Spiritual
Download on the App Store

Spiritual episodes

  • ചെറിയ കാര്യങ്ങളിലൂടെ വലിയ വിപ്ലവം

    “ആയിരം കാതമുള്ള യാത്ര ആരംഭിക്കുന്നത് ഒരൊറ്റ ചുവടിൽനിന്നാണ്.”ക്ഷമയാണ് ഇവിടത്തെ പ്രധാന വെല്ലുവിളി. തൽക്ഷണ സംതൃപ്തിയുടെ ഈ കാലഘട്ടത്തിൽ ചെറുചുവടുകളെ വിലമതിക്കാൻ അച്ചടക്കം ആവശ്യമാണ്. ചുരുക്കത്തിൽ, ചെറുചുവടുകൾ ആർക്കും വിപ്ലവങ്ങൾ സാധ്യമാക്കുന്നു. അവ സാധാരണമായതിനെ അസാധാരണമാക്കി മാറ്റും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The power of small steps is the true driving force behind great revolutions and significant personal growth. By embracing consistency over intensity, anyone can turn ordinary efforts into extraordinary, life-changing achievements over time. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    6 min
  • ഹനുമാന്റെ വിശപ്പ് മാറ്റിയ തുളസീദളം

    ഒരു ദിവസം ഉച്ചയ്ക്കുണ്ണാൻ വരണമെന്നു സീതാദേവി ഹനുമാനെ അറിയിച്ചു. ഹനുമാനോട് സീതാദേവിക്ക് മാതൃസഹജമായ വാത്സല്യമായിരുന്നു. ദേവിയുടെ ക്ഷണം സസന്തോഷം സ്വീകരിച്ച ഹനുമാൻ താൻ തീർച്ചയായും എത്തുമെന്ന് അറിയിച്ചു. ഹനുമാൻ നല്ലൊരു ഭക്ഷണപ്രിയൻ കൂടിയാണ്. അദ്ദേഹം പറഞ്ഞ സമയത്തെത്തി ഇരിപ്പിടത്തിൽ സ്ഥാനം പിടിച്ചു. അയോധ്യയിലെ അടുക്കളയിൽ താനുണ്ടാക്കിയ വിഭവങ്ങളുമായി സീതാദേവി ഹനുമാനരികിലെത്തി വിളമ്പി കൊടുത്തു. അളവറ്റ സന്തോഷത്തോടെ സീതാദേവിയെ ഒന്നു നോക്കിയ ശേഷം ഹനുമാൻ ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The Tulasi leaf that satiated Hanuman's hunger is a profound story where Sita Devi, after failing to satisfy him with endless food, offers a single holy basil leaf inscribed with 'Rama'. This act instantly fills both his stomach and heart, teaching that divine devotion offers true fulfillment beyond material desires. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    4 min
  • മരുഭൂമിയിലെ ഒരേയൊരു മരം | The Powerful Symbol of Resilience and Hope

    ഒറ്റപ്പെടൽ എന്നത് മനുഷ്യരിൽ പലരെയും സംബന്ധിച്ച് ഭയാനകമായ അവസ്ഥയാണ്. തങ്ങളുടെ പ്രശ്നങ്ങൾ പുറത്തുപറയാൻ ഒരാളില്ലാതെയിരിക്കുക, സന്തോഷവും സങ്കടവും പങ്കുവയ്ക്കാൻ ആരെങ്കിലുമില്ലാതെയിരിക്കുക. സിനിമയ്ക്കു പോകാനോ ഭക്ഷണം കഴിക്കാൻ കമ്പനിക്കോ ഒരാൾ പോലുമില്ലാതിരിക്കുക. ഒറ്റപ്പെടൽ തീർച്ചയായും ചിലരെയെങ്കിലും തകർത്തുകളയും. അനേകം ബന്ധുക്കളും സ്നേഹിതരുമൊക്കെയുള്ളവർക്കും ഒറ്റപ്പെടൽ സംഭവിക്കാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Discover the mystery of Shajarat al-Hayat, Bahrain's 400-year-old 'Tree of Life.' Learn how this single tree thrives alone in the harsh Sakhir desert, becoming a powerful symbol of hope and resilience against loneliness.  It stands as a powerful symbol of resilience and hope, overcoming extreme isolation and harsh conditions. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    4 min
  • മഹാവീരനെ അടിക്കാനെത്തിയ കർഷകൻ | The Farmer Who Tried to Strike Mahavira: A Story of Forgiveness

