മഹാപണ്ഡിതനായ വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട് എഴുപത്തിനാലാം വയസ്സിൽ ഭാര്യയുടെ മുഖത്തേക്കുനോക്കി ഒരു കവിതയെഴുതി, കവീശ്വരൻ പണ്ടേ പറഞ്ഞില്ലേ , 'ഇമ്മട്ടൊക്കെയെഴുന്ന രാഘവൻ സീതയുടെ കാന്തനാകാൻ അനർഹനാണ്' എന്ന് .
തനിക്ക് അദ്വൈതത്തിൽ പഠിപ്പേറുകിലും, ജീവിതത്താൽ ലോകത്തിനോട് നീ എന്നേക്കാൾ സമഭാവം പഠിച്ചു എന്നും ഭാര്യയോട് രാഘവൻ തിരുമുൽപ്പാട് പറയുന്നു.
എപ്പോഴും സ്വകർത്തവ്യം മാത്രം നോക്കി നടന്ന തനിയ്ക്ക് 'നിന്നെ വഴിപോലായില്ല ലാളിയ്ക്കുവാൻ' എന്നും കവിത കുമ്പസാരിക്കുന്നു.
ഒൻപതു ശ്ലോകങ്ങളുള്ള 'വല്ലഭേ ' എന്ന കവിതയുടെ വായനാനുഭവമാണ് ഈ പോഡ്‌കാസ്റ്റ് .
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