
Sign up to save your podcasts
Or


ഐക്യരാഷ്ട്രസഭ (United Nations-Nations Unies) രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്. യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്. 1945-ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച് ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്.
ലോകരാജ്യങ്ങൾക്കിടയിൽ സൗഹൃദം വളർത്തിയെടുക്കാനായി രണ്ടാംലോകയുദ്ധത്തിനു പിന്നാലെ രൂപപ്പെടുത്തിയെടുത്ത സംഘടനയാണ് ഐക്യരാഷ്ട്രസഭ (യുണൈറ്റഡ് നേഷൻസ്). ഇന്ന് ലോകത്തെ ഏറ്റവുംവലിയ അന്താരാഷ്ട്രസംഘടനയാണിത്. പ്രകൃതിദുരന്തങ്ങൾ മുതൽ യുദ്ധംവരെ, ദാരിദ്ര്യം മുതൽ മഹാമാരിവരെ, വിദ്യാഭ്യാസം, പൈതൃകം, സാമ്പത്തികരംഗം, മനുഷ്യാവകാശം, അഭയാർഥിപ്രശ്നങ്ങൾ തുടങ്ങിയ എല്ലാമേഖലകളെയും ഒരു കുടക്കീഴിൽ സംഘടന കൈകാര്യംചെയ്യുന്നു. അന്താരാഷ്ട്രതലത്തിൽ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും വികസനം സാധ്യമാക്കുകയുമാണ് സംഘടനയുടെ പ്രധാനലക്ഷ്യം. രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള പൊതുവേദികൂടിയാണിത്.
പിഎസ് സി ബിരുദതലത്തിലുളള പരീക്ഷയുടെ ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കാൻ പിഎസ്‌സി യോഗത്തിൽ തീരുമാനമായി. മലയാളത്തിലും പരീക്ഷ വേണമെന്ന് ആവശ്യമുന്നയിച്ച് പിഎസ്‌സിക്ക് മുന്നില്‍ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. മലയാളത്തിലും ചോദ്യങ്ങള്‍ വേണമെന്നുള്ള ആവശ്യം ന്യായമാണെന്ന് കണ്ടതോടെ ഇക്കാര്യം പരിശോധിക്കാന്‍ മുഖ്യമന്ത്രി പിഎസ്‌സിയോട് നിര്‍ദേശിക്കുകയായിരുന്നു. ഇതോടൊപ്പം തമിഴ് കന്നട ഭാഷകളിലും ചോദ്യപേപ്പറുകള്‍ ലഭ്യമാക്കും.
അക്കിത്തം സ്മരണകളിലൂടെ- മാതൃഭൂമി
''എത്രനാളായീ കണ്ടിട്ടെത്രനാളായീ ഹംസ-
ഉള്ളിക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാഫെഡ് മുഖേന ഉള്ളിയും സവാളയും എത്തിക്കാനാണ് നീക്കം. ഇതിനായി നടപടിക്രമങ്ങൾ ആരംഭിച്ചു.ചെറുപയർ, തുവരപരിപ്പ്, ഉഴുന്ന് എന്നിവയുടെ ക്ഷാമവും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.സവാളയ്‌ക്കും ഉള്ളിയ്‌ക്കും ദിനംപ്രതിയാണ് വില വർധിക്കുന്നത്. കേരളത്തിലേക്കുള്ള ഇറക്കുമതി കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.നാഫെഡ് വഴി കൂടുതൽ സവാള ഇറക്കുമതി ചെയ്‌ത് സപ്ലൈകോ വഴി വിതരണം ചെയ്യാനാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്.സവാളയ്‌ക്ക് തൊണ്ണൂറ് രൂപയും ഉള്ളിക്ക് നൂറ്റി ഇരുപതുമായിരുന്നു ചാല ചന്തയിലെ കഴിഞ്ഞദിവസത്തെ വില. പത്ത് രൂപവച്ച് ദിവസവും വർധിക്കുന്ന സാഹചര്യമാണ്.നേരത്തെയും ഇതുപോലെ പ്രതിസന്ധി ഉടലെടുത്തിരുന്നു. അന്നും നാഫെഡ് വഴി സവാള ഇറക്കുമതി ചെയ്താണ് വിലകയറ്റം നിയന്ത്രിച്ചത്. വടക്കേ ഇന്ത്യൻ സംസ്ഥാനനങ്ങളിലെ വെള്ളപ്പൊക്ക കെടുതി കേരളത്തിലേക്ക് സവാള, ഉള്ളി എന്നിവ എത്തുന്നതിനെ കാര്യമായി ബാധിച്ചിരുന്നു.
.
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് ഐ വി ശശി എന്നറിയപ്പെടുന്ന ഇരുപ്പം വീട് ശശിധരൻ. ഏകദേശം 150-ഓളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ ശൈലിയും സംവിധാന രീതിയും അദ്ദേഹത്തിന്റെ ചിത്രങ്ങളെ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിർത്തുന്നു. ഒരു കലാ സംവിധായകനായിട്ടായിരുന്നു ഐ വി ശശി തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. പിന്നീട് നിരവതി ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ച അദ്ദേഹം ഇരുപത്തി ഏഴാം വയസ്സിൽ 'ഉത്സവം' എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു. ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് ചേർത്തിരുന്നില്ലെങ്കിലും ആദ്യം സംവിധാനം ചെയ്ത ചലച്ചിത്രം ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ ആദ്യത്തെ A വിഭാഗത്തിൽ പെട്ട സിനിമയായ 'അവളുടെ രാവുകൾ' സംവിധാനം ചെയ്തത് ഐ വി ശശി ആയിരുന്നു. വൻ വിജയമായി മാറിയ ഈ ചിത്രം ഹിന്ദിയിലേയ്ക്കും മൊഴിമാറ്റം നടത്തിയിരുന്നു.
ഷജിഷ് ജാൻ – അമ്പലവയൽ RARS
കർഷകർക്ക് സഹായിയായി കാലാവസ്ഥ ബുളളറ്റിൻ, കാർഷിക കീട കലണ്ടർ, കാലാവസ്ഥാ മുന്നറിയിപ്പുകൾ
ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ്; 122 പേര്‍ക്ക് രോഗമുക്തി 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ.
പ്രതിസന്ധികള്‍ താല്‍ക്കാലികമാണെന്നും വിനോദ സഞ്ചാരികളുടെ പറുദീസയായി കേരളം മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചീങ്ങേരി റോക്ക് സാഹസിക ടൂറിസം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു.
തെരുവുനായ നിയന്ത്രണ പദ്ധതിയായ ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോളിന് ജില്ലയില്‍ തുടക്കമായി. പ്രത്യേകം പരിശീലനം നേടിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
ആര്‍ ടി പി സി ആര്‍ പരിശോധനക്കുള്ള വൈറോളജി ലബോറട്ടറി ഡി എം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. .നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസായിരിക്കും ഡി എം വിംസിലും ആര്‍ ടി പി സി ആര്‍ പരിശോധനക്ക് ഈടാക്കുന്നത്.
ചായക്കട - കോവിഡ് കാലത്ത് തെരെഞ്ഞെടുപ്പു പ്രചരണത്തിനിറങ്ങുമ്പോൾ
From the publisher's feed