    ഒരിക്കൽ ഒരു കർഷകൻ തന്റെ പശുക്കളുമായി ഒരു പുൽമേട്ടിലെത്തി. അവിടെ ഒരു വലിയ മരത്തിനു താഴെ മഹാവീരൻ ധ്യാനനിമഗ്നനായി ഇരിക്കുന്നുണ്ടായിരുന്നു. ഒരു ദീർഘയാത്രയ്ക്കിടെ അദ്ദേഹം വിശ്രമിക്കാനായി അവിടെയിരുന്നതാണ്. കർഷകൻ ഇതറിയാതെ മഹാവീരന് അടുക്കൽ ചെന്നശേഷം തനിക്കു കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതു പൂർത്തിയാക്കി വരുന്നതുവരെ പശുക്കളെ നോക്കണമെന്നും അറിയിച്ചു. എന്നാൽ ധ്യാനത്തിലായിരുന്നു മഹാവീരൻ ഇതൊന്നുമറിഞ്ഞില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The story of Mahavira and the farmer is about a misunderstanding that nearly led to violence against the meditating Tirthankara. The tale concludes with the farmer's repentance after Lord Indra's intervention, highlighting Mahavira's compassionate and solitary spiritual journey. Discover the inspiring story of Vardhamana Mahavira and a farmer who, in a moment of anger, tried to strike him. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    4 min
  • ജീവിതമെന്ന ലഹരി...ദൃഢനിശ്ചയം കരുത്താക്കിയ ഇരുമ്പ് മനുഷ്യൻ | Life's Real Intoxication: The Inspiring Survival Story of RDJ

    ദൃഢമായ മനസ്സിലെടുക്കുന്ന ഒരൊറ്റ തീരുമാനം മതി ജീവിതം മാറ്റിമറിക്കാനെന്ന് റോബർട്ട് ഡ‍ൗണി ജൂനിയർ നമ്മെ ഓർമിപ്പിക്കുന്നു. ജീവിതം തന്നെയാണ് ലഹരി. അതിനെ പോസിറ്റീവായ മനസ്സോടെ സമീപിക്കുന്നതിലും ആനന്ദം എന്തുണ്ട്? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Discover the incredible life story of Robert Downey Jr., from a troubled youth and battles with addiction to his triumphant comeback as the iconic Iron Man. His journey is a powerful testament to the strength of determination and the will to change. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    6 min
  • തീറ്റക്കൊതിയൻ രാക്ഷസനെ കൊന്നൊടുക്കിയ ഭീമൻ | Bhima and the Slaying of Bakasura

    ഏകചക്രയെന്നൊരു ഗ്രാമമുണ്ടായിരുന്നു.‍ അധികം സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യാതെ എപ്പോഴും പേടിച്ച മട്ടുള്ളവരായിരുന്നു അവിടത്തെ നാട്ടുകാർ. അവിടെയൊരു വീട്ടിൽ പാണ്ഡവർ തങ്ങാനുറച്ചു. ഒരു വീട്ടുകാർ കുന്തീദേവിക്കും മക്കൾക്കും ആതിഥ്യമരുളി. പക്ഷേ ഒരുദിവസം ആ വീട്ടുകാർ സങ്കടപ്പെട്ടിരിക്കുന്നത് കുന്തീദേവി കണ്ടു. അവിടത്തെ വീട്ടമ്മയോട് അവർ കാര്യം തിരക്കി. ആ ഗ്രാമവുമായി ബന്ധപ്പെട്ടുള്ള ഒരു രഹസ്യം ആ വീട്ടമ്മ അന്നാദ്യമായി കുന്തീദേവിയോടു പറഞ്ഞു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The Slaying of Bakasura is a famous tale from the Mahabharata where the mighty Bhima confronts and kills a gluttonous, man-eating demon. This act of valor saved the terrorized villagers of Ekachakra and showcased the Pandavas' commitment to protecting the innocent during their exile. Discover the epic tale of the slaying of Bakasura by Bhima from the Mahabharata. Learn how Bhimasena saved the village of Ekachakra from the man-eating demon, showcasing his immense strength and righteousness. This is Prinu Prabhakaran speaking.  Script by S. Aswin.

    See omnystudio.com/listener for privacy information.

    5 min
  • മാറ്റാം യോഗയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ | Sadhguru on Overcoming Yoga Misconceptions

    ജീവിതത്തിൽ എപ്പോഴെങ്കിലും യോഗ പഠിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. പക്ഷേ ആ ഒരു ചുവടുവെക്കുന്നതിൽ നിന്ന് നമ്മളെ തടഞ്ഞത് ചിലപ്പോൾ യോഗയെകുറിച്ച് നാം ധരിച്ചുവച്ചിരിക്കുന്ന തെറ്റായ കാര്യങ്ങളാകാം.മനുഷ്യൻറെ ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ ക്ഷേമത്തിന് യോഗ ഏറെ പ്രയോജനകരമാണ്. സമൂഹത്തിൽ ഇന്നും യോഗയെ കുറിച്ചുള്ള പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. ഈ തെറ്റിദ്ധാരണകളെ ദൂരീകരിക്കുകയാണ് സദ്ഗുരു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    Sadhguru dispels the most common misconceptions about yoga that prevent many from starting their practice. Learn the truth about this ancient Indian art and unlock its profound benefits for physical, mental, emotional, and spiritual well-being. This is Prinu Prabhakaran speaking.

