ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.
Things to Keep in Mind While Praying.
Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.
Presented by Fr Johns Pulpparambil Capuchin
പ്രാർത്ഥനയുടെ യഥാർത്ഥ അർത്ഥം എന്താണ്? നമ്മളിൽ പലരും ദിവസവും പ്രാർത്ഥിക്കാറുണ്ട്; എന്നാൽ പ്രാർത്ഥനയിലൂടെ ദൈവവുമായി ആഴത്തിലുള്ള ഒരു ബന്ധം വളർത്തിയെടുക്കാൻ നമുക്ക് കഴിയുന്നുണ്ടോ? പ്രാർത്ഥനയുടെ ആത്മീയ സത്തയെക്കുറിച്ചും അത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ എങ്ങനെ രൂപാന്തരപ്പെടുത്തുമെന്നതിനെക്കുറിച്ചും, ശാലോം പോഡ്‌കാസ്റ്റിൽ, ഫാദർ ജോൺസ് പുൽപ്പറമ്പിൽ കപ്പൂച്ചിൻ, ഉണരൂ പ്രഭാതമേ, എന്ന പ്രോഗ്രാമിലൂടെ, നമ്മോടു പങ്കുവെയ്ക്കുന്നു. കേവലം പ്രാർത്ഥനാവാക്യങ്ങൾ ചൊല്ലുന്നതിനപ്പുറം, ദൈവവുമായുള്ള ആഴമേറിയ ഒരു ബന്ധമായി പ്രാർത്ഥനയെ തിരിച്ചറിയാൻ, അദ്ദേഹത്തിന്റെ ചിന്തകൾ നമ്മെ ക്ഷണിക്കുന്നു. ദൈവവചനത്തിന്റെ വെളിച്ചത്തിൽ ജീവിതത്തിലെ പ്രതിസന്ധികളിൽ, ആശ്വാസം കണ്ടെത്താനും ആത്മീയ ഉണർവ് നേടാനും, ഈ ഉണരൂ പ്രഭാതം എന്ന പ്രോഗ്രാമിലൂടെ ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ.
What is the true meaning of prayer? Many of us pray every day, but are we truly able to develop a deep relationship with God through our prayer? In this episode of Unaru Prabhathame on Shalom Podcast, Fr. Johns Pulpparambil, Capuchin, shares profound insights into the spiritual essence of prayer and how it can transform our daily lives. His reflections invite us to look beyond merely reciting prayers and to discover prayer as a deeper and more intimate relationship with God. May God bless us through Unaru Prabhathame to find comfort amid life’s challenges and experience a deeper spiritual awakening through the light of God’s Word.
Matthew 6:5: കതകടച്ചുള്ള പ്രാർത്ഥന, Luke 22:39: കല്ലേറുദൂരം മാറിയിരുന്നുള്ള പ്രാർത്ഥന, ഹൃദയം കൊണ്ട് ആസ്വദിക്കുന്ന പ്രാർത്ഥന, സങ്കീർത്തനം 46:10: ശാന്തമാവുക, ഞാൻ ദൈവമാണെന്നറിയുക, നിശബ്ദതയുടെ ആഴങ്ങളിൽ സ്വയം കണ്ടെത്തുക, പഞ്ചേന്ദ്രിയങ്ങളെ അടച്ചുള്ള ആത്മീയ യാത്ര, ജീവിത പ്രതിസന്ധികളെ നേരിടാനുള്ള ആത്മബലം നേടുക, തുടങ്ങിയ വിഷയങ്ങൾ അച്ചൻ പങ്കുവെയ്ക്കുന്നു.