പ്രഭ ആത്രേ ഒരിക്കൽ പറഞ്ഞു , 'പ്രാഥമികമായും ഞാൻ കിരാന ഘരാനയിൽ പെടുന്ന ഗായികയാണ് . എന്നാൽ എനിക്കു ലഭിച്ച ആധുനിക വിദ്യാഭ്യാസം എന്നെ സ്വതന്ത്രയാക്കി'.
തൊണ്ണൂറ്റിയൊന്നാം വയസ്സിൽ പൂനെയിൽ അന്തരിച്ച മഹാഗായിക പ്രഭ ആത്രേയക്കുള്ള ആദരമാണ് ദില്ലി -ദാലിയുടെ ഈ ലക്കം പോഡ്‌കാസ്റ്റ് ,' പ്രഭാപൂരം'.
കിരാന ഘരാനയുടെ പ്രോദ്‌ഘാടകനായിരുന്ന ഉസ്താദ് അബ്ദുൾ കരീം ഖാന്റെ മക്കൾ സുരേഷ്ബാബു മാനേയും ഹീരാബായി ബറോഡേക്കറും പഠിപ്പിച്ച ശിഷ്യരിലെ അവസാനത്തെ കണ്ണിയാണ് ജനുവരി പതിമൂന്നാം തീയതി വിടപറഞ്ഞിരിക്കുന്നത്.
പണ്ഡിതഗായികയും സുനാദത്തിന്റെ അനശ്വരസഖിയുമായിരുന്ന പ്രഭാ ആത്രേയുടെ ജീവിതത്തെയും സംഭാവനകളേയും പറ്റിയുള്ള ഈ പോഡ്‌കാസ്റ്റിൽ അവർ പാടിയ യമൻ -കല്യാൺ ആലാപനവും ഉൾപ്പെടുത്തിയിരിക്കുന്നു .
എസ് . ഗോപാലകൃഷ്ണൻ
https://www.dillidalipodcast.com/