ഉദയിധി തമിഴ്നാടിൻെറ ഉപമുഖ്യമന്ത്രിയായ സമയത്ത് തന്നെയാണ്, അദ്ദേഹത്തിന്റെ ആദ്യ സിനിമയിലെ നായകനായ വിജയ് സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നത്: തമിഴക വെട്രി കഴകം (Tamilaga Vettri Kazhagam- TVK). സിനിമ എന്ന തമിഴ് രാഷ്ട്രീയത്തിലേക്കുള്ള ഉറച്ച പാതയിലൂടെയാണ്, എം.ജി.ആറിനെയും ജയലളിതയെയും കരുണാനിധിയെയും വിജയകാന്തിനെയും പോലെ വിജയ് യും വരുന്നത്.
തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയുടെ ഏറ്റവും വലിയ എതിരാളി ഡി.എം.കെയാണ്. ‘വിജയ്മക്കൾ ഇയക്കം’ എന്ന ആരാധക സംഘടന ഇതിനകം പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും വിജയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.