
Sign up to save your podcasts
Or


യാഥാർഥ്യം എന്നത് മനസ്സിൽ നിർമിക്കപ്പെടുന്നതാണ്. നമ്മുെട മനസ്സ് മാറ്റിയാൽ യഥാർഥ്യവും പുനഃസൃഷ്ടിക്കപ്പെടും– വിഖ്യാത ഗ്രീക്ക് തത്വചിന്തകനായ പ്ലേറ്റോയാണ് ഈ വാചകം പറഞ്ഞത്. എന്താണ് യഥാർഥ്യം, എന്താണ് അയഥാർഥ്യം എന്ന വിഷയത്തിൽ എത്രയോ നൂറ്റാണ്ടുകളായി ശാസ്ത്രജ്ഞരും തത്വചിന്തകരും കവികളും പണ്ഡിതരുമൊക്കെ ചർച്ച നടത്തുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Discover the truth about the 'This Man' internet hoax. Uncover how Andrea Natella fooled millions with a fabricated story about a dream man, revealing the power of cyber marketing and the fragility of our reality. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
ചിത്രവാഹന രാജാവിന് ആൺമക്കളില്ലായിരുന്നു. ചിത്രാംഗദയെന്ന പുത്രിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു യോദ്ധാവായാണ് ചിത്രവാഹനൻ ചിത്രാംഗദയെ വളർത്തിയത്. അസ്ത്രവിദ്യയും വാൾപ്പയറ്റും കുതിരയോട്ടവും എല്ലാം അറിയുമായിരുന്ന ചിത്രാംഗദ വേട്ടയിലും മറ്റ് സാഹസികതകളിലും നിപുണയായിരുന്നു. മണിപുരത്തിന്റെ സൈന്യാധിപയും ചിത്രാംഗദയായിരുന്നു. പുരുഷവേഷം കെട്ടിയാണ് ചിത്രാംഗദ നടന്നിരുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Discover the story of Chitrangada, the powerful warrior princess of Manipur and one of Arjuna's wives from the Mahabharata. Learn about her unique love story, her son Babruvahana, and her journey from a fierce warrior to a revered queen. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
ആകാശത്തുനിന്നു താഴേക്കിറങ്ങി ഭൂമിയെ നനച്ച് സഗരപുത്രൻമാർക്കു മോക്ഷമേകിയ ഗംഗ...ഇന്ത്യൻ പുരാണങ്ങളിലെ പ്രശസ്തമായ കഥയാണ് ഇത്. അതുപോലെ ഒരു ഗംഗയായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ. അനേകകോടി ജനങ്ങളുടെ മനസ്സിലേക്ക് തീർഥജലം പോലെ അദ്ദേഹം ഒഴുകിയിറങ്ങി. ഒരു തൂവൽകൊണ്ടു തൊടുന്നപോലെ അത്രയും മൃദുവായി എന്നാൽ ചിരകാലത്തേക്ക് അദ്ദേഹം ജനമനസ്സുകളിൽ മഹാമുദ്രകൾ സ്ഥാപിച്ചു. ആകാരത്തിന്റെ വലുപ്പമോ സൗന്ദര്യമോ അല്ല മറിച്ച് മനസ്സിന്റെ വലുപ്പവും ചിന്തകളുമാണ് ഒരാളെ മഹാനാക്കുന്നത് എന്നതിന്റെ ഏറ്റവും ജ്വലിക്കുന്ന ഉദാഹരണമാണ് ശ്രീരാമകൃഷ്ണ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Sri Ramakrishna Paramahamsa was a 19th-century mystic from Bengal whose life was a testament to pure devotion and spiritual realization. Through simple stories and profound experiences, he taught the unity of all religions and inspired millions, including his chief disciple, Swami Vivekananda. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
