൽമഞ്ഞുള്ള ഒരു സന്ധ്യയിൽ ആനകൾ നീന്തിക്കടക്കുന്നതുകാണുന്നതുപോലെയാണ് ഉസ്താദ് ഫൈയാസ് ഖാന്റെ സംഗീതം.
ടാഗോർ അതീന്ദ്രിയാവസ്ഥയിൽ ഇരുന്നുപോയ ഒരു സന്ധ്യയെക്കുറിച്ചും ഒരു രബീന്ദ്രസംഗീതത്തെക്കുറിച്ചും ഒരു പോഡ്കാസ്റ്റ് . പങ്കജ്കുമാർ മല്ലിക് പാടിയ 'തുമി കേമോ കോറേ'യും, കവിതയുടെ മലയാളം തർജ്ജുമയും ഉസ്താദ് ഫൈയാസ് ഖാന്റെ സംഗീതവും ഈ പോഡ്കാസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . പ്രകാശമാനമായിരുന്ന രണ്ടുജന്മങ്ങൾ പരസ്പരം സംവദിച്ചതിനെ വിനീതമായി ഓർക്കാൻ ശ്രമിച്ചതാണ്, കേൾക്കാൻ ശ്രമിക്കുമല്ലോ ? കഴിയുമെങ്കിൽ headphones ഉപയോഗിക്കുവാൻ അഭ്യർത്ഥിക്കുന്നു .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി , ഏപ്രിൽ 16 , 2021
5
22 ratings

1,062 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners