പ്രിയസുഹൃത്തേ ,
മാർച്ച് മാസം പത്താം തീയതിയിലെ വെള്ളിയാഴ്ച സൗദിഅറേബ്യയ്ക്കും ഇറാനും സുപ്രധാനമായി മാറി . ഒരുതരത്തിൽ ചൈനയ്ക്കും .
വർഷങ്ങളായി നീണ്ടുനിൽക്കുന്ന വൈരം മറക്കാൻ ശ്രമിക്കുകയാണ് ഒരു കരാർ വഴി അവർ . ചൈനയാണ് ഇടനിലനിന്നത് .
ഇത് പശ്ചിമേഷ്യൻ രാഷ്ട്രീയത്തേയും ലോകരാഷ്ട്രീയത്തേയും എങ്ങനെ സ്വാധീനിക്കുവാൻ പോകുന്നു എന്ന് വിശദമായി സംസാരിക്കുകയാണ് പ്രൊഫസർ എ . കെ . രാമകൃഷ്ണൻ ദില്ലി -ദാലി പോഡ്‌കാസ്റ്റുമായി നടത്തിയ 36 മിനിറ്റ് സംഭാഷണത്തിൽ . ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ School of International Studies ലെ പശ്ചിമേഷ്യൻ പഠനവിഭാഗത്തിലെ പ്രൊഫസറാണ് ഡോക്ടർ എ .കെ . രാമകൃഷ്ണൻ
പോഡ്‌കാസ്റ്റ് കേട്ടാലും .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
18 മാർച്ച് 2023
ഡൽഹി
https://www.dillidalipodcast.com/