Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Dive into movie magic, talks, reviews, and behind-the-scenes stories in short episodes. Lights, camera, Cinepod!" വരൂ... സിനിമകളെക്കുറിച്ച് കേൾക്കാം, സിനിമാ വിശേഷങ്ങളും കഥകളും വിശകലനങ്ങളും ആസ്... more
FAQs about CINE POD | MATHRUBHUMI:How many episodes does CINE POD | MATHRUBHUMI have?The podcast currently has 28 episodes available.
November 08, 2023ആരാധകരുടെ 'നടിപ്പിൻ നായകൻ', മികച്ച നടൻ, കീഴടക്കുമോ ബോക്സോഫീസും ? | Actor suryaഒരു കാലത്ത് യുവാക്കളുടെ ഇന്‍സ്പിരേഷനായിരുന്നു നടിപ്പിന് നായകനെന്ന് വിളിപ്പേരുള്ള തമിഴ് നടന് സൂര്യ. വാരണം ആയിരം,ഗജിനി, സിങ്കം തുടങ്ങിയ നിരവധി ഗംഭീര സിനിമകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ സൂര്യ മികച്ച നടനെന്ന് ലേബല്‍ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. ഒരുപാട് പ്രതീക്ഷയുള്ള ചിത്രങ്ങളാണ് സൂര്യയുടേതായി ഇനി വരാനുള്ളത്. ഒരു മികച്ച നടന്റെ ഗംഭീര ബോക്സോഫീസ് പ്രകടനത്തിന് സിനിമാലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നതേയുള്ളൂ... കേള്‍ക്കാം സിനിപോഡ്- ആരാധകരുടെ 'നടിപ്പിന് നായകന്', മികച്ച നടന്. ഇനിയാത്ര ബോക്സോഫീസ് കീഴടക്കാനോ സിനിപോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്....more19minPlay
November 01, 2023പ്രതിഫലത്തില്‍ ഒന്നാമനാര്, താരത്തിളക്കത്തില്‍ നഷ്ടമാകുന്നുവോ സിനിമ ക്വാളിറ്റി? | Highest paid Indian actorsഓരോ ഹിറ്റുകള്‍ക്ക് ശേഷവും സിനിമാതാരങ്ങള്‍ പ്രതിഫലം ഉയര്‍ത്തുന്നത് പതിവ് കാഴ്ചയാണ്. പല സിനിമകളുടേയും ബജറ്റിന്റെ സിംഹഭാ?ഗവും താരങ്ങളുടെ പ്രതിഫലത്തിലാണ് പോകുന്നത്. നിലവില്‍ ആരാണ് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്? കേള്‍ക്കാം സിനിപോഡ്- സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Highest paid Indian actors...more15minPlay
October 27, 2023ഇന്ത്യയിലെ 'മോസ്റ്റ് വാണ്ട്ഡ്' സംഗീത സംവിധായകൻ; അനിരുദ്ധ് എന്ന റോക്സ്റ്റാർ |Anirudh Ravichanderസംഗീത സംവിധായകനും ഗായകനുമാണ് അനിരുദ്ധ് രവിചന്ദര്‍. 2011ല്‍ '3' എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം അന്ന് യൂട്യൂബില്‍ വൈറലായിരുന്നു. പിന്നീട് അനിരുദ്ധിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിലവില്‍ ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് മ്യൂസിക് ഡയറക്ടറാണ് അനിരുദ്ധ്. തന്റെ റോള്‍ മോഡലായ എ.ആര്. റഹ്മാനെക്കാള്‍ പ്രതിഫലം വാങ്ങുന്നയാളായി ഈ ചുരുങ്ങിയ കാലം കൊണ്ട് അനിരുദ്ധ് മാറിക്കഴിഞ്ഞു. ആഘോഷിക്കപ്പെടുന്നതിനോടൊപ്പം കോപ്പിയടി ഹിറ്റുകളുണ്ടാക്കുന്നത് സംബന്ധിച്ച് വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട് റോക്സ്റ്റാര്‍ അനിരുദ്ധ്. കേള്‍ക്കാം റോക്സ്റ്റാര്‍ അനിരുദ്ധിനെയും ഹിറ്റ് പാട്ടുകളെയും കുറിച്ച്. സിനിപോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്. | Anirudh Ravichander...more17minPlay