അടുക്കളയിൽ ദാസിമാരാരും ഇല്ലെന്നുറപ്പുവരുത്തി അനുല രാജ്ഞി കയ്യിലുള്ള ചെറിയ കുപ്പി തുറന്നു. അതിലെ ദ്രാവകം ഭക്ഷണത്തിലേക്കു പകർത്തി. താലങ്ങളിൽ ഭക്ഷണവുമായി അനുല ചോര നാഗനു സമീപത്തേക്കു നടന്നു. അദ്ദേഹത്തിനരികിലെത്തി നിറഞ്ഞ ചിരിയോടെ ഭക്ഷണം വിളമ്പുവാൻ തുടങ്ങി. ഭാര്യ വിളമ്പിത്തന്ന ഭക്ഷണം ചോരനാഗൻ ആസ്വദിച്ചു കഴിച്ചു... എന്നാൽ... താമസിയാതെ ചോരനാഗനു നെഞ്ചുവേദന തുടങ്ങി. നെഞ്ചു തപ്പിക്കൊണ്ട് അദ്ദേഹം താഴേക്കു വീണ് ഉഗ്രമായ ശബ്ദത്തിൽ ചുമയ്ക്കാൻ തുടങ്ങി. ഒടുവിൽ രക്തം ഛർദിച്ചുകൊണ്ട് ചോര നാഗൻ മരിച്ചു. കണ്ടുനിന്ന അനുലയിൽ ഒരു ചെറുചിരി മിന്നിമാഞ്ഞു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Queen Anula of Anuradhapura was a historical Sri Lankan monarch who seized the throne by systematically poisoning six of her husbands. Her turbulent reign, as chronicled in the Mahavamsa, ended when she was overthrown and executed by the rightful heir.This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
ഓരോ ചന്ദ്രമാസത്തിലെയും പതിനാലാം ദിവസം അല്ലെങ്കിൽ കറുത്ത വാവിന് തലേദിവസം 'ശിവരാത്രി' എന്ന് അറിയപ്പെടുന്നു. ഒരു കലണ്ടർ വർഷത്തിൽ വരുന്ന പന്ത്രണ്ട് ശിവരാത്രികളിൽ, ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വരുന്ന മഹാശിവരാത്രിക്കാണ് ഏറ്റവും വലിയ ആത്മീയ പ്രാധാന്യമുള്ളത്. ഈ രാത്രിയിൽ, ഭൂമിയുടെ ഉത്തരാർധഗോളം അത്തരമൊരു പ്രത്യേക രീതിയിലാണ് സ്ഥിതി ചെയ്യുന്നത് അതിനാൽ മനുഷ്യനിൽ പ്രകൃതിദത്തമായ ഊർജപ്രവാഹം ഉണ്ടാകുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ.
Explore the profound spiritual significance of Mahashivaratri through Sadhguru's wisdom. Understand Shiva not as a god, but as cosmic emptiness and the Adiyogi, and discover why this night offers a powerful natural upsurge of energy for spiritual awakening. This is Prinu Prabhakaran speaking.
See omnystudio.com/listener for privacy information.
പ്രപഞ്ചത്തിലെ ഓരോ കൽപത്തിലും 14 മന്വന്തരങ്ങളുണ്ടാകുമെന്നു പുരാണങ്ങൾ പറയുന്നു. മനു എന്നറിയപ്പെടുന്ന 14 അധിപൻമാരാണ് ഓരോ മന്വന്തരത്തിലും പ്രപഞ്ചത്തെ ഭരിക്കുന്നത്. വർത്തമാനകാല കൽപത്തിലെ ആദ്യ മനു സ്വയംഭുവ മനുവമായിരുന്നു. രണ്ടാമത്തെ മനുവാണ് സ്വരോചിഷ മനു. അദ്ദേഹത്തിന്റെ ജനനകഥ ഇങ്ങനെയാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Swarochisha Manu is the second Manu, whose birth story originates from a Gandharva who impersonated a pious man to unite with the Apsara Varudhini. Their son, Swarochi, later fathered Swarochisha Manu, who would become a great lord and a lifelong celibate. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
‘സ്വപ്നങ്ങൾക്ക് പ്രായമില്ല’ എന്ന് തെളിയിക്കുന്ന ഒരു ജീവിതമാണ് ബോമൻ ഇറാനിയുടേത്. നാൽപത്തിയൊന്നാം വയസ്സിലാണ് അദ്ദേഹം സിനിമാ അഭിനയത്തിന് തുടക്കം കുറിച്ചത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Boman Irani's life story is a powerful testament to perseverance, as he began his acclaimed acting career at the age of forty-one after overcoming dyslexia and personal hardships. His journey from a waiter and photographer to a celebrated Bollywood star proves that it is never too late to pursue one's dreams. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
