നാഡി കോശങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നതിലൂടെയാണ് നമ്മുടെ ഭാഷ, വികാരങ്ങൾ, ചിന്തകൾ, പ്രവൃത്തികൾ ഇവയെല്ലാം തലച്ചോർ നിയന്ത്രിക്കുന്നത്. ദശലക്ഷക്കണക്കിന് നാഡീ കോശങ്ങളും(Neurons), അവയുടെ പ്രവർത്തനങ്ങളെ സഹായിക്കുന്ന കോശങ്ങളും (Glial cells), നമ്മുടെ തലച്ചോറിനകത്തുണ്ട്. ഭാഷയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രവർത്തനം തികച്ചും വ്യത്യസ്തവും അത്ഭുതകരവുമാണ് ! നമ്മുടെ തലച്ചോർ എങ്ങനെയാണ് ഭാഷയെ വിശകലനം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.