Dilli Dali

യമുനയുടെ തീരത്ത്


Listen Later

ദില്ലിദാലിയുടെ പ്രീയപ്പെട്ട ശ്രോതാക്കളെ ,

ഒരസാധാരണ ഗാനത്തെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റ് . 

എന്താണ് നമുക്ക് യമുന ?

വിധവകൾ വനമാലിക്കുവേണ്ടി നിലാവുപോലെ കുളിച്ചുകയറുന്ന നദിയോ ?

പണിഞ്ഞ താജിനും പണിയാത്ത താജിനും    ഇടയിൽ ഒഴുകുന്ന ചരിത്രമോ?

മെഗസ്തനീസും അലക്‌സാണ്ടറും പറഞ്ഞ പുകൾപെറ്റ പുഴയോ ?

ഈ നദി  കടന്നുകഴിഞ്ഞാൽ  പിന്നെ ആകാശമില്ല , സമയമില്ല എന്ന് കവി പാടിയ നദിയോ ?

എനിക്ക് പക്ഷേ ഈ നിമിഷം യമുന ഒരു ഗാനമാണ് , ഒരു തുംരി .

ഉസ്താദ് അബ്ദുൽ കരീം ഖാൻ 1934 ൽ പാടി അനശ്വരമാക്കിയ ഗാനം . ബേഗം അഖ്തർ 1974 ൽ മരിക്കും മുന്നേ അവസാനം പാടിയ ഗാനം . പണ്ഡിറ്റ് ഭീംസെൻ ജോഷി ഉസ്താദിനുള്ള ഗുരുദക്ഷിണയായി പാടിയ ഗാനം , പണ്ഡിറ്റ് കുമാർ ഗന്ധർവ പാടിയ ജമുനാ കെ തീർ ....

ഈ നാലു ശബ്ദനദികൾ ഇതാ ഒരു പോഡ്‌കാസ്റ്റിൽ .


സ്നേഹത്തോടെ 

എസ് . ഗോപാലകൃഷ്ണൻ 

ഡൽഹി 

25 മാർച്ച് 2021  

...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners