Sunday Special

Sunday Special

By Manorama OnlineNewsEntertainment News
Download on the App Store

All Sunday Special episodes

  • സവർക്കറെ ഭാരതരത്നം ആക്കാൻ ഭാഗവത്; അപ്പോൾ നേതാജിയോ? മോദി തീരുമാനിക്കണം! ​| India file Podcast |

    സവർക്കർ ഭാരതരത്ന നേടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആ മോഹമാകട്ടെ മോദി സഫലീകരിക്കുന്നതുമില്ല. നേതാജിക്കും ആ ബഹുമതിയില്ല. ടോക്കിയോയിലുള്ള ‘നേതാജിയുടെ ചിതാഭസ്മം’ ഇന്ത്യയിലെത്തിക്കാനും മോദിക്ക് താൽപര്യമില്ല. ഇനി ഇരുവർക്കും കൊടുത്താൽ തന്നെ സവർക്കറെയും, വിഭജിക്കപ്പെടാത്ത ഇന്ത്യയുടെ മതനിരപേക്ഷ ജീവിതം സ്വപ്നം കണ്ട നേതാജിയെയും ഒരുമിച്ചെങ്ങനെ ഭാരതരത്നങ്ങളെന്നു വിളിക്കുമെന്ന ചോദ്യവുമുണ്ട് മുന്നിൽ. ഈ വിഷയം വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    The Bharat Ratna Controversy Deepens with the RSS Demanding the Award for V.D. Savarkar, which Contrasts Sharply with the Unresolved Issues Surrounding an Honor for Subhas Chandra Bose. - Malayala Manorama Delhi Chief of Bureau Jomy Thomas Explains in 'India File' Podcast

    See omnystudio.com/listener for privacy information.

    8 min
  • തമ്പുവിന്റെ കുസൃതിക്കുണ്ടോ കുറവ്? - Story for Kids | Manorama Online Podcast | Bedtime Stories

    കുസൃതിക്കുരുന്നായ തമ്പു അങ്ങനെ കാടിന്റെ പൊന്നോമനയായി വളരുകയാണ്. ആനക്കൂട്ടത്തിനു മാത്രമല്ല, കാട്ടിലെ ഓരോ ജീവികൾക്കും കുംഭ കുലുക്കിയുള്ള തമ്പുവിന്റെ ഓട്ടം വലിയ ഇഷ്ടമാണ്. ഒരിക്കലും അടങ്ങിയിരിക്കാത്ത അവന്റെ തുമ്പിക്കൈ ഇളക്കിയുള്ള വർത്തമാനം ഓരോ ജീവികളെയും സന്തോഷിപ്പിക്കുമായിരുന്നു. കഥ കേട്ടോളൂ...
     
    The mischievous little Thambu was growing up as the darling of the forest. Not just the elephant herd, but every creature in the forest loved Thambu's belly-wobbling run. His chattering, accompanied by the wiggling of his never-still trunk, would delight every creature.... Let's listen to the story.
     
    Story: Lakshmi Narayanan
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    4 min
  • മുത്തശ്ശിസിദ്ധാന്തവും മനുഷ്യക്കുട്ടികളും | Ayinu Podcast | Manorama Online Podcast

    പല പ്രൈമേറ്റുകളിൽ നിന്നും വ്യത്യസ്തമായി, മാതാപിതാക്കളായ മനുഷ്യർ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്താൻ മറ്റുള്ളവരുടെ സഹായം കൂടി തേടാറുണ്ട് (അമ്മൂമ്മമാർ, സഹോദരങ്ങൾ, സുഹൃത്തുക്കൾ). ഇതിനെ 'അലോപ്പാരന്റിംഗ്' (Alloparenting) എന്ന് വിളിക്കാം. സ്നേഹത്തിന്റെ ഉറവിടം: മനുഷ്യരിലെ സഹാനുഭൂതിയും (Empathy) കരുതലും വികസിച്ചത് പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലൂടെയല്ല, മറിച്ച് ഒരു സമൂഹത്തിലെ എല്ലാവരും ചേർന്ന് കുഞ്ഞുങ്ങളെ വളർത്തുന്ന ഈ രീതിയിൽ നിന്നാണ്. അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'..

    Unlike many primates, human parents also seek the help of others (grandmothers, siblings, friends) to raise their children. This is called 'Alloparenting'. The source of love: Empathy and care in humans did not develop from the bond between partners, but rather from this practice of an entire community raising children together. So? Listen to the Manorama Online podcast, 'Ayinu'.

    See omnystudio.com/listener for privacy information.

    6 min
  • നിവേദ്യമാകുമോ നിധിൻ? | India File Podcast

    ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ കാര്യത്തിലെന്നതുപോലെ നിതിൻ നവീനെ അധ്യക്ഷനാക്കിയതിനെയും ബിജെപിയുടെ അപ്രതീക്ഷിത തീരുമാനം എന്നു പറയാം. ‘നിതിൻ നവീൻ എന്റെ ബോസ് ആണ്’ എന്ന് പ്രസ്താവിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കുന്നത് ഇങ്ങനെ ഒരു തീരുമാനം തന്റേതാണ് എന്നാണ്. എന്തുകൊണ്ടാണ് ഇക്കാലത്ത് ഇങ്ങനെ ഒരു പരീക്ഷണത്തിന് പ്രധാനമന്ത്രി തയാറായത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. 


    The Youngest Boss: Why PM Modi's Appointment of Nitin Nabin as BJP President is a Masterstroke of Generational Shift? Malayala Manorama Delhi Chief of Bureau Jomy Thomas Explains in 'India File' Podcast.

    See omnystudio.com/listener for privacy information.

    7 min
  • കുഞ്ഞിക്കിളിയുടെ സംരക്ഷകർ - Story for Kids | Manorama Online Podcast | Bedtime Stories

    ചെറുവനം എന്ന് പേരുള്ള, നിറയെ  പച്ചപ്പ് നിറഞ്ഞ ഒരു കാട്ടിൽ, ചിക്കു  എന്നും പീക്കു എന്നും പേരുള്ള രണ്ട് കൊച്ചണ്ണാറക്കണ്ണന്മാർ ജീവിച്ചിരുന്നു. ഒരു വലിയ മാവിന്റെ കൊമ്പിലായിരുന്നു അവരുടെ മനോഹരമായ കൂട്. ചിക്കു  ചുറുചുറുക്കും ആകാംഷയുമുള്ളവനായിരുന്നു. അവന് പുതിയ കാര്യങ്ങൾ  കണ്ടെത്താനും കാണാനും  ഇഷ്ടമായിരുന്നു. എന്നാൽ പീക്കു ശാന്തയും ചിന്താശീലയുമായിരുന്നു. കഥ കേട്ടോളൂ...

    The Guardians of the Little Bird
    In a lush, green forest named Cheruvanam, lived two little squirrels named Chikku and Peeku. They had a beautiful nest on a branch of a large mango tree. Chikku was energetic and curious. He loved to discover and see new things. Peeku, however, was calm and thoughtful. It was his habit to think carefully before doing anything. Despite their very different personalities, they were the best of friends. Let's listen to the story.

     

    See omnystudio.com/listener for privacy information.

    3 min
  • സിംഹവും കാട്ടുപന്നിയും - Story for Kids | Manorama Online Podcast | Bedtime Stories

    ഒരിക്കൽ, നല്ല പൊള്ളുന്ന വെയിലുള്ള ഒരു ഉച്ചസമയത്താണ് ഇല്ലിമുളം കാട്ടിൽ ഈ കഥ നടക്കുന്നത്. കാടിന്റെ ഒത്ത നടുവിൽ ഒരു തടാകമുണ്ട്. ഏത് വേനലിലും അവിടെ കുടിക്കാനുള്ള വെള്ളം ശേഷിക്കും.ഒരു ദിവസം തടാകത്തിന്റെ തീരത്ത് ഒരു വലിയ സിംഹവും ഒരു കാട്ടുപന്നിയും മുഖാമുഖം വന്നു. വേനലായതിനാൽ വെള്ളം കുറവാണ്. രണ്ടുപേർക്കും നല്ല ദാഹം!കഥ കേട്ടോളൂ...
     
    Once, this story takes place in a bamboo forest on a scorching hot afternoon. Right in the middle of the forest, there is a lake. There would always be water left to drink there, even during any summer. One day, a large lion and a wild boar came face to face on the shore of the lake. Since it was summer, the water was scarce. Both of them were very thirsty... Let's listen to the story.

    See omnystudio.com/listener for privacy information.

    3 min
  • അടിപിടിയുടെ തോത് എത്ര? | Ayinu Podcast | Manorama Online Podcast

    തർക്കങ്ങളും ഇണക്കങ്ങളും ചിലപ്പോഴൊക്കെ യുദ്ധങ്ങളും ഇല്ലാത്ത പങ്കാളികളുണ്ടോ? ഉണ്ടാവുമായിരിക്കും. എന്നാൽ ഈ സംഘർഷങ്ങളുടെ തോത് എത്രവരെയാകാം? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    Are there any partners without arguments, reconciliations, and sometimes, even wars? There might be. But how far can these conflicts go? Listen to the Manorama Online Podcast, 'Ayinu'.

     

     

    See omnystudio.com/listener for privacy information.

    8 min
  • Stress എടുക്കുക, വേറെ വഴിയില്ല | Bhavana | Interview

    ആരാണ് ഭാവന എന്ന ചോദ്യത്തിനുള്ള ഉത്തരം അത്ര സാധാരണമല്ല. ഇരുപതു വർഷത്തിലധികമായി അഭിനയരംഗത്തുള്ള ഭാവന, ഇപ്പോൾ മനഃശക്തിയുടെ പ്രതീകം കൂടിയാണ്. സയൻസ് ഫിക്ഷൻ ത്രില്ലറായ 'അനോമി' എന്ന സിനിമയാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ധൈര്യമുള്ള പെൺകുട്ടിയെന്നു ചുറ്റുമുള്ളവർ വാഴ്ത്തുമ്പോൾ സ്വന്തം മനസ്സിന്റെ ശക്തിയെക്കുറിച്ചും സമ്മർദ്ദത്തെ അതിജീവിക്കാനുള്ള വഴികളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചും ഭാവന മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ മനസ് തുറക്കുന്നു.

    The answer to the question 'Who is Bhavana?' is not so simple. Bhavana, who has been acting for over twenty years, is now also a symbol of mental strength. Her upcoming film is the science fiction thriller 'Anomi'. While those around her praise her as a courageous girl, Bhavana opens up on the Manorama Online podcast about the strength of her own mind and her choices for overcoming stress.

    See omnystudio.com/listener for privacy information.

    22 min
  • ഇടിമുഴക്കം നിലയ്ക്കുമ്പോൾ | India File Podcast

    സായുധവിപ്ലവത്തിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിച്ച മാവോയിസ്റ്റുകൾ കേന്ദ്രത്തിനു മുന്നിൽ കീഴടങ്ങുന്ന കാലമാണ്. സാഹചര്യങ്ങൾക്കനുസരിച്ചു മാറാൻ തങ്ങൾക്കായില്ലെന്ന ഏറ്റുപറച്ചിലുമുണ്ട്. കാൽച്ചുവട്ടിലെ മണ്ണൊലിച്ച ജനകീയ വിപ്ലവകാരികളാകട്ടെ, തങ്ങളുടെ പഴയ പ്രതിജ്ഞകൾ ഓർത്തെടുക്കുന്ന തിരക്കിലും. മാവോയിസ്റ്റുകളുടെ കീഴടങ്ങൽ സിപിഎമ്മിനെയും രാജ്യത്തെയും ഓർമിപ്പിക്കുന്നത് എന്താണ്? എന്തുകൊണ്ട് മാവോയിസ്റ്റുകൾ പരാജയപ്പെട്ട് കീഴടങ്ങുന്നു? വിലയിരുത്തുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. 

    The Surrender Of Maoists In India Shows That Armed Revolution Has Failed, As Their Leaders Admit They Could Not Adapt To Changing Times. The CPI(M)’S Struggles Also Reflect This Decline Forcing The Party To Renew Its Pledge To Serve The People. The 'India File' Podcast Analyses The These Situations In Detail.

    See omnystudio.com/listener for privacy information.

    7 min
  • മതരാഷ്ട്രീയത്തിന് മരുന്നുണ്ടോ? | India File Podcast

    കശ്മീരിലെ വൈഷ്ണോ ദേവി മെഡിക്കൽ കോളജിലെ എംബിബിഎസ് കോഴ്സ് അവസാനിപ്പിക്കാൻ പ്രക്ഷോഭം നടത്തിയവരുടെ രാഷ്ട്രീയ താൽപര്യങ്ങളെന്ത്? വിദ്യാർഥികളിൽ 44 പേർ മുസ്‌ലിംകളും ഒരാൾ സിഖ് വിഭാഗത്തിൽനിന്ന് ഉള്ളയാളുമായിരുന്നു. ഹിന്ദുക്കൾ വെറും 5 പേർ മാത്രമായിരുന്നു. വൈഷ്ണോ ദേവി തീർഥാടകരിൽനിന്നു ലഭിക്കുന്ന പണംകൊണ്ടാണ് മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നതെന്നും അവിടെ ഇതരമതക്കാരായ വിദ്യാർഥികൾ വേണ്ടെന്നുമായിരുന്നു പ്രക്ഷോഭകരുടെ വാദം. വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. 

     

    A Medical College In Kashmir Denied Admission To Minority Students, Sparking Controversy Over Religious Discrimination And Denial Of Education Rights, Raising Questions About Political Motives Behind The Decision. Explore India File Podcast Analysis On The Situation There.

    See omnystudio.com/listener for privacy information.

    7 min