Sign up to save your podcasts
Or

പ്രിയ സുഹൃത്തേ ,
'പട്ടവും നൂലും ഞാൻ തന്നെ' എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . സംഗീതസംബന്ധിയാണിത് . പതിനേഴാം നൂറ്റാണ്ടിലെ സൂഫി കവി ബുല്ലേ ഷായുടെ കവിത हाजी लोक मक्के नूं जांदे സൂഫി മിസ്റ്റിസിസവും ആദ്ധ്യാത്മികവും അതേസമയം പ്രണയാർദ്രവുമാണ്. തീർത്ഥാടകർ മെക്കയ്ക്കു പോകുന്നു . എന്നാൽ എൻ്റെ മെക്ക എൻ്റെ പ്രണയി രൺജാ ആണ് . നിങ്ങൾ പറയും എനിക്കു ഭ്രാന്താണെന്ന് . അതേ , ഞാൻ പ്രണയത്താൽ ഉന്മാദത്തിലാണ് . എൻ്റെ കഅ്ബ രൺജാ താമസിക്കുന്ന ഗ്രാമമാണ് . ചിഷ്തി സൂഫി പരമ്പരയിലെ കവി വാറിസ് ഷാ എഴുതിയ പ്രണയദുരന്തകഥ ഹീർ -രൺജയുമായി ബന്ധമുണ്ട് ഈ ഗാനത്തിന്. ഈ ഗാനം നൂറ്റാണ്ടുകളായി സൂഫി ഗായകർ പലതരത്തിൽ പാടി അനശ്വരമാക്കി . ഈ ലക്കം പോഡ്‌കാസ്റ്റിൽ ഗാനത്തിൻ്റെ ചരിത്രവും , മൂന്ന് അതിമനോഹര ആലാപനങ്ങളും പാട്ടിൻ്റെ വരികളുടെ മലയാളം തർജ്ജുമയും ഉൾപ്പെടുത്തിയിരിക്കുന്നു . നല്ല ശ്രവ്യാനുഭവത്തിന് ദയവുചെയ്ത് headphones ഉപയോഗിച്ചു കേൾക്കണേ .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
23 മാർച്ച് 2022
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners