Service Stories

Service Stories

Download on the App Store

Service Stories episodes

  • ബലാത്സംഗം ഇരുട്ടു മുറിയില്‍ അതിജീവിതയ്ക്ക് തുണയായി രേഖാചിത്രം | SKETCH ARTIST
    ആളെ തിരിച്ചറിയാതെ വഴിമുട്ടിയ പല കേസുകള്‍ക്കും തുമ്പുണ്ടാക്കി കൊടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചവരാണ് കേരളത്തിലെ രേഖാചിത്രകലാകാരന്‍മാര്‍. നമുക്കേറ്റവും പരിചിതരായ മാതാപിതാക്കളുടെ കണ്ണും മൂക്കും വിവരിച്ചു കൊടുക്കാന്‍ പാടുപെടുന്നവരാണ് നമ്മളില്‍ പലരും. ഈ യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് ജീവിതത്തില്‍ ഒരൊറ്റ തവണ മാത്രം കണ്ടയാളെ ഒരു ദൃക്സാക്ഷിക്ക് വിവരിക്കേണ്ടി വരുന്നത്. ആ കാഴ്ചയാണ് ഒരു രേഖാചിത്രകലാകാരന്‍ അദ്ദേഹത്തിന്റെ വൈദഗ്ധ്യമുപയോഗിച്ച് പകര്‍ത്തി പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നത്. രേഖാചിത്ര രചനയിലെ വെല്ലുവിളികള്‍ പ്രതികളെ പിടിച്ച അനുഭവങ്ങള്‍, വരയില്‍ വട്ടം ചുറ്റിച്ച വ്യാജ സാക്ഷി മൊഴികള്‍ എന്നിവയെകുറിച്ചെല്ലാം സര്‍വ്വീസ് സ്റ്റോറിയില്‍ സംസാരിക്കുകയാണ് രേഖാചിത്രകലാകാരനും കോട്ടയം എസ്ഐയുമായ രാജേഷ് മണിമല. ഹോസ്റ്റ്:നിലീന അത്തോളി. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍ 

    35 min
  • കട്ടശേഷം കട്ടിലിനടിയില്‍ കള്ളന്‍ കിടന്നുറങ്ങി പിന്നാലെയെത്തി പോലീസ് നായ | Service Story By Nileena Atholi

    കുറ്റകൃത്യങ്ങളുണ്ടാകുമ്പോള്‍ കേസിന് തുമ്പുണ്ടാക്കാന്‍ പോലീസ് ആശ്രയിക്കുന്നത് ശ്വാനന്‍മാരെയാണ്. കൊലപാതകങ്ങള്‍, മോഷണങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് മണം പിടിച്ചെത്തി ഡോഗ് സ്വാഡ് തെളിയിച്ചത്. കേരള പോലീസിന്റെ ഡോഗ് സ്‌ക്വാഡിന്റെ കഥയാണ് ഇത്തവണ സര്‍വ്വീസ് സ്റ്റോറിയില്‍.ആല്‍ക്കഹോള്‍ ഡോഗ്, ലഹരി കണ്ടെത്തുന്ന നാര്‍കോട്ടിക് ഡോഗ്, ബോംബ് ഡിറ്റക്ഷന്‍ ഡോഗ്, കെഡാവര്‍ ഡോഗ് തുടങ്ങീ നിരവധി ട്രേഡിലുള്ള പോലീസ് നായകളുടെ സവിശേഷതകള്‍ അവരെ പരിശീലിപ്പിക്കുന്ന രീതികള്‍, കേസിന് തുമ്പുണ്ടാക്കിയ കഥകള്‍ കോട്ടയം ഡോഗ് സ്‌ക്വാഡ് ഇന്‍ചാര്‍ജ്ജ് കെ.വി പ്രേംജി പങ്കുവയ്ക്കുന്നു. ഹോസ്റ്റ് നിലീന അത്തോളി.സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍ 

    42 min
  • കാട്ടില്‍ എങ്ങനെ പെരുമാറണം; ആനയ്ക്കും കടുവയ്ക്കും കരടിയ്ക്കും മുന്നില്‍ | Service Story By Nileena Atholi