October 18, 2023ലോകേഷിന്റെ എൽ.സി.യു, സ്പെെ യൂണിവേഴ്സിലെ താരരാജാക്കന്മാർ; മാറുന്ന സിനിമാലോകം | LCU and spyLCU universeവിജയ് നായകനാകുന്ന ലിയോയുടെ ഏറ്റവും വലിയ ഹൈപ്പ് അത് എല്‍.സി.യു ആണോ എന്നുള്ളതാണ്. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സില് താരസമ്പന്നമാണ്. എന്താണ് ഈ സിനിമാറ്റിക് യൂണിവേഴ്സുകള്‍ ? ഇന്ത്യയിലെ പ്രധാന സിനിമ യൂണിവേഴ്സുകള്‍ ഏതെല്ലാം. കേള്‍ക്കാം സിനിപോഡ്- 'ലോകേഷിന്റെ എല്‍.സി.യു, സ്പൈ യൂണിവേഴ്സിലെ താരരാജാക്കന്മാര്; മാറുന്ന സിനിമകള്‍' 'സിനിപോഡില്‍ അജ്മലും നന്ദുവും. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ് | LCU and spy universe...more17minPlay
October 12, 2023വിനയാകുന്ന ഹൈപ്പ്, സൈലന്റായെത്തി ഹിറ്റടിക്കുന്ന ട്രിക്ക് | Movie hypeഹൈപ്പെന്ന് കേട്ടാല്‍ ആരാധകര്‍ക്ക് പേടിയാണ്. വമ്പന്‍ ഹൈപ്പിലെത്തിയ നിരാശ നല്കി മടങ്ങുന്ന രീതിയാണ് അടുത്തിടെ കണ്ടുവരുന്ന ട്രെന്റ്. എന്നാല്‍ നിരാശയില്‍ പ്രതീക്ഷ ഹൈപ്പിലെത്തി ഹിറ്റടിച്ച ചില ചിത്രങ്ങളാണ്. സൈലന്റായെത്തി ബമ്പറടിക്കുന്ന ചിത്രങ്ങളും ഒരുവശത്തുണ്ട്.'വിനയാകുന്ന ഹൈപ്പ്, സൈലന്റായെത്തി ഹിറ്റടിക്കുന്ന ട്രിക്ക്' - സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | movie hype...more20minPlay
October 04, 2023ഓവര്‍ക്കോട്ട്, ബബിള്‍ഗം, രക്ഷകന്; മാറുന്നുണ്ടോ വിജയ് സിനിമകളുടെ ഫോര്‍മുലകള്‍ | character of vijay filmരക്ഷകന്, അഭിനയിക്കാന്‍ അറിയാത്ത നടന്, ഓവര്‍ക്കോട്ട്. ഒരു വിജയ് ചിത്രം പുറത്തിറങ്ങുമ്പോള്‍ കേള്‍ക്കുന്ന വാചകങ്ങളാണ് ഇവയൊക്കെ. സത്യത്തില്‍ ഒരു മോശം നടനാണോ വിജയ്. മാറുന്നുണ്ടോ വിജയ് സിനിമകള്‍?കേള്‍ക്കാം 'ഓവര്‍ക്കോട്ട്, ബബിള്‍ ഗം, രക്ഷകന്; മാറുന്നുണ്ടോ വിജയ് സിനിമകളുടെ ഫോര്‍മുലകള്‍' കേള്‍ക്കാം വിജയ് സിനിമകളെയും കഥാപാത്രങ്ങളെയുംകുറിച്ച്...'സിനിപോഡില്‍ നന്ദുവും അജ്മലും: സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | character of vijay film...more21minPlay
September 20, 2023വില്ലന്മാരും കട്ട വില്ലനിസവും - ഒരു 'മലയാളി' ടച്ച് | Antiheroes in malayalam moviesകലിപ്പനായി വന്ന് ചിരിപ്പിച്ച പവനായി മുതല്‍ അന്യ ഭാഷയില്‍ ചെന്ന് രജനികാന്തിനോട് മുട്ടിയ വര്മ്മന് വരെ നീളുന്നു വ്യത്യസ്തരായ 'മലയാളി' വില്ലന്മാര്. നരേന്ദ്ര ഷെട്ടിയും മുണ്ടക്കല്‍ ശേഖരനുമൊക്കെ ഇന്നും മായാതെ മലയാളി മനസിന്റെ കോണിലുണ്ടാവും.വില്ലന്മാരും കട്ട വില്ലനിസവും - ഒരു 'മലയാളി' ടച്ച്, കാതോര്‍ക്കാം.. കേള്‍ക്കാം 'മലയാളി' വില്ലന്മാരും വില്ലനിസവും...'സിനിപോഡില്‍ നന്ദുശേഖറും അജ്മലും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Antiheroes in malayalam movies...more17minPlay
September 14, 2023ഹിറ്റുകളുടെ രണ്ടാം വരവ് - ലക്ഷ്യം സാമ്പത്തിക നേട്ടമോ സേഫ് ആകലോ? | Second Part Moviesജനപ്രിയ ചിത്രങ്ങളുടെ രണ്ടാം വരവാണ് ഇപ്പോഴത്തെ ട്രെന്റ്. ബോളിവുഡിലും ടോളിവുഡിലും മോളിവുഡിലുമെല്ലാം ഈ ട്രെന്റ് സജീവമാണ്. ദേവാസുരവും കിലുക്കവുമെല്ലാം രണ്ടാമതെത്തി. ഇപ്പോഴിതാ വിക്രമും കൈതിയുമെല്ലാം രണ്ടാം വരവിനായി ഒരുങ്ങുന്നു. എന്താകും ഈ രണ്ടാം വരവിന്റെ ലക്ഷ്യങ്ങള്‍, സാമ്പത്തിക നേട്ടമോ സേഫ് ആകലോ? ഏതൊക്കെയാണ് ഒരിക്കല്‍ക്കൂടി പ്രേക്ഷകന്റെ മുന്നിലെത്താന്‍ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. സിനിപോഡില്‍ അജ്മലും നന്ദുവും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more15minPlay
FAQs about CINE POD | MATHRUBHUMI:How many episodes does CINE POD | MATHRUBHUMI have?The podcast currently has 28 episodes available.