സാമൂഹിക സംവരണത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ട് സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കപ്പെടുമെന്നും അങ്ങനെ സംവരണം ആവശ്യമില്ലാതായി വരുമെന്നുമാണ് ഡോ. അംബേദ്കര്‍ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍, 70 വര്‍ഷം കഴിഞ്ഞിട്ടും ഇതേ പ്രശ്നം ശക്തമായി നിലനില്‍ക്കുകയാണ്. ഒരു തലമുറയിലെ കുറെ പേര്‍ക്ക് ജോലി കിട്ടിയതുകൊണ്ട് അടുത്ത തലമുറയുടെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. മുമ്പ്, സാമൂഹികമായ അടിച്ചമര്‍ത്തലിനെ മാത്രം ഉദ്ദേശിച്ചിരുന്നിടത്ത് ഇപ്പോള്‍, സാമ്പത്തികമായ അവസ്ഥ കൂടി പരിഗണിക്കേണ്ടിവരുന്നുണ്ട്. അതുകൊണ്ട് സാമ്പത്തികം കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പരിഹാരത്തിലേക്കാണ് പോകേണ്ടത്.