
Sign up to save your podcasts
Or


വിനുഷ രവി - കെഞ്ചിറ സിനിമയിലെ നായിക
അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ ഏറെ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയ ചിത്രമാണ് കെഞ്ചിര. മൂന്നോളം പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മനോജ് കാന നിർമ്മിച്ച് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച രണ്ടാമത്തെ ചിത്രം, മികച്ച ഛായാഗ്രഹകൻ, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്കാരങ്ങളാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ സ്വന്തമാക്കിയത്.
മലയാളത്തിന്റെ ഭാവഗായകൻ ചങ്ങമ്പുഴ കൃഷ്ണപിള്ള എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള ചങ്ങമ്പുഴ തറവാട്ടിൽ 1911 ഒക്ടോബർ 10-ാം തീയതി ജനിച്ചു. അച്ഛൻ തെക്കേടത്ത് വീട്ടിൽ നാരായണ മേനോൻ, അമ്മ ചങ്ങമ്പുഴ പാറുക്കുട്ടിയമ്മ. ദാരിദ്ര്യം നിമിത്തം ചങ്ങമ്പുഴയുടെ ബാല്യകാല വിദ്യാഭ്യാസം പോലും ക്ലേശകരമായിരുന്നു. ഇടപ്പള്ളി മലയാളം പ്രൈമറിസ്കൂൾ, ആലുവ സെന്റ്മേരീസ് സ്കൂൾ, രാമവർമ്മ ഹൈസ്കൂൾ, സെന്റ് ആൽബർട്ട്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം; .എറണാകുളം മഹാരാജാസ് കോളജിലും തിരുവനന്തപുരം ആർട്ട്സ് കോളജിലും പഠിച്ച് ബി എ ഓണേഴ്സ് ബിരുദം നേടി. കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ ചങ്ങമ്പുഴ അറിയപ്പെടുന്ന കവിയായിമാറിയിരുന്നു. “ആ പൂമാല” തുടങ്ങി വ്രണിത ഹൃദയത്തിൽ ഒടുങ്ങുന്ന 53 കവിതകളുടെ സമാഹാരമായ “ബാഷ്പാജ്ഞലി” അദ്ദേഹത്തിന്റെ 23-ാം വയസ്സിൽ പ്രസിദ്ധീകരിച്ചു. 1940-ൽ പഠനം പൂർത്തിയാകുന്നതിന് മുൻപുതന്നെ തന്റെ ഗുരുനാഥൻ കൂടിയായ രാമൻ മേനവന്റെ പുത്രിയായ ശ്രീദേവിയമ്മയെ ചങ്ങമ്പുഴ വിവാഹംചെയ്തു.
കുട്ടികളുടെ വിശേഷങ്ങൾക്കൊപ്പം,
കുഞ്ഞുകൂട്ടുകാർ ഫോണിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു.
ഡോ. രേഖ - നേത്രരോഗവിദഗ്ദ്ധ - പാതിരിച്ചാൽ ഗവ. ആയുർവേദ ആശുപത്രി
കുട്ടികളുടെ നേത്രപരിചരണം
50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമകളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജല്ലിക്കട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി അർഹനായി.
ചായക്കട - കൊറോണ- യുവാക്കളും കരുതലോടെയിരിക്കണം
കോവിഡ് ബാധിച്ചുവെന്നാല്‍ ജീവിതം അവസാനിച്ചെന്ന് അര്‍ത്ഥമില്ലെന്നും വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്നു൦ അദ്ദേഹം അഭിപ്രായപ്പെട്ടു. വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു ലോകാരോഗ്യ സംഘടന (WHO) തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയാസിസിന്‍റെ പ്രതികരണം. ചില രാജ്യങ്ങളില്‍ വൈറസ് വ്യാപനം വര്‍ധിക്കുന്നതിനു കാരണം യുവാക്കളുടെ അശ്രദ്ധയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാകുന്നതിനാലാണ് വൈറസ് വ്യാപനം വര്‍ധിക്കുന്നതെന്നും യുവാക്കളുടെ അശ്രദ്ധയ്ക്ക് ഇതില്‍ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും വൈറസ് രോഗ സാധ്യത കൂടുതലാണെങ്കിലും ചെറുപ്പക്കാർക്കും അപകടസാധ്യതയുണ്ട്. ഈ അപകടസാധ്യതയെക്കുറിച്ച് ചെറുപ്പക്കാരെ ബോധ്യപ്പെടുത്തുക എന്നതാണ് ഞങ്ങൾ നേരിടുന്ന ഒരു വെല്ലുവിളി. യുവാക്കള്‍ വൈറസിന് മുന്നില്‍ അപരാജിതരല്ല, ടെഡ്രോസ് അഥനോം ചൂണ്ടിക്കാട്ടി.
മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകള്‍ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാര്‍ക്ക് കഥാരചനയില്‍ മാര്‍ഗ്ഗദര്‍ശിയാകാന്‍ ഈ കഥകള്‍ പ്രയോജനപ്പെടും. ഈ ലക്കത്തില്‍ ഉറൂബിന്റെ ‘സര്‍വ്വേക്കല്ല്’ എന്ന കഥ വായിക്കുക.
സര്‍വേക്കല്ല്
കുട്ടപ്പപ്പണിക്കര്‍ കുഞ്ഞിത്തേയിഅമ്മയെ കല്യാണം കഴിച്ചു. കുട്ടപ്പപ്പണിക്കര്‍ക്കു സന്തോഷമായി; കുഞ്ഞിത്തേയിഅമ്മയ്ക്കും സന്തോഷമായി. എല്ലാറ്റിലുമധികം സന്തോഷമായത് കുഞ്ഞിത്തേയിഅമ്മയുടെ അമ്മാമനായ ഈച്ചരന്‍ നായര്‍ക്കാണ്. തറവാടിനോടു കൂറുള്ള ആ കാരണവര്‍ തന്റെ തറവാട്ടിലെ ഏകസന്തതിയായ ആ മരുമകളുടെ വിവാഹത്തെപ്പറ്റി വേവലാതിപ്പെട്ടിരിക്കയായിരുന്നു. കുഞ്ഞിത്തേയിഅമ്മയില്‍ ഒരു പൊടിപ്പുണ്ടായിട്ടുവേണം ആ തറവാടു നിലനില്‍ക്കാന്‍. ഒരു പൂവെടുത്തുപോലും ഏറ്റാതെയാണ് ഈച്ചരന്‍ നായര്‍ അവളെ വളര്‍ത്തിയിട്ടുള്ളത്. അമ്മയും അച്ഛനുമില്ലാത്ത ആ പെണ്‍കിടാവ് അമ്മാമന്റെ തണലില്‍ വളര്‍ന്ന് പതിനെട്ടും കഴിഞ്ഞു പന്തലിച്ചുനില്ക്കുകയാണ്. എങ്ങനെ വേവലാതിപ്പെടാതിരിക്കും.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതിയാണ് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പൂര്‍ത്തിയായത്. ജില്ലയില്‍ 263 ഹൈടെക് ലാബുകളുടെയും 155 ഹൈടെക് ക്ലാസ് മുറികളുടെയും നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. 11,568 ഉപകരണങ്ങളും കൈമാറിയിട്ടുണ്ട്.
From the publisher's feed