    കരടിക്കു മുന്നില്‍ ചത്ത പോലെ കിടന്നാല്‍ രക്ഷപ്പെടുമെന്ന കഥ ചെറുപ്പം മുതല്‍ നമ്മളെല്ലാം കേട്ടു ശീലിച്ചിട്ടുള്ളതാണ്. പക്ഷെ എത്രത്തോളം യുക്തിപരമാണ് ആ കഥ. അതുപോലെ മറ്റൊന്നാണ് കരടിക്ക് തേനിനോടുള്ള പ്രിയമെന്നത്. ശരിക്കും കരടിയെ ആകര്‍ഷിക്കുന്നത് തേനോ അതോ അതിനുള്ളിലെ ലാര്‍വകളോ. കാട്ടിലെ രസകരമായ അനുഭവങ്ങള്‍, വന്യജീവി ആക്രമണങ്ങള്‍, കൗതുമുണര്‍ത്തുന്ന ജീവികള്‍, ഓരോ ജീവികളുടെയും വ്യത്യസ്തതരം ഇരതേടല്‍ രീതികള്‍, കാടും വന്യജീവികളുമായി ബന്ധപ്പെട്ട മിഥ്യാധാരണകള്‍ എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കുകയാണ്  .  ഇത്തവണ service story -യില്‍ നാച്ചറലിസ്റ്റും എഴുത്തുകാരനുമായ ഡേവിഡ് രാജുവിന്റെ കാടനുഭവങ്ങള്‍ കേള്‍ക്കാം. ഹോസ്റ്റ്: നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് 

    37 min
  • വിഷം പാനം ചെയ്ത പരമശിവന്‍മാരാണ് ജയില്‍ ഉദ്യോഗസ്ഥര്‍: ഒരു ജയിലറുടെ സര്‍വീസ് ജീവിതം  | Life As a Jailer

    ജയിലിനകം എന്നത് സിനിമകളിലൂടെ മാത്രം നമുക്ക് കണ്ടും കേട്ടും പരിചയമുള്ള ഒരു ലോകമാണ്. അന്തേവാസികള്‍ തമ്മിലുള്ള അടിപിടികള്‍, ജയില്‍ ചാട്ടം, ആത്മഹത്യകള്‍ എന്നിങ്ങനെയെല്ലാം ചേര്‍ന്ന സംഘര്‍ഷഭരിത ജീവിതമാണ് ജയിലര്‍മാരുടേത്. മുന്‍ ജയില്‍ ഡിഐജി സന്തോഷ് എസ് തന്റെ ഔദ്യോഗിക ജീവിതത്തെ കുറിച്ച് സര്‍വ്വീസ് സ്റ്റോറിയില്‍ സംസാരിക്കുന്നു.ഹോസ്റ്റ് നിലീന അത്തോളി . സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. | Life As a Jailer
    38 min
  • ട്രെയിന്‍ 120 കി.മി വേഗതയില്‍ ട്രാക്കില്‍ പൂക്കള്‍ പറിച്ചുകൊണ്ടിരുന്ന കുട്ടി | Life Of a Loco Pilot


    മലയാളികളുടെ ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്ന സംവിധാനമാണ് റെയില്‍വേയും തീവണ്ടിയും. വലിയൊരു വിഭാഗം മലയാളികള്‍ പൊതുഗതാഗത്തിനായി നിത്യേനയെന്നോണം ആശ്രയിക്കുന്ന പൊതുഗതാഗത മാര്‍ഗമാണ് തീവണ്ടി. പക്ഷേ, തീവണ്ടിയോടിക്കുന്ന ലോക്കോ പൈലറ്റുമാരുടെ സര്‍വീസ് ജീവിതം നമുക്കത്ര പരിചിതമല്ല.  മാതൃഭൂമി ഡോട്ട്‌കോം തുടങ്ങുന്ന സര്‍വീസ് സറ്റോറിയുടെ ആദ്യ എപ്പിസോഡില്‍ എഴുത്തുകാരനും ലോക്കോ പൈലറ്റുമായ സിയാഫ് അബ്ദുള്‍ ഖാദര്‍ തന്റെ വ്യത്യസ്തവും സാഹസികവുമായ സര്‍വീസ് ജീവിത കഥ പങ്കുവെക്കുന്നു. ഹോസ്റ്റ്: നീലിന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്  | Life of a Loco Pilot  
    30 min

About Service Stories

From the publisher's feed

വ്യത്യസ്ത തൊഴില്‍ മേഖലകളില്‍  ജോലി ചെയ്യുന്നവരുടെ ജീവിതാനുഭവങ്ങള്‍: