
Sign up to save your podcasts
Or


സൈബര്‍ അധിക്ഷേപങ്ങളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണത്തിനു ഒരുങ്ങുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തി കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തണമെന്ന് ഡിജിപി സര്‍ക്കാരിനു ശുപാര്‍ശ നല്‍കി.
ലൈംഗിക അധിക്ഷേപത്തിനൊപ്പം തെറ്റായ ആക്ഷേപങ്ങളിലൂടെയുള്ള വ്യക്തിഹത്യയും കുറ്റകരമാക്കുന്ന തരത്തിലുള്ള നിയമനിര്‍മാണത്തിനാണ് ശുപാര്‍ശ. പൊലീസ് ആക്ടില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വകുപ്പില്ല. ഈ പ്രതിസന്ധി മറികടക്കാനാണ് കേരള പൊലീസ് ആക്ടില്‍ ഭേദഗതി കൊണ്ടുവരാന്‍ ആലോചിക്കുന്നത്.
കുട്ടികളുടെ വിശേഷങ്ങൾക്കൊപ്പം
കൂട്ടുകാർക്കും വിളിക്കാം, പാട്ടുപാടാം, വിശേഷങ്ങൾ പങ്കുവയ്ക്കാം –
വിളിക്കൂ – 9446034422 ഞായർ11 മണി മുതൽ 12 വരെ
പന്നികളുടെ ഗർഭകാലത്തീററ, പന്നികുഞ്ഞുങ്ങളുടെ തീററ
മറ്റ് ഏത് മൃഗങ്ങളെയും അപേക്ഷിച്ച് ഏറ്റവും എളുപ്പത്തിൽ വളരുന്നവയാണ് പന്നികൾ. ഉയർന്ന തീറ്റപരിവർത്തന ശേഷിയാണ് പന്നികളുടെ ഒരു ഗുണം. തിന്നുന്ന തീറ്റ ശരീരത്തിൽ മാംസമാക്കി മാറ്റുന്നതിനുള്ള കഴിവാണിത്. ചെടികൾ, പുല്ല്, ധാന്യങ്ങൾ, മില്ലുകളിൽനിന്നുള്ള ഉപോത്പന്നങ്ങൾ, കേടായ ഭക്ഷ്യവസ്തുക്കൾ, ചവറ് എന്നു തുടങ്ങി എന്തും പന്നികൾ ആഹാരമാക്കും. വളരെയെളുപ്പത്തിൽ വളരുമെന്നതുപോലെ എട്ട് മുതൽ ഒൻപത് മാസത്തിനുള്ളിൽ ഒരു പന്നിയെ ഇണചേർക്കാം. വർഷത്തിൽ രണ്ടുപ്രാവശ്യം ഇവ പ്രസവിക്കും. ഓരോ പ്രസവത്തിലും എട്ടു മുതൽ 12 വരെ കുഞ്ഞുങ്ങളുണ്ടാകും.
പ്രധാന വിശേഷങ്ങള്‍
01. ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ്; 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 115 പേര്‍ക്ക് രോഗമുക്തി
02. കോവിഡ് പ്രതിരോധം: ജില്ലയിലേത് മികച്ച പ്രവര്‍ത്തനങ്ങള്‍ എന്ന് രാഹുല്‍ ഗാന്ധി എം.പി. ആദിവാസി- ഗോത്രവര്‍ഗ മേഖലകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളിലും സംതൃപ്തി എന്നും എം.പി.
03. ജില്ലയില്‍ കാപ്പി സംസ്കരണ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക്. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കണമെന്നും മന്ത്രി.
04. ടെല്‍ എ ഹലോ അതിഥിയായി അബു സലിം. നാളെ വൈകുന്നേരം 4 മുതല്‍ 5 വരെ കുട്ടികള്‍ക്ക് അബൂസലീമുമായി വിശേഷങ്ങള്‍ പങ്കുവെക്കാം.
ഷജിഷ് ജാൻ - അമ്പലവയൽ RARS
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് അന്താ രാഷ്ട്ര സൗരസഖ്യത്തിന് പുറമെ ഇന്ത്യ രണ്ട് ഉദ്യമങ്ങള്‍ക്ക് കൂടി തുടക്കം കുറിച്ചിട്ടുണ്ട്. ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യ മാണ് ഇവയിലൊന്ന്. കാലാവസ്ഥാ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള അടിസ്ഥാനസൗകര്യ സൃഷ്ടിക്കായുള്ള സഖ്യമാണിത്. കാര്‍ബണ്‍ വര്‍ദ്ധന കുറയ്ക്കു ന്നതിനും, സാങ്കേതിക നവീനാശയങ്ങളുടെ മേഖലയില്‍ സഹകരിക്കുന്നതിനുമായി വിവിധ രാജ്യങ്ങളിലെ ഗവണ്‍മെന്റുക ള്‍ക്കും, സ്വകാര്യ മേഖലയ്ക്കും ഒരു വേദിയൊ രുക്കാന്‍ ഇന്ത്യയും, സ്വീഡനും സംയുക്തമായി തുടങ്ങിയതാണ് ‘ലീഡര്‍ഷിപ്പ് ഗ്രൂപ്പ് ഫോര്‍ ഇന്‍ഡസ്ട്രി ട്രാന്‍സിഷന്‍’.
കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതകള്‍ നേരിടുന്നതിനുള്ള കര്‍മ്മ പരിപാടികള്‍ക്ക് വികസിത രാജ്യങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് ഇന്ത്യ ഊന്നിപ്പറ ഞ്ഞിട്ടുണ്ട്. 2020-ഓടെ പ്രതിവര്‍ഷം മൂന്ന് ബില്യണ്‍ ഡോളര്‍ സ്വരൂപിക്കാനും ക്രമേണ തങ്ങളുടെ സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കാനുമുള്ള വാഗ്ദാനം അവര്‍ നിറവേറ്റണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. വികസിത രാഷ്ട്രങ്ങള്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തത് വഴി 2020-ന് ശേഷമുളള കാലയളവില്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് അധിക ബാധ്യത ഉണ്ടാകരുതെന്നും ഇന്ത്യ ആവശ്യപ്പെടും.
മൊത്തത്തില്‍ ക്രിയാത്മകമായ കാഴ്ചപ്പാടോടെ ചര്‍ച്ചകളില്‍ പങ്കെടുക്കാനും, തങ്ങളുടെ ദീര്‍ഘകാല വികസന താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കാനുമാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
ചായക്കട - ഒക്ടോബർ 20 - ഉത്തരവാദിത്വ ടൂറിസം
ഉത്തരവാദിത്വ ടൂറിസം എന്നത് ടൂറിസം മേഖലയിലെ ഒരു ബദൽ പ്രവർത്തനമാണ്. ഒരു നാടിന്റെ ആകർഷണങ്ങളെയും പ്രകൃതി മനോഹാരിതയെയും കലാcപവർത്തനങ്ങളെയും ആസൂത്രിത വിപണന തന്ത്രങ്ങളിലൂടെ വിനോദ സഞ്ചാര വ്യവസായമായി പരിവർത്തനം ചെയ്യുമ്പോൾ തദ്ദേശമൂഹത്തിനെന്തു ഗുണം ലഭിക്കുമെന്ന അബേഷണവും ടൂറിസം വികസനത്തിന്റെ അശാസ്ത്രീയ സമാപനങ്ങൾക്കെതിരായി ഉയർന്നു വന്ന ജനകീയ പ്രതിഷേധങ്ങളുമാണ് ഉത്തരവാദിത്വ ടൂറിസം എന്ന ആശയത്തിന്റെ പരീക്ഷണ പ്രയോഗശാലായായി കേരളത്തെ മാറ്റാൻ 2008-ൽ അന്നത്തെ സർക്കാരിനെ പ്രേരിപ്പിച്ചത്.
ഇന്ത്യ ഒട്ടുക്ക് ഓടിക്കൊണ്ടിരുന്ന ട്രെയിനുകള്‍ പാന്‍ട്രികാര്‍ ഉണ്ടായിരുന്നു. നിലവില്‍ അത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരവുമായിരുന്നു. പ്രത്യേകിച്ച് ദീര്‍ഘദൂര ട്രെയിനുകളില്‍ ഭക്ഷണം വലീയ ബുദ്ധിമുട്ടാവുന്ന സാഹചര്യത്തില്‍ പാന്‍ട്രികാറുകളെയാണ് മിക്കവരും ആശ്രയിക്കാറുള്ളത്. ഇതാണ് റെയില്‍വേ വിഭാഗം നിര്‍ത്തലാക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ റെയില്‍വേ ട്രെയിനുകള്‍ നിര്‍ത്തലാക്കിയിരുന്നു. ഇതോടൊപ്പമാണ് പാന്‍ട്രികാറുകള്‍ നിര്‍ത്തലാക്കിയത്. എന്നാല്‍ ഇനിമുതല്‍ അത് ആവശ്യമില്ലെന്നാണ് റെയില്‍വേയുടെ തീരുമാനം. അവിടെ പകരം എ.സി. ത്രീടയര്‍ ഘടിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
കഥയും കഥാകൃത്തും - ഉറൂബ് - നനഞ്ഞ ഒരു രാത്രി
വയനാട്ടിലെ മഴയും തണുപ്പുമാണ് ഈ കഥയില്‍ ഉറൂബിന്റെ വരികളിലൂടെ പെയ്‌തൊഴിയുന്നത്. മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട കഥകളില്‍ ഒന്നാണിത്. ഒറ്റൊക്ക് താമസിക്കുന്ന വാടകമുറിയിലേക്ക് മഴയുടെ സംസാരത്തെ മുറിച്ചെത്തുന്ന ഒരു യുവതിയാണ് കഥാപാത്രം. ...
From the publisher's feed