ഒരു നായയെ സ്വർഗത്തിലേക്ക് വിടാൻ മനുഷ്യന്റെ ഭാഷയ്ക്ക് താൽപര്യമില്ലാത്തതുകൊണ്ടാണ് അവളെ നാം ദിവംഗതയാക്കാത്തത്. ദിവം സ്വർഗമാണ് . അതിലേക്ക് ഗമിക്കലാണ് ദിവംഗത ചെയ്യുന്നത്.
ജീവിച്ചിരിക്കുന്നവർക്ക് മരണാന്തരകാര്യങ്ങളെയോർത്തുള്ള വെപ്രാളമാണ് മരണസംബന്ധമായ എല്ലാ വാക്കുകളിലും കാണുന്നത്.
ജീവിതത്തിന്റെ മുന്തിരിസത്തുതീർന്ന് ചത്തുപോയവരാകട്ടെ, ഒന്നുമറിയുന്നില്ലാതാനും.
അതിനാലാണ് കുമാരനാശാൻ എഴുതിയത്
'ചത്തവർക്ക് കണക്കില്ലയെന്നാലും
എത്രപാർത്തുപഴകിയതാകിലും
ചിത്തത്തിൽ കൂറിയിന്നവർ പോകുമ്പോൾ
പുത്തനായ് തന്നെ തോന്നുന്നുവോ മൃതി ' എന്ന് .
മരണം ജീവിതത്തിന് പുറത്താണ് നടക്കുന്നത് . ജീവിതമാകട്ടെ ഭാഷയ്ക്കുള്ളിലും !
മലയാളത്തിലെ മരണവാക്കുകളെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ് .
വാക്കിന്റെ പ്രേതസഞ്ചാരം .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
25 ജൂലായ് 2023
https://www.dillidalipodcast.com/