Community Radio Mattoli 90.4 FM

Community Radio Mattoli 90.4 FM

By Radio MattoliBusinessNon-Profit
Download on the App Store

Community Radio Mattoli 90.4 FM episodes

  • സ്മരണാഞ്ജലി - കെ രാഘവൻ മാസ്റ്റർ

    മലയാളത്തനിമയുള്ള ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് കെ  രാഘവന്‍. കര്‍ണ്ണാടകസംഗീതത്തിലും ലളിതസംഗീതത്തിലും നാടന്‍ പാട്ടുകളിലും  ഒരുപോലെ പ്രാഗത്ഭ്യമുള്ള അദ്ദേഹത്തിന്റെ സംഗീതരംഗത്തെ സംഭാവനകള്‍  വിലമതിക്കാനാവാത്തതാണ്.

    തലശേരിയിലെ തലായില്‍ എം കൃഷ്ണന്റെയും നാരായണിയുടെയും മകനായി 1914 -ല്‍  ആയിരുന്നു കെ രാഘവന്റെ ജനനം. ചെറുപ്പത്തിലേ സംഗീതം അഭ്യസിച്ച അദ്ദേഹം  കാല്‍പന്തുകളിയിലും നിപുണനായിരുന്നു. 1939ല്‍ തംബുരു ആര്‍ട്ടിസ്റ്റായി  മദ്രാസ് ആകാശവാണിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച കെ രാഘവന്‍ 1950 ല്‍  കോഴിക്കോട് ആകാശവാണിയില്‍ എത്തിയതോടെയാണു സിനിമാമേഖലയുമായി അടുത്ത്  ബന്ധപ്പെടുന്നത്.

    11 min
  • നേരും പൊരുളും - വിശപ്പ് രഹിത ഇന്ത്യ

    ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സില്‍ ഇന്ത്യ 94ാം സ്ഥാനത്ത്. 107 രാജ്യങ്ങളാണ്  സൂചികയില്‍ ഉള്ളത്. വിശപ്പ് രഹിത രാജ്യമാക്കാനുള്ള നടപടികള്‍  പ്രവര്‍ത്തികമാക്കുന്നതില്‍ പരാജയപ്പെട്ടതും പദ്ധതികളുടെ നടത്തിപ്പില്‍  ഫലപ്രദമായ നിരീക്ഷണം ഏര്‍പ്പെടുത്താതതും തണുപ്പന്‍ സമീപവുമാണ് ഇന്ത്യയെ  ഹംഗര്‍ ഇന്‍ഡെക്‌സിനെ സീരിയസ് കാറ്റഗറിയിലേക്ക് എത്തിച്ചത്.

    ഇന്ത്യയ്‌ക്കൊപ്പം ബംഗ്ലാദേശും പാക്കിസ്ഥാനും സീരിയസ് കാറ്റഗറിയില്‍  ഉണ്ടെങ്കിലും അവയുടെ സ്ഥാനം ഇന്ത്യയേക്കാള്‍ മുന്നിലാണ്. ബംഗ്ലാദേശ് 75ാം  റാങ്കില്‍. പാക്കിസ്ഥാന്‍ 88ാം സ്ഥാനത്ത്. 78ാം സ്ഥാനത്ത്  മ്യാന്‍മറുമുണ്ട്.

    6 min
  • ചായക്കട - ഒക്ടോബർ 19 - കാലികളിൽ രോഗബാധ

     വയനാട്ടിൽ കന്നുകാലികളിൽ വൈറസ് രോഗം  പടരുന്നു. കാപ്രിപോക്സ് വൈറസ് മൂലമുണ്ടാകുന്ന ലംബി സ്കിൻ ഡിസീസ് എന്ന  പകർച്ചവ്യാധിയാണു കണ്ടെത്തിയിരിക്കുന്നത്. രണ്ടു മാസത്തിനിടെ 6 തദ്ദേശ  സ്ഥാപനങ്ങളിലായി 22 പശുക്കൾക്കു രോഗമുണ്ടായി. ശരീരത്തിൽ എല്ലായിടത്തും  മുഴകൾ രൂപപ്പെടുകയും പിന്നീട് ഇവ പൊട്ടി വ്രണമായി മാറുകയുമാണ്.  രോഗബാധയുണ്ടായ പശുക്കളുടെ പാലുൽപാദനവും കുറഞ്ഞു. ചില പശുക്കളുടെ കറവ  വറ്റിി. തീറ്റയോടു മടുപ്പുണ്ടായതിനാൽ മെലിഞ്ഞുണങ്ങുകയാണ്.

    5 min
  • ചുറ്റുവട്ടം - ഒക്ടോബർ 19

    പ്രധാന വിശേഷങ്ങൾ

    01. ജില്ലയില്‍ 51 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ; 128 പേര്‍ക്ക് രോഗമുക്തി

    02. ജില്ലയില്‍ കന്നുകാലികളില്‍ വൈറസ് രോഗം പടരുന്നു. രണ്ടു മാസത്തിനിടെ 6 തദ്ദേശ സ്ഥാപനങ്ങളിലായി 22 പശുക്കള്‍ക്കു രോഗബാധ.
    03. ബത്തേരി, മാനന്തവാടി പോളിക്ലിനിക്കുകളില്‍ ഇനി മുതല്‍ 24 മണിക്കൂര്‍ സേവനം. മൂന്നു ഷിഫ്റ്റുകളായാണ് പ്രവര്‍ത്തനം.
    04. ജില്ലാ ആശുപത്രിയില്‍ ഹിമോഫീലിയ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ആരംഭിക്കാന്‍ നടപടികള്‍ തുടങ്ങി . തലാസീമിയ, സിക്കിള്‍സെല്‍ അനീമിയ എന്നീ രോഗങ്ങള്‍ക്കും ചികിത്സ ലഭ്യമാകും.

    12 min
  • അഭിമുഖം - കെഞ്ചിറ - വിനുഷ രവി

    കെഞ്ചിര  എന്ന സിനിമയുടെ വിജയത്തില്‍ അഭിമാനിക്കുകയാണ് വയനാട് മാനന്തവാടി ദ്വാരക  പത്തില്‍ക്കുന്ന് കോളനിയിലെ വിനുഷ രവി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍  മികച്ച രണ്ടാമത്തെ ചിത്രമായ കെഞ്ചിരയിലെ നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്  വിനുഷയാണ്.

    ആദിവാസിവിഭാഗക്കാര്‍  നേരിടുന്ന ചൂഷണങ്ങളും പ്രതിസന്ധികളും അവര്‍ തന്നെ പറയുമ്പോള്‍ അതിന്റെ ആഴം  കൂടും. ഗോത്രവിഭാഗത്തില്‍ത്തന്നെ പിന്നാക്കം നില്‍ക്കുന്ന  പണിയവിഭാഗത്തിലുള്ളവരാണ് സിനിമയില്‍ അഭിനയിച്ചവരില്‍ ഭൂരിഭാഗവും. ഇവരാരും  തന്നെ അഭിനയം പഠിച്ചിട്ടില്ല. കെഞ്ചിര ഇവര്‍ക്ക് വെറും സിനിമയല്ല.  സിനിമയില്‍ ജീവിക്കുകയായിരുന്നു. പത്തില്‍ക്കുന്ന് കോളനിയിലെ വിനുഷ രവിയാണ്  നായികാകഥാപത്രത്തെ അവതരിപ്പിച്ചത്. ആദ്യമായിട്ടായിരുന്നു വിനുഷ കാമറയ്ക്ക്  മുന്നിലെത്തിയത്. വിനുഷയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്  കെഞ്ചിരയിലെ വേഷം.

    പണിയ  ഭാഷയില്‍ ആദിവാസി കോളനികളില്‍ തന്നെയായിരുന്നു സിനിമയുടെ ചിത്രീകരണം.  വിനുഷയുടെ അച്ഛന്‍ രവിയും അമ്മ ബിന്ദുവും സഹോദരി വനീതയും  വേഷമിട്ടിട്ടുണ്ട്. ഗോവ ഫിലിം ഫെസ്റ്റിവലിന്റെ പ്രദര്‍ശന വിഭാഗത്തിലേക്ക്  കെഞ്ചിര തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിനുഷയും അച്ഛനും ഗോവയില്‍പ്പോയി  അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

