
Sign up to save your podcasts
Or


കെ.ആർ. നാരായണൻ (1920 ഒക്ടോബർ 27 – 2005 നവംമ്പർ 9]] ഉഴവൂർ കോട്ടയം കേരളം) ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു. നയതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലും വ്യക്തിമുദ്രപതിപ്പിച്ച നാരായണൻ, പിന്നോക്ക സമുദായത്തിൽനിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളാണ്.
പഴയ തിരുവിതാംകൂർ സംസ്ഥാനത്തിലെ കോട്ടയം ജില്ലയിലെ ഉഴവൂർ വില്ലേജിലെ പെരുംതാനം എന്ന സ്ഥലത്താണ് നാരായണൻ ജനിച്ചത്. ആദ്യകാല വിദ്യാഭ്യാസത്തിനു ശേഷം പത്രപ്രവർത്തകനായി ജോലി നോക്കിയെങ്കിലും, പിന്നീട് രാഷ്ട്രീയം പഠിക്കുവാൻ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്നു. അതിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചു വന്ന നാരായണൻ നെഹ്രു സർക്കാരിന്റെ കാലത്ത് വിദേശകാര്യവകുപ്പിൽ ജോലി നോക്കി. ജപ്പാൻ, ഇംഗ്ലണ്ട്, തായ്‌ലാന്റ്, തുർക്കി എന്നീ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ മികച്ച ഒരു നയതന്ത്രജ്ഞൻ എന്നാണ് നെഹ്രു നാരായണനെ വിശേഷിപ്പിച്ചത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം നാരായണൻ രാഷ്ട്രീയത്തിലേക്കിറങ്ങുകയും, മൂന്ന് തവണ തുടർച്ചയായി ലോക സഭയിലേക്ക് വിജയിക്കുകയും ചെയ്തു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. രാജീവ് ഗാന്ധി മന്ത്രി സഭയിൽ കേന്ദ്രമന്ത്രിയായിരുന്നു. 1992 ൽ ഇന്ത്യയുടെ ഒമ്പതാമത്തെ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്തു, 1997 ൽ ഇന്ത്യയുടെ പ്രഥമപൗരനാവുകയും ചെയ്തു.
ഉന്നത വിജയം നേടിയ സുല്‍ത്താന്‍ബത്തേരി വള്ളുവടി കല്ലൂര്‍ക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ രാധികക്ക് രാഹുല്‍ഗാന്ധി എം പിയുടെ അഭിനന്ദനം. കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിലാണ് (CLA T) കെ.കെ. രാധികയെ ഉന്നതവിജയം കരസ്ഥമാക്കിയത്. വിവരമറിഞ്ഞ് രാഹുല്‍ഗാന്ധി നേരിട്ട് ഫോണില്‍ വിളിച്ചാണ് രാധികയെ അഭിനന്ദിച്ചത്.
ഈ നേട്ടം കൈവരിക്കുന്ന കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ഇന്ത്യയിലെ തന്നെ ആദ്യ വിദ്യാര്‍ത്ഥിനിയാണ് രാധിക. നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ പഠിച്ച രാധികക്ക് ഈ പരീക്ഷയില്‍ 1022ാം റാങ്ക് ലഭിച്ചിരുന്നു. വളരെ കഷ്ടതയനുവദിച്ച് പഠിച്ച രാധികക്ക് തുടര്‍ പഠനത്തിന് എല്ലാവിധ സഹായങ്ങളും ചെയ്യാമെന്നും രാഹുല്‍ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ട്. കല്ലൂര്‍ക്കുന്ന് കോളനിയിലെ കരിയന്‍-ബിന്ദു ദമ്പതികളുടെ മുത്തമകളാണ് രാധിക.
