പൊതുവേ ഒരു തോന്നലുണ്ട്, പൊതുജനാരോഗ്യം എന്നാൽ, ഒരുപറ്റം ആശുപ്രതികളും ആരോഗ്യകേന്ദ്രങ്ങളും സ്ഥാപിക്കുകവഴി സാധ്യമാകുമെന്ന്. ഇവ ഇല്ലാതെ ആരോഗ്യവും സുസ്ഥിതിയും ഉറപ്പാക്കാൻ സാധിക്കുകയില്ല എന്ന സത്യം മറക്കുന്നില്ല. എന്നാൽ, ഇതോടൊപ്പം തുല്യപ്രാധാന്യം അർഹിക്കുന്നവയത്രെ സ്വതന്ത്രമായി ചിന്തിക്കാനും ധിഷണയും അനുഭവവും ഉപയോഗിച്ച് ആരോഗ്യപ്രശ്നങ്ങളിൽ ഇടപെടാനുള്ള കഴിവും ആർജിച്ച് മാനവശേഷി വികസിപ്പിക്കുക എന്നതും. രണ്ട് അടിസ്ഥാന ചിന്താരീതി ഇതിന് ആവശ്യമാണ്. ഒന്ന്, പ്രശ്നാധിഷ്ഠിതമായി ചിന്തിക്കാനും ചോദ്യങ്ങൾ ചോദിക്കാനുമുള്ള കഴിവ്. രണ്ട്, ഏത് ചെറിയ കാര്യമാണെങ്കിലും ഗവേഷണരീതി ശാസ്ത്രം ഉപയോഗിക്കാനുള്ള പെരുമാറ്റരീതി (Research Methodology). ഇവ രണ്ടും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് പ്രത്യേക ശിക്ഷണത്തിലൂടെ ലഭ്യമാക്കേണ്ടതുണ്ട്.
ഡേവിഡ് ബോം (David Bohm) തൻറെ 'പൂർണതയും സംശ്ളേഷിത വ്യവസ്ഥയും' (Wholeness and the Implicate Order) എന്ന പുസ്തകത്തിൽ ചോദ്യങ്ങൾ ചോദിക്കേണ്ടതും
പ്രശ്നപരിഹാരവും തമ്മിലുള്ള ബന്ധത്തെ പരാമർശിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ, 'എല്ലാ ശാസ്ത്രീയമായ അന്വേഷണങ്ങളുടെയും ഏറ്റവും നിർണായകമായ
ചുവട് ശരിയായ ചോദ്യങ്ങൾ ഉണ്ടാക്കുക എന്നതാണ്. അതിനാൽ ഏത് അന്വേഷണവും തുടങ്ങേണ്ടത് കൃത്യവും സ്പഷ്ടവുമായ ചോദ്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ എന്ന വിശകലനത്തിലൂടെയാകണം. പല വലിയ കണ്ടുപിടിത്തങ്ങളും ആരംഭിച്ചിട്ടുള്ളത് തുലോം പഴയ ചോദ്യങ്ങളിൽനിന്നുതന്നെയാണ് -പക്ഷേ, ആ ചോദ്യങ്ങളിലെ തെറ്റുകൾ കണ്ടത്തുകയും പുതിയ ശരികളിലേക്ക് യാത്രചെയ്യുകയുമായിരുന്നു ഗവേഷകരുടെ
ഈ തത്വം പ്രായോഗികതലത്തിൽ എങ്ങനെയുണ്ടാവും എന്നുകാണിക്കുന്ന രണ്ട് അനുഭവകഥകൾ പരിഗണിക്കാം