    16 min
  • കഥയും കഥാകൃത്തും- പൊൻകുന്നം വർക്കി - ആ വാഴവെട്ട്

    എഴുത്തില്‍ വരുത്തിയ വിപ്ളവം  ഒരു ജനതയുടെ ചിന്തയിലേക്കും വ്യാപിച്ചു പൊന്‍കുന്നം വര്‍ക്കി.  മുതലാളിത്തത്തിനും കിരാതഭരണകൂടങ്ങള്‍ക്കുമെതിരായ ചിന്തകള്‍ പ്രചരിപ്പിച്ച്  നട്ടെല്ലുള്ള സാഹിത്യം എന്തെന്ന് കാട്ടിക്കൊടുക്കുകയായിരുന്നു അദ്ദേഹം. എഴുത്തിലൂടെ  വിശുദ്ധന്മാരെ സൃഷ്ടിക്കാന്‍ വര്‍ക്കി ശ്രമിച്ചില്ല. പാപികളെ  വിശുദ്ധരാക്കുന്ന കപടസാഹിത്യം തനിക്കറിയില്ലെന്നായിരുന്നു വര്‍ക്കിയുടെ  മതം.  തിരുമുല്‍ക്കാഴ്ച,  ഏഴകള്‍, അള്‍ത്താര, സങ്കീര്‍ത്തനം, സ്വര്‍ഗം നാണിക്കുന്നു, തുടങ്ങിയ സൃഷ്ടികള്‍ പറയുന്ന സത്യം വര്‍ക്കിയിലെ  ധീരതയുടെ പ്രതിഫലനമാണ്.  തൊണ്ണൂറ്റി നാലാം പിറന്നാളും കെങ്കേമമായി  ആഘോഷിച്ച് യാത്രയാവുമ്പോഴും ആ നിഷേധിയുടെ ഓര്‍മ്മ മറ്റുള്ളവര്‍ക്ക്  പ്രചോദനമായി മരിക്കാതെ നിലകൊള്ളും.

    16 min
  • നേരും പൊരുളും - ലോക ഭക്ഷ്യപദ്ധതി

    ലോക ഭക്ഷ്യപദ്ധതിക്കാണ്‌ ഇത്തവണത്തെ സമാധാനനൊബേൽ.  പട്ടിണിയോട്‌ പടപൊരുതുന്ന സംഘടനയ്ക്ക്‌ കൈവന്ന ഈ പുരസ്കാരം എന്തുകൊണ്ടും  അവർക്കർഹതപ്പെട്ടതായിരുന്നു.  ഒട്ടേറെ രാജ്യങ്ങളിൽ സ്കൂൾ കുട്ടികൾക്ക്  ഉച്ചഭക്ഷണം ലഭ്യമാക്കുന്ന, ദാരിദ്ര്യത്തോട്‌ സന്ധിയില്ലാപോരാട്ടം നടത്തുന്ന  ലോക ഭക്ഷ്യപദ്ധതിക്ക്‌ സമാധാനത്തിനുള്ള ഈ വർഷത്തെ നൊേബൽ സമ്മാനം  നൽകുകവഴി  നോർവീജിയൻ നൊബേൽ കമ്മിറ്റി മാനവരാശിക്കാകെ വലിയ സന്ദേശമാണ്  നൽകുന്നത്. വിശപ്പാണ് ഏറ്റവും രൂക്ഷമായ അസമാധാനം. പട്ടിണിയായവർക്ക് ഭക്ഷണം  ലഭ്യമാക്കുക, പോഷകാഹാരമില്ലാത്തവർക്ക് പോഷകാഹാരം ലഭ്യമാക്കുക എന്നത്  ഭരണകൂടങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമാണെന്നതുപോലെ ധാർമികമായി എല്ലാവർക്കും  ഉത്തരവാദിത്വമുള്ളതുമാണ്. പ്രകൃതിവിഭവങ്ങളും ഭക്ഷ്യവസ്തുക്കളും  എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന സന്ദേശവും പുരസ്കാര ലബ്‌ധിയിൽ  അടങ്ങിയിട്ടുണ്ട്.

    6 min

About Community Radio Mattoli 90.4 FM

From the publisher's feed

Radio Mattoli 90.4 FM is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of…