Community Radio Mattoli 90.4 FM

Community Radio Mattoli 90.4 FM

By Radio MattoliBusinessNon-Profit
Download on the App Store

Community Radio Mattoli 90.4 FM episodes

  • ലോക ഭക്ഷ്യദിനം

    ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. എല്ലാവർക്കും ഭക്ഷണം  എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ആ ഓർമ നില നിറുത്തുന്നതിന്,  ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World  Food Day : WFD ) ആയി ആചരിക്കുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ  ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.

    11 min
  • നേരും പൊരുളും - അക്കിത്തം അച്യുതൻ നമ്പൂതിരി

    മലയാള ഭാഷയിലെ ഒരു കവിയായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരി. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു. അതുപോലെതന്നെ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.94 ആം വയസ്സിൽ 2020 ഒക്ടോബർ 15-ആം തീയ്യതി വ്യാഴാഴ്ച്ച രാവിലെ 8:10 ന്, വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇദ്ദേഹം അന്തരിച്ചു.

    9 min
  • ചായക്കട - പച്ചതുരുത്ത് പദ്ധതി

    ജില്ലയില്‍  88 പച്ചതുരുത്തുകളാണുള്ളത്. 27 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  പദ്ധതിയുടെ ഭാഗമായി അനുമോദന പത്രം നല്‍കും. 4 നഗരസഭകള്‍ ഉള്‍പ്പെടെ ഇതില്‍  പങ്കാളികളാകും. ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്  പച്ചതുരുത്ത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്.  മൂന്ന് വര്‍ഷം പച്ചതുരുത്തിന്റെ പരിപാലനം ഇവര്‍ ഏറ്റെടുക്കും.

    മാവ്, ഈട്ടി, വേങ്ങ, ആഞ്ഞിലി, മാവ്, കുടംപുളി എന്നിവ ഇടകലര്‍ത്തിയാണ്  പച്ചതുരുത്ത് തയ്യാറാക്കുന്നത്. സര്‍ക്കാര്‍ അധീനതയിലുള്ള പൊതു സ്ഥലങ്ങള്‍  ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ജൈവവേലി കെട്ടിയാണ് പച്ചതുരുത്തിനെ  സംരക്ഷിക്കുന്നത്.


    6 min
  • സ്മരണാഞ്ജലി - അക്കിത്തം

    ആത്മാവിൽ കണ്ണുനീരണിഞ്ഞ ബോധിസത്വനാണ് അക്കിത്തം. എല്ലാ സംഘങ്ങളിലും ഒറ്റയ്ക്കായിപ്പൊവുകയും  എല്ലാ സമരങ്ങളിലും തോറ്റു പോവുകയും എല്ലാ യുദ്ധങ്ങളിലും മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ബോഴും മഹാപരിത്യാഗിയായ ഈ കവിബുദ്ധന്റെ  'അക്ഷര' സ്നേഹസാരം കാലങ്ങളെ അതിജീവിക്കുകതന്നെ ചെയ്യും

    10 min
  • ലോക കൈകഴുകൽ ദിനം

    കൈകഴുകൽ ശീലം  പ്രചരിപ്പിക്കുന്നതിലേയ്ക്കായി  വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 - നു ആചരിക്കുന്ന ദിനമാണു് ലോക കൈകഴുകൽ ദിനം. 2008 - ൽ ആണ് ഇതിന്റെ  ആരംഭം. 2008 - ൽ സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ  കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ  സംരംഭത്തിന്റെ ചിഹ്നം 

    വയറിളക്കം, ന്യൂമോണിയ എന്നിവയാണ്  ശിശു മരണങ്ങൾക്കുള്ള പ്രധാന കാരണം. ഈ രോഗങ്ങൾ മൂലം പ്രതിവർഷം മൂന്നര മില്യൺ ശിശു മരണങ്ങൾ ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യ സംഘടന  കണക്കാക്കുന്നത്.   ഒക്ടോബർ 15 ആഗോള കൈകഴുകൽ ദിനമായി ആചരിക്കുന്നു.  കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ കൈകളുടെ ശുചിത്വം ഉറപ്പു വരുത്തേണ്ടത് ഓരോ  വ്യക്തിയുടെയും ഉത്തരവാദിത്തമാണ്.

    കൈകൾ അണു വിമുക്തമാക്കുക, ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുക, സാമൂഹിക  അകലം പാലിക്കുക എന്നിവയിലൂടെ മാത്രമേ കൊവിഡിനെ പ്രതിരോധിക്കാനാവൂ.  സോപ്പുപയോഗിച്ച് കൈകഴുകുന്നത് ശീലമാക്കണം. രോഗങ്ങൾ വരാതിരിക്കാനും  മറ്റുള്ളവർക്ക് പകർത്താതിരിക്കാനും സോപ്പുപയോഗിച്ചുള്ള കൈകഴുകലിലൂടെ  സാധിക്കും. കണ്ണ്, മൂക്ക് ,വായ, എന്നിവ കൈകൾ കൊണ്ട് അറിയാതെ സ്പർശിക്കുന്ന ശീലം  പലർക്കുമുണ്ട്. അതുകൊണ്ടു തന്നെ കൈകളുടെ ശുചിത്വം ഏറെ പ്രധാനമാണ്. ദിവസവും  കുറഞ്ഞത് ആറു തവണയെങ്കിലും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണമെന്നാണ്  ലോകാരോഗ്യ സംഘടനയുടെ നിർദേശം. ഭക്ഷണത്തിനു മുൻപും ശേഷവും മാത്രമല്ല  ശൗചാലയങ്ങൾ ഉപയോഗിച്ച ശേഷവും കൈകൾ വൃത്തിയാക്കണം.

    രോഗാണുക്കളെ ഇല്ലാതാക്കും വിധം ശരിയായ വിധത്തിൽ കഴുകുക എന്നത്  പ്രധാനമാണ്. കൊവിഡ് കാലത്ത് സമ്പർക്ക സാധ്യതയുള്ള വസ്തുക്കൾ, പ്രതലങ്ങൾ  എന്നിവ സ്പർശിച്ചാലും പണമിടപാടുകൾ നടത്തിയാലും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ  അണുവിമുക്തമാക്കുന്നത് രോഗപകർച്ച തടയാൻ സഹായിക്കും

    4 min

About Community Radio Mattoli 90.4 FM

From the publisher's feed

Radio Mattoli 90.4 FM is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of…