Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.Apothekaryam is an attempt to promote the practice of evi... more
FAQs about Apothekaryam Doctors Unplugged:How many episodes does Apothekaryam Doctors Unplugged have?The podcast currently has 125 episodes available.
April 03, 2023Childhood Vision ProblemsClick to Watch the Video: https://youtu.be/KAc2jp8jKdEകാഴ്ചക്കുറവിന്റെ തോത് വളരെ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. ജനസംഖ്യാനുപാതത്തിൽ കുട്ടികളുടെ എണ്ണവും നമ്മുടെ നാട്ടിൽ കൂടുതലാണ്. പലപ്പോഴും കുട്ടികളെ കാഴ്ചക്കുറവ് വൈകിയാണ് തിരിച്ചറിയപ്പെടുന്നത്. കുട്ടികളിലെ കാഴ്ചക്കുറവിനെ പറ്റി മിഥ്യാധാരണകളും നമ്മുടെ നാട്ടിൽ ധാരാളമാണ്. ഒഫ്താൽമോളജിസ്റ്റ് ഡോ. ഡെറിൻ പുത്തൂർ സംസാരിക്കുന്നു.Dr Derin Puthoor , Ophthalmologist,speaks about eyesight problems in children through APOTHEKARYAM-Doctors Unplugged....more7minPlay
April 02, 2023VItamin DClick to Watch the Video: https://youtu.be/K2EkQLnzVSMനല്ല ആരോഗ്യം നിലനിർത്തുന്നതിൽ ജീവകങ്ങളുടെ പങ്ക് വളരെ വലുതാണ്. ജീവകങ്ങളെ വെള്ളത്തിൽ അലിയുന്നവ എന്നും കൊഴുപ്പിൽ അലിയുന്നവ എന്നും തരംതിരിക്കാം. എല്ലുകളുടെ ആരോഗ്യത്തിന് വൈറ്റമിൻ ഡി ആവശ്യമാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയുമായിരിക്കും. എന്നാൽ എല്ലുകളിൽ മാത്രമല്ല വൈറ്റമിൻ ഡി യുടെ പ്രാധാന്യം. വൈറ്റമിൻ അല്ലേ കുഴപ്പമില്ല എന്ന് കരുതി വെറുതെ വാങ്ങി കഴിക്കുന്നതും ഭൂഷണമല്ല. വൈറ്റമിൻ ഡി യെ കുറിച്ച് ഓർത്തോപീഡിക്സ് പ്രൊഫസർ ഡോക്ടർ ശബരിശ്രീ സംസാരിക്കുന്നു.Dr SabariSree, professor of orthopaedics speaks about vitamin D deficiency through APOTHEKARYAM-Doctors Unplugged....more4minPlay
April 01, 2023The Whitening Cream Trapവെളുത്തിട്ട് പാറണോ എന്ന് ചോദിക്കുന്ന പരസ്യം ഏവരും ശ്രദ്ധിച്ചു കാണും. ഇത്തരം പരസ്യങ്ങളിൽ പലപ്പോഴും ചർച്ച ചെയ്യപ്പെടുക അതിന്റെ രാഷ്ട്രീയ ശരികളാണ്. എന്നാൽ അവയുടെ ശാസ്ത്രീയ ആരോഗ്യ വശങ്ങൾ മിക്കപ്പോഴും ചർച്ച ചെയ്യപ്പെടുന്നില്ല. വിപണി താത്പര്യങ്ങളും ശാസ്ത്ര സത്യങ്ങളും ചിലപ്പോൾ നേർക്കുനേർ വരാറുണ്ട്. ' വെളുപ്പിക്കുന്ന' ക്രീമുകളെ പറ്റി ഡെർമറ്റോളജിസ്റ്റ് ഡോ. ആതിര മോഹൻ സംസാരിക്കുന്നു.Dr Athira Mohan, Consultant Dermatologist, Serene Skin & Laser, Trivandrum, Speaks about skin whitening creams.Contact: 9048103091Watch the Video: https://youtu.be/8ak_ahp_qx4...more5minPlay
March 31, 2023Bell's PalsyClick to Watch the Video: https://youtu.be/tnpxmwbRDjAഏതാനും ദിവസങ്ങൾക്കു മുൻപ് പ്രമുഖ ചാനൽ അവതാരകൻ മിഥുൻ രമേശ് ലൈവിൽ വന്ന് തന്നെ ബാധിച്ച അസുഖമായ ബെൽസ് പാൽസിയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. സാധാരണയായി സ്ട്രോക്കിന്റെ ഭാഗമായാണ് മുഖം കോടിപ്പോകുന്ന അവസ്ഥ നാം കണ്ടു പരിചയിച്ചിട്ടുണ്ടാകുക. എന്നാൽ സ്ട്രോക്കിൽ നിന്ന് വ്യത്യസ്തമാണ് ബെൽസ്പാൽസി. ബെൽസ് പാൾസിയെ പറ്റി ENT വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ.സലീമ രമ വിൻസർ സംസാരിക്കുന്നു.Dr Salima Rema winsdsor, Additional Professor, ENT,speaks about Bells palsy through APOTHEKARYAM-Doctors Unplugged....more5minPlay
March 30, 2023Bipolar Disorderമാർച്ച് 30 ലോക ബൈപോളാർ ദിനമാണ്. ബൈപോളാർ അസുഖം മൂഡ് ഡിസോർഡർസ് എന്ന വിഭാഗത്തിൽ പെട്ട മാനസിക രോഗമാണ്. ഉന്മാദവും വിഷാദവും മാറി മാറി വരുന്ന രോഗമാണ് ബൈപോളാർ അസുഖം.കൃത്യമായ ചികിത്സ എടുത്താൽ പൂർണമായും നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതാണ് ഈ രോഗം.. ലോക ബൈപോളാർ ദിനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അരുൺ ബി നായർ പറയുന്നത് കേൾക്കാം Dr Arun B Nair , Associate Professor in Psychiatry speaks about Bipolar disorder through APOTHEKARYAM-Doctors Unplugged.Watch the Video: https://youtu.be/hjhL4lVzQ-w...more6minPlay
January 28, 2023Hirsutismമുഖത്തെ അമിത രോമവളർച്ച എന്ന വിഷയത്തെ പറ്റി ഡോ സോണിയ ഫിറോസ് സംസാരിക്കുന്നു.Dr Sonia Feroz, Director & Consultant Dermatologist, @SereneSkinlaser , Vazhuthacaud,Trivandrum talks about excess hair growth in face through Apothekaryam - Doctors Unplugged...more3minPlay
January 27, 2023Kidney Stone & Thyroid Mythsപാൽ കുടിക്കരുത്, കല്ലുരുക്കുന്ന പച്ചമരുന്നുണ്ട്, കാന്താരി ബെസ്റ്റാണ്, കടുകിട്ട വെള്ളം മതി...കിഡ്നി സ്റ്റോൺ എന്ന് കേൾക്കുമ്പോഴേ തെറ്റുകളുടെ പെരുമഴ പെയ്യാറുണ്ട് നമ്മുടെ നാട്ടിൽ. ഇതുപോലെതന്നെ മറ്റൊന്നാണ് തൈറോയ്ഡ് അസുഖവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ. കിഡ്നി സ്റ്റോൺ, തൈറോയ്ഡ് അസുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചില സംശയങ്ങൾക്ക് ഉത്തരവുമായിഡോ.രമ്യ എം.Dr Remya M ,Physician speaks about a few common queries related to Kidney Stones and Thyroid Disorders through APOTHEKARYAM-Doctors Unplugged....more4minPlay
January 25, 2023Scans in Pregnancyഗർഭകാലത്ത് സ്കാൻ യഥാർത്ഥത്തിൽ നിർബന്ധമാണോ ?? സ്കാൻ ചെയ്തില്ലെങ്കിൽ കുഴപ്പമുണ്ടോ ?? എന്തിനാണ് സ്കാനിങ് ?? എപ്പോഴൊക്കെ സ്കാൻ ചെയ്യണം?? സംശയങ്ങൾക്ക് ഫീറ്റൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ.കാർത്തിക മോഹൻ മറുപടി നൽകുന്നു.Dr Karthika Mohan, Fetal medicine specialist speaks on scans during pregnancy through APOTHEKARYAM-Doctors Unplugged....more3minPlay
January 25, 2023Facial Pigmentation & Melasmaഡോ സോണിയ ഫിറോസ്, മുഖത്തെ കറുത്ത പാട്, പിഗ് മെന്റേഷൻ, മെലാസ്മ എന്നീ വിഷയങ്ങളിലെ സംശയങ്ങൾ ദൂരീകരിക്കുന്നു.Dr Sonia Feroz, Director & Consultant Dermatologist, @SereneSkinlaser , Vazhuthacaud,Trivandrum clears the common doubts about facial pugmentation and Melasma, through Apothekaryam - Doctors Unplugged....more7minPlay
January 24, 2023Vaginal Dischargeസ്ത്രീകളിൽ വളരെ സാധാരണയായി കാണുന്ന വെള്ളപോക്കിനെ പറ്റി ഡോ അശ്വതി ജി നാഥ് സംസാരിക്കുന്നു.Dr Aswathy G Nath, Consultant Gynecological Oncologist, PRS-Karkinos, Trivandrum talks about Leucorrhoea through Apothekaryam - Doctors Unplugged...more5minPlay
FAQs about Apothekaryam Doctors Unplugged:How many episodes does Apothekaryam Doctors Unplugged have?The podcast currently has 125 episodes available.