ചുറ്റുവട്ടം - ഒക്ടോബർ 24 ശനി
സംസ്ഥാനത്ത് ഇന്ന് 8253 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 6468 പേർ രോഗമുക്തരായി
കുരുമുളക് കൃഷിയെക്കുറിച്ച്
കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക് സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്. (ശാസ്ത്രീയനാമം: Piper nigrum).ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും, കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്. തെക്കേ ഇന്ത്യയിലെ വനങ്ങളിൽ നിന്നാണ് കുരുമുളക് വള്ളി ചെടി ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചത് ഈ കുരുമുളകാണ്. ഇംഗ്ലീഷിൽ Black pepper എന്ന പേരുണ്ടായത് സംസ്കൃതത്തിലെ പിപ്പലിയിൽ നിന്നുമാണ്. ഗ്രീക്ക് ഭാഷയിൽ പെപ്പറിയും, ലാറ്റിൻ ഭാഷയിൽ പിപർ എന്നും, ജർമൻ ഭാഷയിൽ ഫെഫ്ഫര് എന്ന പേരിലും അറിയപ്പെടുന്നു, തീരെ അപ്രധാനമായ ഒരു ഭൂവിഭാഗമായ കേരളത്തെത്തേടി അതിപ്രാചീനമായ കാലത്ത് തന്നെ യവനരും റോമാക്കാരും തേടി എത്തിയതും പിന്നീട് അവർ വന്ന വഴിതേടി യൂറോപ്പിലെ നിരവധിരാജ്യക്കാരും കേരളത്തിലെത്തിയതും കേരളത്തിൽ എന്നു തന്നെയല്ല ഇന്ത്യ മൊത്തം അടക്കിഭരിച്ചതും, കുരുമുളകിന്റെ യഥാർത്ഥ ഉറവിടം മലബാർ തീരം ആണെന്നുള്ള അറിവ് പാശ്ചാത്യർക്ക് മാർക്കോ പോളോ എന്ന സഞ്ചാരിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്നും ലഭിച്ചത് മൂലമായിരുന്നു. ഇന്ന് കുരുമുളക് ഉപയോഗിച്ച് സ്പ്രേ വരെ ഉണ്ടാക്കുന്നു. ഭൂമധ്യരേഖക്കടുത്തുള്ള ഉഷ്ണരാജ്യങ്ങളിലാണ് കുരുമുളക് വളരുന്നത്. വള്ളിച്ചെടിപോലെ പടർന്നു കയറുന്ന ഇനമാണ് ഇതിൽ പ്രധാനം. പച്ചക്കുരുമുളക് കുലകളിലായി ഉണ്ടാകുകയും അത് ഉണക്കി കറുത്ത കുരുമുളകും തൊലി കളഞ്ഞ് വെള്ളക്കുരുമുളകും ഉണ്ടാക്കുന്നു. ഔഷധഗുണമേറെയുള്ള കുരുമുളക് മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും വയറുസംബന്ധമായ വിവിധ അസുഖങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ട്.
ശബ്ദിക്കുന്ന കലപ്പ തുടങ്ങിയ കൃതികളിലൂടെ മലയാളത്തിലെ പുരോമമന സാഹിത്യത്തിന്റെ ശക്തനായ വക്താവായിരുന്നു പൊന്‍കുന്നം വര്‍ക്കി. പഴയ തലമുറയിലെ കരുത്തനായ എഴുത്തുകാരനായ അദ്ദേഹത്തിന്റെ എല്ലാ കൃതികളും വ്യക്തമായ രാഷ്ട്രീയാഭിമുഖ്യമുള്ളവയായിരുന്നു. കര്‍ഷകരും തൊഴിലാളികളും നേരിടുന്ന അനീതിക്കെതിരായ സര്‍ഗശബ്ദമായിരുന്നു ആ കൃതികള്‍. കേശവദേവിനെ പോലുള്ള എഴുത്തുകാര്‍ക്കൊപ്പം അദ്ദേഹം മലയാളസാഹിത്യത്തിലെ പുരോമമന സാഹിത്യത്തിന്റെ അമരക്കാരനായി പ്രകീര്‍ത്തിക്കപ്പെട്ടു.
ആലപ്പുഴ ജില്ലയിലെ എടത്വായിലാണ് വർക്കി ജനിച്ചത്. 1911-ൽ കോട്ടയം ജില്ലയിലെ പൊൻകുന്നത്തേക്ക്‌കുടുംബത്തോടൊപ്പം താമസംമാറി. മലയാളഭാഷയിൽ ഹയർ, വിദ്വാൻ ബിരുദങ്ങൾ പാസായ ശേഷം അദ്ധ്യാപകനായി. ‘തിരുമുൽക്കാഴ്ച’ എന്ന ഗദ്യകവിതയുമായാണ് വർക്കി സാഹിത്യ രംഗത്തേക്കു കടന്നത്. 1939-ലായിരുന്നു ഇത്. പ്രഥമകൃതിക്കുതന്നെ മദ്രാസ് സർവ്വകലാശാലയുടെ സമ്മാനം ലഭിച്ചു.
From the publisher's feed