Dilli Dali

വീണയുടെ സഹസ്രശ്രദ്ധകൾ Dilli Dali 50/2021


Listen Later

വീണയുടെ സഹസ്രശ്രദ്ധകൾ : ഒരു അഹിർ ഭൈരവ് കേൾവി അനുഭവം 

കുറച്ചുകൊല്ലങ്ങൾക്കുമുൻപ് ഏതൻസിൽ പോയപ്പോൾ പ്ലേറ്റോ ശിഷ്യന്മാരുമായി ഉലാത്തിയിരുന്ന ഉദ്യാനത്തിൽ പോകാനിടയായി . ആ ഉദ്യാനത്തിലൂടെ നടക്കുമ്പോഴാണ് നൂറ്റാണ്ടുകൾക്കു മുൻപ് പ്ലേറ്റോ ശിഷ്യന്മാരോട് മാതൃകാ റിപ്പബ്ലിക്കിൽ സംഗീതം വേണമോ എന്ന് ചർച്ച ചെയ്തത് . ഞാൻ ആ പാർക്കിലൂടെ നടക്കുമ്പോൾ അശരണനായ ഒരു യാചകഗായകൻ ഒരു ബെഞ്ചിലിരുന്ന് ഗിറ്റാർ വായിക്കുന്നുണ്ടായിരുന്നു. പ്ലേറ്റോയ്ക്കുള്ള മറുപടി ആണോ അത് .

ഇന്നലെ രാവിലേ നടക്കുമ്പോൾ വീണ സഹസ്രബുദ്ധേ ആദ്യത്തെ മുപ്പതുസെക്കന്റുകളിൽ എന്നെ തടവിലാക്കുകയായിരുന്നു. മഴ വൃത്തിയാക്കിയ മാനം പോലെ വ്യക്തവും വൃത്തിയും. ഏകാകിയായ ഒരു പരുന്ത് , ചിറകുവിടർത്തി ആകാശത്ത് വിളമ്പിതകാലത്തിൽ , അനങ്ങാതെ , എന്നാൽ അനങ്ങി ...അത്തരത്തിൽ ആഴമനനത്തിൽ വീണ സഹസ്രബുദ്ധേ ഈ ഖയാൽ  ആലാപനം തുടങ്ങുന്നതു നോക്കൂ ....  സംഗീതപരിശീലനം മാത്രമല്ല അവരെ ഇതിന് പ്രാപ്തമാക്കിയത് . വിവിധ ഘരാനകളുടെ ധൈഷണികരഥ്യകൾ മനസ്സിലാക്കി അവയിലൂടെ സഞ്ചരിക്കാനുള്ള ലാവണ്യകാന്തി അവർ നേടിയതുകൊണ്ടാണ് . 

സ്നേഹപൂർവ്വം 

എസ് . ഗോപാലകൃഷ്ണൻ 

07 May 2021

   


...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

4 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners