TIFR, IISER, IIA തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളിലെ മുന്നൂറിലേറെ ശാസ്ത്രജ്ഞരും ശാസ്ത്ര ആഭിമുഖ്യമുള്ള പൊതുജനങ്ങളും ഒപ്പിട്ട തുറന്ന കത്ത് രാമതിലകത്തെ ആഘോഷിക്കുന്നതിലെ പരിഹാസ്യത ചൂണ്ടിക്കാട്ടുന്നു. ലളിതമായ പ്രശ്നത്തിന് സങ്കീർണ്ണമായ പരിഹാരം തേടുന്ന രീതി ശാസ്ത്രലോകത്തിന് ചേർന്നതല്ല എന്ന് കത്തിൽ പറയുന്നു. അപക്വമായി നിർമ്മിക്കപ്പെട്ട ഒരു സ്കൂൾ സയൻസ് പ്രൊജക്റ്റിന്റെ നിലവാരമേ ഇതിനുള്ളൂ എന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഉറുമ്പിനെ കൊല്ലാൻ പീരങ്കി ഉപയോഗിക്കുന്നത് പോലെ പരിഹാസ്യമാണത്. മാത്രമല്ല ഒരു ബിരുദ വിദ്യാർത്ഥിക്ക് നിർമ്മിക്കാൻ കഴിയുന്ന ഉപകരണത്തിനായി ഇത്ര സമയവും വൈദഗ്ദ്ധ്യവും പൊതുഫണ്ടും പാഴാക്കുന്നത് അപലപിക്കപ്പെടേണ്ടതാണ്.