Dilli Dali

സത്യജിത് റായ് യുടെ സംഗീതം Dilli Dali 48/2021


Listen Later

സത്യജിത് റായ് യുടെ സംഗീതം 

ജന്മശതാബ്ദി പോഡ്കാസ്റ്റ് 

സത്യജിത് റായ് ഒരിക്കൽ പറഞ്ഞു : "സംഗീതവും സിനിമയും സമയത്തിലാണ് നിൽക്കുന്നത് . ഈ രണ്ടുകലാരൂപങ്ങൾ മാത്രമാണ് സമയത്തിനുള്ളിൽ നിൽക്കുന്നത്."

ഈ പോഡ്കാസ്റ്റ് റായ് സിനിമകളിലെ സംഗീതത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നു . നാടകീയതയ്‌ക്കു വഴങ്ങാത്തതാണ് ഇന്ത്യൻ ശാസ്ത്രീയസംഗീതം എന്ന് അദ്ദേഹം എന്തുകൊണ്ട് വിശ്വസിച്ചു ? ബാല്യകാലം മുതൽക്കേ പാശ്ചാത്യശാസ്ത്രീയസംഗീതത്തോട് അദ്ദേഹം എങ്ങനെ അടുത്തു ? എന്തുകൊണ്ട് ചലച്ചിത്രത്തിന്റെ ഘടന സൊനാറ്റയോട് ചേർന്നുനിൽക്കുന്നു ?

സത്യജിത് റായ്‍യുമായുള്ള അഭിമുഖവും, അദ്ദേഹത്തിൻറെ ചലച്ചിത്രങ്ങളിലെ സംഗീതഖണ്ഡങ്ങളും , അദ്ദേഹത്തെ സ്വാധീനിച്ച സംഗീതഖണ്ഡങ്ങളും ചേർത്ത ഒരു പോഡ്കാസ്റ്റ് .

നൂറാംജന്മദിനമായ 2021 മെയ് രണ്ടിന് ദില്ലി ദാലി നൽകുന്ന ശബ്ദപൂജ .

ദയവായി Headphones ഉപയോഗിക്കുമല്ലോ. ദൈർഘ്യം : പതിനേഴുമിനിറ്റ്  

സ്നേഹത്തോടെ 

എസ് . ഗോപാലകൃഷ്ണൻ 

03 May 2021 

ഡൽഹി     

dillidalipodcast.com

...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners