Sign up to save your podcasts
Or
പ്രിയ സുഹൃത്തേ ,
ഗാന്ധി പ്രവാചകന്റെ ജീവചരിത്രം മനസ്സിലാക്കിയത് മൗലാന അബുൾ കലാം ആസാദ് പറഞ്ഞതിൽ നിന്നാണ് . ആസാദ് ജനിച്ചത് മെക്കയിലായിരുന്നു . ആസാദിന്റെ അച്ഛൻ അഫ്ഗാൻ പരമ്പരയിലെ ഇസ്ലാമിക പണ്ഡിതനായിരുന്നു . ആസാദിന്റെ അമ്മ മദീനയിലെ ഒരു മുസ്ലിം മതപണ്ഡിതന്റെ മകളായിരുന്നു . ഗാന്ധി ഉർദ്ദു പഠിച്ചത് എന്തിനാണ് ? ഇന്ത്യയിലെ മുസ്ലിങ്ങളോട് സംസാരിക്കുവാൻ മാത്രമായിരുന്നില്ല . പ്രവാചക നബിയേയും വിശുദ്ധ ഖുർ -ആനേയും കൂടുതൽ നന്നായി മനസ്സിലാക്കുവാൻ കൂടിയായിരുന്നു. അതിന് ഗാന്ധിയെ ഏറ്റവും സഹായിച്ചതും മൗലാനാ ആസാദ് ആയിരുന്നു . 1930 കളിൽ ഒരു ഹിന്ദു യോഗിയും ഒരു മുസ്ലിം ഫക്കീറും തോളിൽ കയ്യിട്ടു നടന്നതായിരുന്നു ഗാന്ധിയും മൗലാനാ ആസാദും. ആ യോഗചര്യയിലാണ് ഇന്ത്യയുടെ അതിജീവനം. ഇന്ത്യയിലെ മുപ്പത്തിയൊന്നു സംസ്ഥാനങ്ങളിൽ ഒന്നിൽ പോലും ഒരു മുസ്ലിം MLA ഇല്ലാത്ത ഭാരതീയ ജനത പാർട്ടിയാണ് ഇപ്പോൾ നമ്മുടെ രാജ്യം ഭരിക്കുന്നത് . ഇനി ലോക് സഭയിലേക്കും രാജ്യസഭയിലേക്കും വന്നാൽ ...ഈവരുന്ന ജൂലായ് ഏഴാം തീയതി ബിജെപി യിലെ അവസാനത്തെ മുസ്ലിം രാജ്യസഭാ എംപി യുടെ കാലാവധി തീരുകയാണ്. ഇന്ത്യയിൽ 204 ദശലക്ഷം മുസ്ലിങ്ങളുണ്ട് . അത് മൊത്തം രാജ്യത്തിലെ ജനസംഖ്യയുടെ പതിനഞ്ചു ശതമാനമാണ്. അവരിൽ ഒരു യോഗ്യയോ യോഗ്യനോ ആയ മുസ്ലിം പോലുമില്ല എന്നതുകൊണ്ടാണോ ഇന്ത്യാ രാജ്യത്തിലെ എറ്റവും വലിയ ജനാധിപത്യ കക്ഷി ഒരു ടിക്കറ്റു നൽകാത്തത് ? കേരളത്തിൽ നിന്നും തികച്ചും ഭിന്നമാണ് വടക്കേയിന്ത്യയിലെ മുസ്ലിം രാഷ്ട്രീയജീവിതം . അതുമനസ്സിലാക്കാതെ കേരളത്തിലിരുന്ന് ഇന്ത്യൻ മതേതര രാഷ്ട്രീയം ചർച്ച ചെയ്യുന്നതിൽ അബദ്ധങ്ങളുണ്ട് .
വീണ്ടെടുക്കാം നമുക്ക് ഗാന്ധി -ആസാദ് ചിന്താധാരയെ
പോഡ്കാസ്റ്റിലേക്ക് സ്വാഗതം .
എസ് . ഗോപാലകൃഷ്ണൻ
16 ജൂൺ 2022
https://www.dillidalipodcast.com/podcast
5
22 ratings

1,069 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners