Community Radio Mattoli 90.4 FM

Community Radio Mattoli 90.4 FM

By Radio MattoliBusinessNon-Profit
Download on the App Store

Community Radio Mattoli 90.4 FM episodes

  • സ്മരണാഞ്ജലി - പ്രണബ് കുമാർ മുഖർജി - സെപ്ത. 01

    ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു പ്രണബ് കുമാർ മുഖർജി.  കേന്ദ്രമന്ത്രി സഭയിൽ  ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു. പതിനാലാം ലോകസഭയിലെ വിദേശകാര്യ മന്ത്രിയായും പതിനഞ്ചാം ലോകസഭയിലെ  അംഗവുമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം പശ്ചിമബംഗാളിലെ ജാംഗിപ്പൂർ ലോകസഭാമണ്ഡലത്തിൽ നിന്നുമാണ്‌ ലോകസഭാംഗമായത്. 2019-ൽ ഭാരതത്തിൻെ്‌റ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി രാഷ്ട്രം ആദരിച്ചു.

    ഇന്ദിര ഗാന്ധിയുടെ കൈപിടിച്ചാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിയത്.  കോണ്‍ഗ്രസിലെ ട്രബ്ള്‍ ഷൂട്ടര്‍ ആയി അറിയപ്പെട്ടിരുന്ന  പ്രണബ്  ദാ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചെങ്കിലും രാജ്യത്തിന്റെ പ്രഥമ പൗരന്‍  ആക്കിയാണ് അദ്ദേഹത്തോട് പാര്‍ട്ടി നീതി പുലര്‍ത്തിയത്.







    13 min
  • ചുറ്റുവട്ടം - aug 29-2020

    കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങള്‍ക്ക് ചുറ്റും ബഫര്‍സോണ്‍  പ്രഖ്യാപിച്ചുകൊണ്ട് ഇറങ്ങിയ കേന്ദ്രസര്‍ക്കാര്‍ നോട്ടിഫിക്കേഷനും വയനാട്  വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കാനുള്ള കേരള ഫോറസ്റ്റ്  ഡിപ്പാര്‍ട്ടുമെന്റിന്റെ ശിപാര്‍ശയും ഈ വന്യജീവിസങ്കേതങ്ങള്‍ക്ക്  സമീപത്തുള്ള ജനങ്ങളെ തീര്‍ത്തും അവഗണിക്കുന്നതാണ് എന്ന് ബിഷപ് ജോസ്  പൊരുന്നേടത്തിന്റെ അദ്ധ്യക്ഷതയില്‍ മാനന്തവാടി രൂപതയില്‍ ചേര്‍ന്ന വിവിധ  രൂപതാതല സംഘടനകളുടെ യോഗം വിലയിരുത്തി. ജനങ്ങള്‍ക്ക് അദ്ധ്വാനിക്കാനും  ജീവിക്കാനും അതിജീവിക്കാനുമുള്ള അവകാശത്തെ പൂര്‍ണമായും ഇല്ലാതാക്കുന്ന  പ്രസ്തുത വിജ്ഞാപനം ഈ വന്യജീവിസങ്കേതങ്ങള്‍ക്കുചുറ്റും 1 കിലോമീറ്റര്‍  വായുദൂരത്തില്‍ ഉള്ള ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഇക്കോ സെന്‍സിറ്റീവ്  സോണായി പ്രഖ്യാപിക്കുന്നതാണ്. സംസ്ഥാനസര്‍ക്കാരിന്‍റെ ശിപാര്‍ശയും  കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയത്തിന്‍റെ ഈ തീരുമാനത്തിന് പിന്നിലുണ്ട്.  വന്യജീവിസങ്കേതമായും ഇക്കോ സെന്‍സിറ്റീവ് സോണുകളായും പ്രഖ്യാപിക്കുന്പോള്‍  പാലിക്കേണ്ട നടപടിക്രമങ്ങളുടെ സുതാര്യതക്കുറവും പല നിയമങ്ങളുടെയും പ്രകടമായ  ലംഘനങ്ങളും യോഗം ചര്‍ച്ച ചെയ്തു.

    പരിസ്ഥിതിലോലപ്രദേശത്തിനുംപുറമേവയനാട്വന്യജീവിസങ്കേതത്തെകടുവാസങ്കേതമാക്കിമാറ്റാനുള്ളനീക്കങ്ങള്‍കേരളഫോറസ്റ്റ്ഡിപ്പാര്‍ട്ട്മെന്‍റുംആരംഭിച്ചിരിക്കുന്നത്ഗൗരവായികാണണം.   കടുവകളെക്കുറിച്ചുള്ളകേരളഫോറസ്റ്റ്ഡിപ്പാര്‍ട്ട്മെന്‍റിന്‍റെറിപ്പോര്‍ട്ടിലാണ്വയനാട്വന്യജീവിസങ്കേതത്തെകടുവാസങ്കേതമാക്കിപ്രഖ്യാപിക്കണമെന്നആവശ്യമുള്ളത്.  തുടര്‍ച്ചയായികിടക്കുന്നനാഗര്‍ഹോള, ബന്ദിപ്പുര്‍, വയനാട്, മുതുമല,  സത്യമംഗലംഎന്നീസംരക്ഷിതവനങ്ങളിലായി 724  കടുവകളുണ്ട്എന്നതാണ്വനംവകുപ്പിന്‍റെകണക്ക്. 100 സ്ക്വയര്‍കിലോമീറ്ററില്‍  9.33 കടുവകളുള്ളവയനാട്വന്യജീവിസങ്കേതത്തിലെകടുവകളുടെഎണ്ണം 120 ആണ്.  വയനാടിനെസംബന്ധിച്ചിടത്തോളംകടുവകളടക്കമുള്ളകാട്ടുമൃഗങ്ങളുടെശല്യംമൂലംമനുഷ്യജീവനുംവളര്‍ത്തുമൃഗങ്ങളുടെജീവനുംകൃഷിയുംഎല്ലാംഗൗരവതരമായഅപകടഭീഷണിയാണ്നേരിടുന്നത്.   നാട്ടിലേക്കിറങ്ങിമനുഷ്യജീവിതംദുസ്സഹമാക്കുന്നമൃഗങ്ങളില്‍നിന്നുള്ളസംരക്ഷണത്തിനായിയാതൊരുനടപടിയുംസ്വീകരിക്കാതെവയനാടിനെകടുവാസങ്കേതമാക്കിപ്രഖ്യാപിക്കുന്നത്കാടുംനാടുംഇടകലര്‍ന്നുകിടക്കുന്നവയനാട്പോലൊരുജില്ലയില്‍മനുഷ്യജീവിതംകൂടുതല്‍ദുസ്സഹമാക്കിത്തീര്‍ക്കുമെന്നത്നിസംശയം.

    ഇക്കോസെന്‍സിറ്റീവ്സോണായിപ്രഖ്യാപിക്കുന്നതിടെഅതിലുള്‍പ്പെടുന്നമനുഷ്യര്‍ക്ക്കൃഷിചെയ്യുന്നതിനുള്‍പ്പെടെഅനുവാദംതേടേണ്ടസാഹചര്യംവന്നുചേരും.   കൃഷിക്കുംനിര്‍മ്മാണത്തിനുംനിയന്ത്രണങ്ങള്‍വരികയുംഅടിസ്ഥാനസൗകര്യവികസനങ്ങള്‍ക്ക്പോലുംഅനുമതിനിഷേധിക്കപ്പെടുകയുംചെയ്യുന്നസാഹചര്യങ്ങള്‍സംജാതമാകും.   വികസനംസാദ്ധ്യമല്ലാത്തഇത്തരംപ്രദേശങ്ങളിലെഭൂമിക്ക്വിലകിട്ടാതാവുകകൂടിചെയ്യുന്നതോടെപതിനായിരക്കണക്കിന്പാവപ്പെട്ടകര്‍ഷകകുടുംബങ്ങള്‍വഴിയാധാരമാകും.