    See omnystudio.com/listener for privacy information.

    13 min
  • വധശിക്ഷയ്ക്കു വിധിച്ച കള്ളനെ വിവാഹം കഴിച്ച കുണ്ഡലകേശി

    ഒരിക്കൽ വീടിന്റെ മട്ടുപ്പാവിലിരുന്നു കുണ്ഡലകേശി ഒരു കാഴ്ച കണ്ടു. വിലങ്ങുകളും ചങ്ങലകളും അണിയിച്ച് ഒരാളെ തെരുവിൽകൂടി നടത്തിക്കൊണ്ടുപോകുന്നു. പിന്നാലെ ഒരു ജനക്കൂട്ടവുമുണ്ട്. കാലൻ എന്ന കള്ളനായിരുന്നു അത്. സമൂഹത്തിനു ചെയ്ത ദ്രോഹങ്ങൾക്ക് കാലനെ വധശിക്ഷയ്ക്കു വിധിച്ചിരിക്കുകയായിരുന്നു അന്ന്. ഒറ്റനോട്ടത്തിൽ തന്നെ കുണ്ഡലകേശിക്ക് കാലനെ ഇഷ്ടപ്പെട്ടു. അവനോട് അടങ്ങാത്ത പ്രണയം അവളുടെ ഉള്ളിലുറവ പൊട്ടി. കാലന്റെ കഥ മറ്റുള്ളവരിൽ നിന്നറിഞ്ഞെങ്കിലും അതൊന്നും അവളെ പിന്തിരിപ്പിച്ചില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Explore the powerful story of Kundalakesi, one of the five great Tamil epics. Discover how a tale of impetuous love and betrayal forces a woman to kill her husband, leading her on a profound spiritual journey to enlightenment. This is Prinu Prabhakaran speaking.  Script by S. Aswin.

    See omnystudio.com/listener for privacy information.

    5 min
  • പരാജയപ്പെട്ടത് 959 തവണ ഒടുവിൽ സ്വന്തമാക്കിയ ഡ്രൈവിങ് ലൈസൻസ്

    ചെയ്യുന്ന ഒരു കാര്യമെങ്കിലും പാളിപ്പോയാൽ നമ്മളിൽ പലരും പെട്ടി മടക്കി പരിപാടി മതിയാക്കും. പിന്നെയൊരിക്കൽ കൂടി ശ്രമിക്കാനുള്ള ക്ഷമ പലർക്കുമില്ല. അങ്ങനെയുള്ളവർ  ദക്ഷിണ കൊറിയൻ വനിത ചാ സാ-സൂനിന്റെ കഥ കേൾക്കണം. ഡ്രൈവിങ് ടെസ്റ്റിൽ 960-ാം തവണ വിജയിച്ച ദക്ഷിണ കൊറിയൻ വനിതയുടെ കഥ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Cha Sa-soon's incredible journey to acquire a driving license after 959 failures showcases true perseverance. Discover the inspiring South Korean woman's story of determination and ultimate success. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    4 min
  • കോപാഗ്നിയാൽ മധുര കത്തിച്ച കണ്ണകി |  Kannaki: The Tale of Fiery Wrath That Burned Madurai to Ashes

    തമിഴകത്തെ പുഹാറെന്ന പട്ടണത്തിൽ ഒരു സമ്പന്ന വ്യവസായിയുടെ മകനായാണു കോവലൻ ജനിച്ചത്. സൗന്ദര്യം കൊണ്ടും സ്വഭാവശുദ്ധി കൊണ്ടും ധാർമിക ചിന്തകൊണ്ടും പാതിവ്രത്യംകൊണ്ടും ഉത്തമയായ കണ്ണകിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. പട്ടണവാസികൾ ആ യുവദമ്പതികളുടെ ജീവിതത്തെ എപ്പോഴും പ്രശംസിച്ചിരുന്നു. ജീവിതം മനോഹരമായി ഒഴുകുന്നതിനിടെയാണ് ദുർവിധി തേടിയെത്തിയത്. മാധവി എന്ന സുന്ദരിയായ നർത്തകിയെ കോവലൻ ഇതിനിടെ പരിചയപ്പെട്ടു. മാധവിയുെട ആകാരവടിവും അവളണിയുന്ന നിറപ്പകിട്ടുള്ള വസ്ത്രങ്ങളുമെല്ലാം കോവലനെ വല്ലാതെ ആകർഷിച്ചു. ഒരു വിവാഹേതര പ്രണയം അവിടെ പൊട്ടിമുളച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Kannaki's fiery wrath led her to burn down the city of Madurai after the unjust execution of her innocent husband, Kovalan. This tragic tale from the epic Silappathikaram highlights themes of love, betrayal, and divine justice. This is Prinu Prabhakaran speaking.  Script by S. Aswin.

    See omnystudio.com/listener for privacy information.

    5 min

About Spiritual

From the publisher's feed

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.