എന്താണ് മനുഷ്യൻ അറിയേണ്ടുന്ന മഹാരഹസ്യങ്ങളെന്ന് ചോദിച്ചു. അംഗിരസ് ഒരു മരത്തിലേക്കു വിരൽചൂണ്ടി. അവിടെ താഴ്ന്ന ചില്ലയിൽ ഒരു പക്ഷിയിരിപ്പുണ്ടായിരുന്നു. അതിനു ചുറ്റും പഴങ്ങൾ പഴുത്തുനിന്നു. അതു കൊത്തിപ്പറിച്ച് എപ്പോഴും ഭക്ഷിച്ചുകൊണ്ടായിരുന്നു ആ പക്ഷിയുടെ ഇരിപ്പ്. അതിനു മുകളിൽ മറ്റൊരു ചില്ലയിൽ വേറൊരു പക്ഷിയും ഇരുന്നു. അതിനു ചുറ്റും പഴങ്ങളുണ്ടായിരുന്നില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The story of two birds from the Mundaka Upanishad illustrates the profound difference between a life entangled in worldly desires and a life of detached observation seeking the Self. Through this powerful allegory, Rishi Angiras teaches Saunaka that true peace and liberation (Moksha) are only found by pursuing this higher, spiritual knowledge. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
സമാധാനം എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ ഏറ്റവും പിടികൊടുക്കാതെ നിൽക്കുന്ന ഒരു കാര്യവും ഇതാണ്. എവിടെ നിന്നാണ് സമാധാനം തുടങ്ങുന്നത്.നമ്മുടെ ചിന്തയിൽനിന്നു തന്നെ.നമ്മെ അലട്ടുന്ന പല പ്രശ്നങ്ങളുണ്ടാകും. അവ നമ്മുടെ സമാധാനവും കളയും. എന്നാൽ ഈ പ്രശ്നങ്ങൾ നമ്മെ അലട്ടാത്ത ഒരു സ്ഥി വന്നാലോ. സമാധാനം പുനസ്ഥാപിക്കപ്പെടും. ഭയം, ഭാവിയെക്കുറിച്ചുള്ള അമിതമായ ആകാംഷ, ഭൂതകാലത്തെ ചെയ്തികളെക്കുറിച്ചുള്ള കുറ്റബോധങ്ങളും വിഷമങ്ങളും തൊട്ട് പല കാര്യങ്ങളും നമ്മുടെ സമാധാനം കളയാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Finding inner peace begins with managing your thoughts and building a mental fortress against life's unpredictable trials. By waging war only against unnecessary fears and anxieties, you can cultivate a mind that remains steady and calm. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
തട്ടുതട്ടായി തയാറാക്കിയ പൂന്തോട്ടങ്ങൾ, കുളങ്ങൾ, ഫൗണ്ടനുകൾ, കണ്ണാടിഭിത്തി, ജലധാരകൾ എന്നിവയെല്ലാമടങ്ങിയ ഒരു ആഢംബരക്കോട്ടയായിരുന്നു സിഗിരിയ. ലോകമെമ്പാടുമുള്ള 500 അതിസുന്ദരികളെ കശ്യപൻ സിഗിരിയയിലെത്തിച്ചു. അവരെ തന്റെ വിനോദത്തിനായി അവിടെ പാർപ്പിച്ചു. ചുരുക്കിപ്പറഞ്ഞാൽ തന്റെ വിനോദക്കൊട്ടാരമാക്കി കശ്യപൻ സിഗിരിയയെ മാറ്റി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Sigiriya rock fortress is an ancient Sri Lankan marvel built by King Kashyapa after he seized the throne through a bloody coup. He transformed the site into a luxurious pleasure palace, but his reign ended in suicide when his exiled brother returned for revenge. Discover the fascinating history of Sigiriya, Sri Lanka's ancient rock fortress built by King Kashyapa in the 5th century. Uncover the story of betrayal, patricide, and how this UNESCO World Heritage Site was transformed into a lavish pleasure palace before its builder's tragic end.This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
From the publisher's feed