    ഇക്കോസെന്‍സിറ്റീവ്സോണ്‍പ്രഖ്യാപനത്തിലൂടെപതിനായിരക്കണക്കിന്കര്‍ഷകരെനേരിട്ട്ബാധിക്കുന്നപരിസ്ഥിതിവനംമന്ത്രാലയത്തിന്‍റെകരട്വിജ്ഞാപനംറദ്ദ്ചെയ്യാനുംവയനാട്ടിലെപൊതുസമൂഹത്തിന്‍റെജീവിതത്തെദുസ്സഹമാക്കുന്നകടുവാസങ്കേതംപ്രഖ്യാപിക്കണമെന്നവനംവകുപ്പിന്‍റെആവശ്യംപിന്‍വലിക്കാനുംബന്ധപ്പെട്ടവര്‍തയ്യാറാകണംഎന്നുംകേന്ദ്ര-സംസ്ഥാനസംര്‍ക്കാരുകളുംപ്രാദേശികഭരണകൂടങ്ങളുംഈവിഷയത്തില്‍അടിയന്തിരമായിഇടപെടുകയുംജനങ്ങളുടെജീവനുംസ്വത്തിനുംസംരക്ഷണംനല്കാനുതകുന്നതീരുമാനങ്ങള്‍കൈക്കൊള്ളുകയുംവേണംഎന്നുംയോഗംആവശ്യപ്പെട്ടു.


    10 min
  • സുദിനം 2020 ആഗസ്ത് 29 - ദേശീയ കായിക ദിനം

    ഇന്ന് ദേശീയ കായിക ദിനം.

    ഇന്ത്യന്‍ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിനോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായികദിനമായി ആചരിച്ചുവരുന്നു. ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്നുതവണ ഒളിമ്പിക്‌സില്‍ ഹോക്കി സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാന കളിക്കാരനായിരുന്നു ധ്യാന്‍ ചന്ദ്. 1905 ഓഗസ്റ്റ് 29ന് അലഹാബാദിലാണ് അദ്ദേഹം ജനിച്ചത്

    6 min
  • E-talks : കോവിഡ് മാനദണ്ഡം പാലിച്ച് എങ്ങനെ ഓണത്തേ വരവേൽക്കാം?

    ഇ ടോക്സിൽ ഇന്നത്തെ ചോദ്യം 

    കോവിഡ് മാനദണ്ഡം പാലിച്ച് എങ്ങനെ ഓണത്തേ വരവേൽക്കാം?

    ഉത്തരം നൽകുന്നത് ഡോ. പുരുഷോത്തമൻ (തൃശ്ശൂർ മെഡിക്കൽ കോളേജിലെ ശിശുരോഗവിദക്തൻ )



    6 min
  • സുദിനം 2020 ആഗസ്ത് 28 - അയ്യൻ‌കാളി ജയന്തി

    ഇന്ന് അയ്യൻ‌കാളി ജയന്തി.

    ജാതീയതയുടെ ഘോരാന്ധകാരത്തില്‍ മറഞ്ഞുകിടന്ന കേരള ജനതയ്ക്കാകെ വഴികാട്ടിയ മഹാത്മാവിന്റെ ജന്മദിനം. ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനുവേണ്ടിയുള്ള ഐതിഹാസികമായ ഒട്ടേറെ പ്രക്ഷോഭങ്ങൾ നയിച്ച വിപ്ലവകാരിയായിരുന്നു അയ്യങ്കാളി. അവഗണിക്കപ്പെട്ട അവശ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഇണക്കി ചേർക്കുന്നതിനു വേണ്ടി അഹോരാത്രം അദ്ധ്വാനിച്ച നവോത്ഥാന നായകരിലെ പ്രമുഖൻ.

    4 min
  • പുസ്തകപരിചയം - റെയ്‌ച്ചൽ കാർസൻ - SILENT SPRING

    പുസ്തകപരിചയം - റെയ്‌ച്ചൽ കാർസൻ - SILENT SPRING

    അവതരണം:ഒ.എം. രാജപ്പൻ

    ലോകമെങ്ങുമുള്ള പരിസ്ഥിതി സ്നേഹിതരുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൃതിയാണിത് .

    സ്വാർത്ഥമോഹങ്ങൾക്കായി കീടനാശിനികളുടെ നീതിയുക്തമല്ലാത്ത ഉപയോഗം മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കുമെന്ന് ഇത് നമ്മെ ഓർമപ്പെടുത്തുന്നു. നിലനില്പിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഭൂമിയെയും പ്രകൃതിയെയും കൂടുതൽ സ്നേഹിക്കാൻപ്രേരിപ്പിക്കുന്ന കൃതിയാണിത്.

    13 min

About Community Radio Mattoli 90.4 FM

From the publisher's feed

Radio Mattoli 90.4 FM is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of…