Dilli Dali

പ്രണയവും സംഗീതവും കെട്ടകാലങ്ങളിൽ


Listen Later

പ്രിയ സുഹൃത്തേ ,

വെറുതേ ചാരുകസേരയിൽ കിടന്ന് പാട്ടുകേൾക്കാൻവയ്യാത്തവിധം അസുഖകരമായ ചോദ്യങ്ങൾ കാലം നമ്മോടു ചോദിക്കുന്ന കാലം .

ബനാറസ്സിൽ ജനിച്ച പണ്ഡിറ്റ് രവിശങ്കർ റോഷനാര ഖാൻ എന്ന അന്നപൂർണാ ദേവിയെ വിവാഹം ചെയ്‌താൽ പോലീസ് അറസ്റ്റ് ചെയ്യുന്ന കാലം . പർവീൺ സുൽത്താന അരബിന്ദ ദാസ് ഗുപ്ത എന്ന ഉസ്താദ് ദിൽഷാദ് ഖാനെ വിവാഹം ചെയ്‌താൽ അറസ്റ്റ് ചെയ്യുന്ന കാലം . ഗാന്ധിയേയും ജീവിതത്തിൽ 37 കൊല്ലങ്ങൾ ജയിലിൽ കിടന്ന അതിർത്തി ഗാന്ധി ബാദ്‌ഷാ ഖാനേയും മാതൃകയാക്കി വിശുദ്ധ ഖുർ -ആനും രാം ചാരിത് മാനസും പ്രാർത്ഥനാവേളയിൽ പാടുന്ന ഫൈയാസ് ഖാൻ ജയിലിൽ കിടക്കുന്ന കാലം ....കബീർ എന്നും രാമനെ കുറിച്ച് പാടി. മുസ്ലിങ്ങൾ വിചാരിച്ചു കബീർ മുസ്ലീമാണ് . ഹിന്ദുക്കൾ കരുതി കബീർ ഹിന്ദുവാണെന്ന് ...സംഗീതവും രാഷ്ട്രീയവും ഇടകലർന്ന ഈ പോഡ്കാസ്റ്റ് കേട്ടാലും . പർവീൺ സുൽത്താന പാടിയ മനോഹരമായ ഒരു കബീർ ഭജനും ഉൾപ്പെടുത്തിയിട്ടുണ്ട്.  

Headphone ഉപയോഗിച്ച് കേട്ടാൽ കൂടുതൽ നല്ല ശ്രവ്യാനുഭവം ലഭിക്കും .

സ്നേഹപൂർവ്വം 

എസ് . ഗോപാലകൃഷ്ണൻ

Delhi, 6 ഡിസമ്പർ 2020 

...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners