ഹാരി ബെലഫൊന്റെ എന്ന പേര് ഒരു ഗായകൻ്റെ പേരുമാത്രമല്ല . ഏപ്രിൽ ഇരുപത്തിയഞ്ചാം തീയതി തൊണ്ണൂറ്റിയാറാം വയസ്സിൽ അന്തരിച്ചത് പാശ്ചാത്യലോകത്തെ ഒരു ജനകീയ ഗായകൻ മാത്രമല്ല. അതിർത്തികളെ ലംഘിച്ച ഗായകനും അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ നായകൻ മാർട്ടിൻ ലൂതർ കിങ്ങിന്റെ അടുത്ത സ്നേഹിതനും , പൗരാവകാശ പ്രവർത്തകനും, നടനുമൊക്കെയായിരുന്നു. ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ ആദരാഞ്ജലികൾ .