പ്രീപ്രൈമറി സ്കൂളുകളിൽ കുട്ടികൾക്കായി കഥോത്സവങ്ങൾ നടന്നു വരുകയാണല്ലോ. ആടിയും പാടിയും, കൊഞ്ചിയും കുഴഞ്ഞും, തപ്പിയും തടഞ്ഞും കുട്ടികൾ കഥ പറയുന്നത് കാണാൻ എന്തു രസമാണ്. നല്ല രസത്തോടെ കണ്ടിരിക്കാൻ മാത്രമായാണോ കഥോൽസവം? രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഈ പരിപാടിയിലെ റോളെന്താണ് ?